Connect with us

Special Report

കാനിലെ “” ദിവ്യ പ്രഭ “” റെഡ് കാർപ്പറ്റിലെ ദിവ്യയുടെ നൃത്തച്ചുവടുകളും വസ്ത്രവും സ്റ്റൈലിങ്ങും ലോകത്തിലെ മികച്ച മോഡലുകളുടെ ഹോട്ട് ലൂക്കിനെ വരെ കടത്തി വെട്ടുന്നതായിരുന്നു.. ഫോട്ടോസ് കാണുക,,

Published

on

വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിലേക്ക് മുപ്പത് വർഷങ്ങൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം എന്ന ഖ്യാതി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ നേടിയിരുന്നു. പായൽ കപാഡിയ ആണ് ചിത്രം സംവിധാനം ചെയ്തത്.

ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത് മലയാളികളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ്. നിറഞ്ഞ തിയേറ്ററിലെ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിലെ താരങ്ങള്‍ റെഡ് കാര്‍പറ്റില്‍ അണിനിരന്നത് ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, കാൻ ഫെസ്റ്റിവലിൽ

നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ദിവ്യ പ്രഭ. പിങ്ക് നിറത്തിലുളള സാരിയാണ് ദിവ്യ പ്രഭയുടെ വേഷം. സ്ലീവ് ലെസ്സ് ആയിട്ടുള്ള വെള്ള ബ്ലൗസ് ആണ് കൂടെ അണിഞ്ഞിരിക്കുന്നത്. അതിമനോഹരിയായ ദിവ്യ പ്രഭയെ ആണ് ചിത്രത്തിൽ കാണാനാവുക.

ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് ശേഷം സിനിമയുടെ അണിയറപ്രവർത്തകർ നൃത്തം ചെയ്തതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത് ആണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. മുംബൈ എന്ന

നഗരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും കുടിയേറിയ രണ്ട് നഴ്സുമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അതേസമയം, 30 വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ പാം ഡി ഓർ പുരസ്കാരത്തിന് വേണ്ടി

തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. 1994-ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു അവസാനമായി പാം ഡി ഓർ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം.

ഇപ്പോഴിതാ വസ്ത്രത്തിലെ മലയാളി ടച്ചും പുറത്ത് വന്നിരിക്കുകയാണ്. ദിവ്യ പ്രഭയുടെ ഭംഗിയുള്ള ഗൌണിന് പിന്നിൽ പൂർണിമ ഇന്ദ്രജിത്തിൻ്റെ പ്രാണയാണെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ സുപ്രധാന നിമിഷത്തിൻ്റെ ഭാഗമായതിൻ്റെ ആവേശത്തിലാണെന്ന ക്യാപ്ഷനോടെയാണ് പ്രാണ ദിവ്യയുടെ


കാനിലെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കാനിലെ റെഡ് കാർപ്പറ്റിൽ പ്രാണയിലെ വസ്ത്രം ധരിച്ചത് വലിയ ബഹുമതിയാണെന്ന് പൂർണിമ ഇന്ദ്രജിത്തും പങ്കുവച്ചു. മഷ്റു ഫാബ്രിക് സ്കേർട് സെറ്റ് കൊണ്ട് നിർമിച്ച വസ്ത്രവും ബനാറസി സാരി കൊണ്ടുള്ള ബ്രാലെറ്റുമായിരുന്നു ദിവ്യയ്ക്ക് വേണ്ടി പ്രാണ തയ്യാറാക്കിയ വേഷം.