കളിയാക്കിയവര്‍ പോലും പുറത്ത് പോവണമെന്ന് കരഞ്ഞു കൂവി; ജാസ്മിന്റേത് കട്ട ഹീറോയിസം

in Special Report

ബിഗ് ബോസ് മലയാളം സീസണ്‍ 6ന്റെ തുടക്കം മുതല്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഒരു പേര് ജാസ്മിന്റേതാണ്. ഒരു സമയത്ത് നെഗറ്റീവ് കമന്റുകളും ഹേറ്റുമാണ് ജാസ്മിനെ പൊതിഞ്ഞിരുന്നതെങ്കില്‍ ഇന്ന് കളിയുടെ അവസാന ഭാഗത്ത് എത്തുമ്പോഴും ജാസ്മിന്‍ ഒരു സ്‌ട്രോങ്ങ് പ്ലെയര്‍ ആയി നില്‍ക്കുന്നുണ്ടെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം


എവിക്ടഡ് ആയത് അപ്‌സരയാണ്. പലപ്പോഴും നോമിനേഷനില്‍ വന്നപ്പോള്‍ പോലും ശക്തമായി തിരിച്ചുവരവ് നടത്താന്‍ ജാസ്മിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത് ജാസ്മിനെ പോലെ ഒരു പ്ലെയര്‍ ഇനി ഉണ്ടാവില്ല എന്നാണ്. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസില്‍ ജാസ്മിന്റെ നേട്ടം എണ്ണിപ്പറഞ്ഞു കൊണ്ട് ഒരു സോഷ്യല്‍ മീഡിയയില്‍ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

അഭിമുഖത്തില്‍ ജാസ്മിനെക്കുറിച്ചും ജാസ്മിനെ ടാര്‍ഗറ്റ് ചെയ്ത് സംസാരിച്ച സിബിനെക്കുറിച്ചുമെല്ലാം പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്യുന്നുണ്ട്. സിബിന്‍ വൈല്‍ഡ് കാര്‍ഡ് ആയി എത്തിയ മത്സരാര്‍ത്ഥി ആണെങ്കിലും വന്ന സമയം മുതല്‍ ജാസ്മിനെ ടാര്‍ഗറ്റ് ചെയ്തത് വളരെ വിസിബിളായിരുന്നു. ‘ജാസ്മിന്റെ മെന്റല്‍ സ്‌ട്രെങ്ങ്ത്തിനെ ഹൗസിനുള്ളില്‍ കളിയാക്കിയ ചിലര്‍ ചെറിയൊരു വിമര്‍ശനം

പോലും നേരിടാന്‍ കരുത്തില്ലാതെ എനിക്ക് പുറത്തു പോണം എന്ന് പറഞ്ഞു കരഞ്ഞു കൂവി പുറത്തു വന്നത് നമ്മള്‍ കണ്ടതാണ്,’ എന്നും പോസ്റ്റില്‍ പറയുന്നു. ‘ബിഗ്ബോസ് ഒരു സര്‍വൈവല്‍ ഗെയിം ആണെങ്കില്‍ അതില്‍ എന്ത് കൊണ്ടും കപ്പ് നേടാന്‍ അര്‍ഹതയും യോഗ്യതയും ജാസ്മിന്‍ എന്ന വ്യക്തിക്ക് മാത്രമാണ്… ഇത്രയും ബിഗ്ബോസ് സീസണുകള്‍ ഇവിടെ ഉണ്ടായതില്‍ പുറത്തെ

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ കൂട്ടആക്രമണം ഇത്ര അധികം നേരിട്ട മറ്റൊരു മത്സരാര്‍ഥി ബിഗ്ബോസ് മലയാളം ചരിത്രത്തില്‍ ഉണ്ടാകുകയില്ല,’ പോസ്റ്റില്‍ പറയുന്നു. ‘അകത്തും സമാനമായ അവസ്ഥ തന്നെ ആയിരുന്നു..ജാസ്മിന്റെ മെന്റല്‍ സ്‌ട്രെങ്ങ്ത്തിനെ ഹൗസിനുള്ളില്‍ കളിയാക്കിയ ചിലര്‍ ചെറിയൊരു വിമര്‍ശനം പോലും നേരിടാന്‍ കരുത്തില്ലാതെ എനിക്ക് പുറത്തു പോണം എന്ന്

പറഞ്ഞു കരഞ്ഞു കൂവി പുറത്തു വന്നത് നമ്മള്‍ കണ്ടതാണ്.. അതിന് ശേഷം പുറത്തു ഇറങ്ങി ബിഗ്ബോസിനു എതിരെ കരഞ്ഞു നടക്കുന്നു…’ ‘ഇതിലും എത്രയോ വലിയ വിമര്‍ശനങ്ങള്‍, കൂട്ട അക്രമണങ്ങള്‍ ജാസ്മിന്‍ അവിടെ നേരിട്ടിട്ടുണ്ട്.. പുറത്തു നിന്ന് വൈല്‍ഡ് കാര്‍ഡ് ആയി കേറിയ പലരും അവള്‍ക്ക് പുറത്തു നെഗറ്റീവ് ആണെന്നും അവളുടെ ലൈഫ് പുറത്തു ഒരു റിസ്‌ക് പോയിന്റില്‍

ആണെന്നും പറഞ്ഞിട്ടും അവള്‍ തളര്‍ന്നിട്ടില്ല.. തകര്‍ത്തു കളയാം എന്ന് കരുതിയവരുടെ തലക്ക് മുകളില്‍ കൂടി അവള്‍ ഉയര്‍ന്നു വന്നു…”അവളെ വിമര്‍ശിച്ചവരെ പോലും അവള്‍ അവളുടെ ഫാന്‍സ് ആക്കി മാറ്റി.. ഈ സീസണില്‍ സര്‍വൈവ് ചെയ്ത,ഗെയിം കളിച്ച കോണ്ടന്റ് കൊടുത്ത ഒരാള്‍ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം ജാസ്മിന്‍ ജാഫര്‍…പുറത്തു ഇത്രയും അക്രമണങ്ങള്‍ ഉണ്ടായിട്ടും

ഇപ്പോഴും ജാസ്മിന്‍ അവിടെ തുടരുന്നു എങ്കില്‍ അത് തന്നെ ആണ് കട്ട ഹീറോയിസം, വിമര്‍ശിച്ചവര്‍ പോലും കയ്യടിച്ചെങ്കില്‍ അതാണ് ഹീറോയിസം,’ എന്നും പോസ്റ്റില്‍ പറയുന്നു. അവള്‍ കുരുത്തതും വളര്‍ന്നതും തീയില്‍ ആണ് ഇത് പോലെയുള്ള വേനലില്‍ ഒന്നും അവള്‍ വാടില്ല.. കാരണം അവളുടെ പേര് ജാസ്മിന്‍ ജാഫര്‍ എന്നാണ്.. ജാസ്മിന്‍ ഹീറോ ആടാ ഹീറോ എന്നും പോസ്റ്റില്‍ പറയുന്നു.