Special Report
കായലിന്റെ തീരത്തുള്ള മനോഹരമായ വീടിന്റെ ചിത്രം പങ്കുവെച്ച് ബാല. കൊച്ചി വിട്ട് ബാല വൈക്കത്തേക്ക്
കൊച്ചി വിട്ട ബാല വൈക്കത്തേക്ക്. കായലിന്റെ തീരത്തുള്ള മനോഹരമായ വീടിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് നടൻ ബാല. ബാലയെയും ഭാര്യ കോകിലയേയും വിഡിയോയിൽ കാണാം. ഫോട്ടോഗ്രാഫറായ ശാലു പേയാടിനെ വീഡിയോയിൽ ടാഗ് ചെയ്തിട്ടുണ്ട്.
“ഞാൻ നിങ്ങളുടെ ബിഗ് ബി ബാലയായി തിരികെ വരും. മനോഹരമായ ഈ വീടിന്റെ സ്രഷ്ടാവ് ഷാലു കെ ജോർജിനും സിനിമാറ്റോഗ്രഫറും എന്റെ പ്രിയപ്പെട്ട അനുജനുമായ ശാലു പേയാടിനും നന്ദി. ഞാൻ കൊച്ചി വിട്ടു. പക്ഷേ, ഞാൻ എന്നും നിങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുമെന്ന് വിശ്വസിക്കുന്നു,”
വിഡിയോയ്ക്കൊപ്പം ബാല കുറിച്ചു. ബാല ഉടൻ സംവിധാനം ചെയ്യാൻ പോകുന്ന ഒരു ചിത്രം ഷൂട്ട് ചെയ്യാനും ബാലയ്ക്കും ഭാര്യയ്ക്കും താമസിക്കാനുമായി വാങ്ങിയ വീടാണിതെന്ന് ഫോട്ടോഗ്രാഫർ ശാലു പേയാട് പറഞ്ഞു.