Connect with us

Special Report

കിരണിന്റെ കവിളിൽ പതിയെ നുള്ളി കൊണ്ടവളത് പറഞ്ഞപ്പോൾ അവനവളെ ചേർത്ത് നിർത്തി ആ മൂർദ്ധാവിൽ ചുംബിച്ചു..

Published

on

സൂര്യകിരൺ ~ രചന: Uma S Narayanan

രണ്ടു ദിവസമായി കിരൺ ജോലിക്ക് പോകാതെ റൂമിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കുന്നു,,

അവന്റയാ ഇരിപ്പ് കണ്ടിട്ട് വിനുവിന് ദേഷ്യം വന്നു

“ഡാ നിയിന്നും ഡ്യൂട്ടിക്ക് വരുന്നില്ലേ “

“ഇല്ല”

“ങേ,,, ഇല്ലേ,,നിയിതെന്തു ഭാവിച്ച,,പോണോരു പോട്ടെന്ന് വെക്കണം,,ചുമ്മാ ഇവിടെ കുത്തിയിരുന്ന് മോങ്ങീട്ട് ഉള്ള ജോലി കളയാനുള്ള പരിപാടിയാണോ,,

“”നിനക്കറിയുമോ വിനു,,ഞങ്ങളുടെ പ്രണയം ഈ ലോകത്തിൽ വേറൊരാൾക്കും അറിയില്ലായിരുന്നു,,ശ്വേത,, എന്റച്ഛനെക്കാളും അമ്മയെക്കാളും പെങ്ങളെക്കാളും കൂടുതൽ ഞാനവളെ സ്നേഹിച്ചു”

കാരണം,,അവളെന്റെ സ്വന്തമാകുമെന്ന് തന്നെ ഞാൻ വിശ്വസിച്ചിരുന്നു,

എനിക്കൊരു ജോലി കിട്ടിയതിനു ശേഷം എന്റെ ആകെയുള്ള പെങ്ങൾക്ക് പോലും ഞാനൊരു ചൂരിദാർ പോയിട്ട് ഒരു പൊട്ടോ വളയോ മലയോ കമ്മലോ പോലും ഞാനീ കാലത്തിനിടയിൽ വാങ്ങിച്ചു കൊടുത്തിരുന്നില്ല..

എല്ലാം ശ്വേതയിട്ട് കാണാനായിരുന്നു എന്റെ ആഗ്രഹം,,

“”അവള് കാത്തിരിക്കാമെന്നു പറഞ്ഞതോണ്ടാ ഞാനിങ്ങോട്ട് പോന്നത് ,,

“ഡാ പൊട്ടാ,,നിശ്ചയമല്ലേ കഴിഞ്ഞുള്ളു,, നമുക്കവളെയൊന്നു വിളിച്ചു നോക്കാം,,എന്താ ഉണ്ടായത് ആരുടെ ഭാഗത്താ തെറ്റ് എന്നറിയാമല്ലോ””

“അതിനവളെ കോൺടാക്ട് ചെയ്യാൻ പറ്റീട്ട് വേണ്ടേ,,, വിളിച്ചാൽ ആ നമ്പർ നിലവിലില്ലാന്നാ പറയുന്നത്,, “

“ഡാ,,ഇനിയും ഞാനൊന്നും ഒളിച്ചു വയ്ക്കുന്നില്ല,, നീയെങ്കിലും എല്ലാമറിയണം,,, “

കിരൺ തന്റെ കഥ പറഞ്ഞു തുടങ്ങി .

“ഞാനുമെന്റെ പെങ്ങൾ മീനുകുട്ടിയും പ്ലസ് ടു നല്ല മാർക്കോടെയാണ് വിജയിച്ചത്.
അതു കഴിഞ്ഞപ്പോൾ എൻജിനിയറിങ്‌ പഠിക്കണമെന്നു വച്ചാണ് സിറ്റിയിലെ എൻട്രൻസ് കോച്ചിങ് ക്ലാസിൽ ചേർന്നത്,, ”

‘”ആറു മാസത്തെ ആ കോച്ചിങ് ക്ലാസ്സ്‌,,അവിടെ വച്ചാണ് ഞാനവളെ ആദ്യമായി കാണുന്നത്,,ശ്വേതയുമൊന്നിച്ചുള്ള ക്ലാസുകൾ,, ഒരുമിച്ചുള്ള പോക്കുവരവ് അങ്ങനെ ആ പരിചയം പിന്നെ അധികം വൈകാതെ പ്രണയമായി, അവളെന്നുമെന്റേതു തന്നെയെന്നു ഞാൻ വിശ്വസിച്ചു,,ക്ലാസ്സ്‌ കഴിഞ്ഞ് ചെന്നെയിലാണ് ഞാൻ എൻജിനിയറിങ്ങിന് ചേർന്നത്,,ശ്വേത കോയമ്പത്തൂരും,,

നാല് വർഷത്തെ പഠിപ്പിനിടയിൽ നാട്ടിൽ വരുമ്പോഴൊക്കെ അവളെ കാണാൻ പോകുമായിരുന്നു,,അങ്ങനെ എനിക്കു ചെന്നൈയിൽ തന്നെ ജോലി കിട്ടി,,തുടക്കമായോണ്ട് ശമ്പളമൊന്നും അധികമില്ല,, എങ്കിലും കിട്ടുന്നതു വീട്ടിൽ കൊടുക്കാതെ അവളുടെ ആവശ്യങ്ങൾക്കു വേണ്ടിയും അയച്ചു കൊടുത്തു കൊണ്ടിരുന്നു,,

