കാവ്യയുടെ സ്ഥാനത്ത് അന്ന് നവ്യ ആയിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടായേനെ – നേമം പുഷ്പരാജ് അന്ന് പറഞ്ഞത്.

in Special Report


പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ നാടൻ സൗന്ദര്യത്തിന്റെ നൈർമല്യം നിറച്ച കലാകാരിയാണ് കാവ്യാ മാധവൻ. വലിയൊരു ആരാധകനിരയെ തന്നെ സ്വന്തമാക്കാൻ കാവ്യയ്ക്ക് സാധിച്ചിരുന്നു. വ്യത്യസ്തമായ നിരവധി വേഷങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുണ്ട് കാവ്യാ മാധവൻ. പലപ്പോഴും സിനിമ പ്രവർത്തകർക്കിടയിൽ

വലിയ വാശിയൊന്നും കാണിക്കാതെ പിടിവാശികൾ പിടിക്കാത്ത നായികമാരുടെ കൂട്ടത്തിൽ ആണ് കാവ്യയുള്ളത് എന്നും പലകാര്യങ്ങളുമായും കാവ്യ പലപ്പോഴും ഇണങ്ങി പോകാറുണ്ട് എന്നും ഒക്കെ കാവ്യയുടെ പല സഹപ്രവർത്തകരും പറയാറുണ്ട്. ബനാറസ് എന്ന ചിത്രത്തിന്റെ ആർട്ട് ഡയറ്ക്ടറായ നേമം പുഷ്പരാജൻ കാവ്യയെ കുറിച്ചുള്ള ഒരു ഓർമ്മ പങ്കുവയ്ക്കുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ബാനറസ് സിനിമയിൽ അഭിനയിക്കുന്ന സമയത്ത് കാവ്യയ്ക്ക് വേണ്ടി തയ്യാറാക്കിയിരുന്നു ഒരു കോസ്റ്റ്യൂമിന് ചെറിയ സ്റ്റിച്ചിങ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഷോൾഡറിനും കൈക്കും ചെറിയ ലൂസ് ഉണ്ടായിരുന്നു. അപ്പോൾ എന്നോട് അസിസ്റ്റന്റ് വന്നു പറഞ്ഞു കാവ്യാ അത് ഇടുന്നില്ല പ്രശ്നമാണ് എന്ന്. ക്യാമറ ഓണാക്കി എല്ലാവരും കാവ്യയെ കാത്തിരിക്കുകയാണ് കാവ്യ വരുന്നുമില്ല. ഞാൻ ഉടനെ തന്നെ കാവ്യയുടെ അടുത്ത്

ചെന്നതിനു ശേഷം എന്താണ് പ്രശ്നം എന്ന് കാവ്യയോട് ചോദിച്ചു. ഈ ഡ്രസ്സിന് എന്താണ് കുഴപ്പം ഇത് നല്ലതല്ലേ എന്ന് കാവ്യയോട് ചോദിച്ചപ്പോൾ കാവ്യ എന്നോട് തിരിച്ചു ചോദിച്ചു കുഴപ്പമൊന്നുമില്ലെ എന്ന്. ഒരു കുഴപ്പവുമില്ല നന്നായിരിക്കുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ കാവ്യ എനിക്കൊപ്പം വന്നു ആ ഡ്രസ്സ് ഇടുകയും ചെയ്തു. ആ സ്ഥാനത്ത് നവ്യ ആയിരുന്നുവെങ്കിൽ ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടായേനെ. ബനാറസില്‍ നവ്യയും

ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതാണ് കാവ്യ എന്നും അത്രക്ക് പാവമാണ് ആള്‍ എന്നും അദ്ദേഹം പറയുന്നത്. കാവ്യ അപ്പോൾ തന്നെ കൂടെ വന്ന് അത് അഭിനയിക്കുകയും ചെയ്തു. സിനിമയുടെ ചിത്രീകരണ സമയത്ത് നവ്യക്ക് ചില ആശങ്ങങ്കകള്‍ ഉണ്ടായിരുന്നു കാരണം കാവ്യക്ക് തന്നെക്കാള്‍ പ്രാധാന്യം ഉണ്ട് എന്നാ രീതിയില്‍. അതുകൊണ്ട് തന്നെ മാറ്റിക്കൊള്ളാന്‍ നവ്യ പലരെക്കൊണ്ടും തന്നോട പറയിച്ചു

എന്ന് ബനാരസിന്റെസംവിധായകന്‍ നേമം പുഷ്പരാജ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടുകൊണ്ട് നിരവധി ആളുകളാണ് ഇതിന് കമന്റുകളുമായി എത്തുന്നത്. കാവ്യക്ക് സിനിമയിൽ അത്തരം ഒരു പിടിവാശികൾ ഒന്നുമില്ല എന്നും ഇതിനു മുൻപും ചില സഹപ്രവർത്തകർ പറഞ്ഞിട്ടുണ്ട്. തന്റെ വേഷം ചെറുതോ വലുതോ അങ്ങനെ ഒന്നും കാവ്യാ തിരക്കാറില്ല എന്നും അദ്ദേഹം പറയുന്നു. പല

അഭിമുഖങ്ങളിലും കാവ്യ തന്നെ പറഞ്ഞിട്ടുണ്ട് താൻ അങ്ങനെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാറില്ലന്ന്. അടുത്തകാലത്തായി ആണ് സോഷ്യൽ മീഡിയയിൽ പോലും താരം സജീവ സാന്നിധ്യമായി മാറിയിട്ടുള്ളത്. സിനിമ മേഖലയിലേക്ക് ഇനിയും കാവ്യ തിരികെ വരുമോ എന്ന പ്രേക്ഷകർ ചോദിക്കാറുണ്ട്. എന്നാൽ സിനിമയിൽ നിന്നുമൊക്കെ ഒരു ഇടവേള എടുത്ത് കുടുംബിനിയായി ജീവിക്കുവാനാണ് കാവ്യയ്ക്ക് താൽപര്യം.