കാണാതായ 13കാരി കന്യാകുമാരിയിൽ? നിർണായക വിവരം നൽകി യുവതി

in Special Report




തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെക്കുറിച്ചുള്ള നിർണായക വിവരം പൊലീസിന് കൈമാറി യുവതി. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ പെൺകുട്ടിയെ കണ്ടുവെന്ന് വെളിപ്പെടുത്തിയ ബബിത എന്ന യുവതി പെൺകുട്ടി ട്രെയിനിൽ യാത്ര ചെയ്യുന്ന ചിത്രവും പൊലീസിന് കൈമാറി.




ഉച്ചക്ക് ഒരുമണിയോടെ തമ്പാനൂരിൽ നിന്ന് ട്രെയിനിൽ കറയുമ്പോൾ ട്രെയിനിലുണ്ടായിരുന്ന കുട്ടിക്കരയുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് കുട്ടിയെ ശ്രദ്ധിച്ചത്. കുട്ടികളെ കാണാതായെന്നുള്ള വാർത്തകൾ കേട്ടിട്ടുള്ളതുകൊണ്ടാണ് ഒരു ഫോട്ടോ എടുത്തുവെച്ചതെന്ന് ബബിത പറഞ്ഞു.




ചിത്രം മാതാപിതാക്കൾ സ്ഥിരീകരിച്ചു. കുട്ടിയുടെ കയ്യിൽ 40 രൂപയും ബസ് ടിക്കറ്റുമാണുള്ളത്. ട്രെയിനിൽ നിന്നുള്ള കുട്ടിയുടെ ചിത്രം പൊലീസിന് ലഭിച്ചത് പുലർച്ചെ മൂന്ന് മണിക്കാണ്. ഇതിന് പിന്നാലെയാണ് പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചത്. കന്യാകുമാരിക്ക് മുമ്പ് അഞ്ച് സ്റ്റോപ്പുകൾ കൂടി ട്രെയിനിനുണ്ടായിരുന്നു. ഈ സ്റ്റേഷനുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.




ചൊവ്വാഴ്ച രാവിലെ പത്തിനാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ കാണാതായത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്മിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കുട്ടിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും കുട്ടി പോയത് ബാഗുമായാണെന്നും പൊലീസ് പറഞ്ഞു.