ഇതിനിടയിൽ ഈ ഓഫർ കിട്ടിയപ്പോൾ ഇങ്ങോട്ട് പോന്നു,,പിന്നെ അവള് തന്നെ പറഞ്ഞറിഞ്ഞു അവളുടെ വിവാഹം ഒരു ഡോക്ടറുമായി ഉറപ്പിച്ചെന്ന്,,ഇന്നവളുടെ കല്യാണ നിശ്ചയമാണ്,,”

കിരൺ സങ്കടത്തോടെ പറഞ്ഞു നിർത്തി.

“”സാരമില്ലടാ നീ ജീവിക്കാൻ നോക്ക് പോയൊരു പോട്ടെ നിനക്കു അതിലും നല്ലത് കിട്ടും “”

വിനു ആശ്വസിപ്പിച്ചു.

“അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷമവളുടെ കല്യാണം കഴിഞ്ഞു,,

വിനുവിന്റെ സ്നേഹ വാക്കുകളാൽ കുറച്ചൊക്കെ നോർമലായിരുന്ന കിരൺ ജോലിക്ക് പോയി തുടങ്ങി,,

തിരക്കിനിടയിലെ ഇത്തിരി പോന്ന ഇടാവേളകളിൽ അവനവളെ ഓർക്കും പിന്നെ പിന്നെ അവന്റെ ചില നേരത്തെ ഓർമ്മകളിൽ മാത്രമായി അവൾ..

വർഷം രണ്ടു കടന്നു പോയി,,

ആദ്യമായി നാട്ടിൽ വരാനുള്ള പുറപ്പാടിലാണ് കിരൺ,,ഈ കാലമത്രയും വിനു അവനു താങ്ങായി കൂടെ നിന്നു,,

നാട്ടിലെത്തിയാൽ കിരണിന്റെ വിവാഹം നടത്തണമെന്നാണ് വീട്ടുകാരുടെ കൂടെ വിനുവിന്റെയും ആഗ്രഹം,

അതവൻ കിരണറിയാതെ അവന്റച്ഛനെ വിളിച്ചു സൂചിപ്പിക്കുകയും ചെയ്തിരുന്നു,,

വീട്ടിലെത്തിയതിന്റെ പിറ്റേന്ന് രാവിലെ തന്നെ അച്ഛൻ കിരണിന്റെ മുന്നിൽ വിഷയം അവതരിപ്പിച്ചു,,

മോനെ ഒരാലോചന ഒത്തു വന്നിട്ടുണ്ട് ഇപ്രാവശ്യം അതങ്ങ് നടത്തണം.. “”

“”അച്ഛാ മീനുട്ടിയുടെ കഴിഞ്ഞു മതി എന്റെ “

അങ്ങനെ പറഞ്ഞെങ്കിലും ഒടുവിൽ അച്ഛന്റെയും അമ്മയുടെയും
നിർബന്ധത്തിനു വഴങ്ങി പിറ്റേന്ന് തന്നെ കിരൺ പെണ്ണ് കാണാൻ പോയി.

സാധാരണ കുടുബത്തിലേ പെൺ കുട്ടിയാണ്,,അടുത്ത് തന്നെയുള്ള ഹോസ്പിറ്റലിൽ സൈക്കോളജിസ്റ്റായ ഡോക്ടർ സൂര്യ..

അച്ഛനും അമ്മയ്ക്കുമായി ഒരേയൊരു മകൾ,,ചായ എടുത്തു കൊടുക്കുമ്പോൾ അവൾ അവനൊന്നു നോക്കി പുഞ്ചിരിച്ചു,,

അവളുടെ നീണ്ട മുടിയും കുട്ടിത്തം തുളുമ്പുന്ന മുഖവും ആ പുഞ്ചിരിയും
ഒറ്റ നോട്ടത്തിൽ തന്നെ അവനിഷ്ട്ടമായി,,

സംസാരിക്കാൻ കിട്ടിയ അവസരത്തിൽ കിരൺ തനിക്ക് മുൻപ് ശ്വേതയുമായുണ്ടായിരുന്ന അടുപ്പം തുറന്നു പറഞ്ഞു,,

എല്ലാം മൂളി കേട്ട സൂര്യ ചിരിച്ചു കൊണ്ട് പറഞ്ഞു,,

“ഇതൊക്കെ വിവാഹത്തിന് മുൻപുള്ളതല്ലേ,,അതിലൊന്നുമെനിക്കു പ്രശ്നമില്ല,,,ഇപ്പോൾ അതൊരടഞ്ഞ അധ്യായമല്ലേ,, ” അങ്ങനെയെങ്കിൽ കല്യാണത്തിന് എനിക്ക് സമ്മതമാണ് കിരണേട്ടാ “

താമസിയാതെ മീനുവിന്റ വിവാഹത്തിനൊപ്പം സൂര്യയുടെ കഴുത്തിൽ കിരണും താലി ചാർത്തി,,

കല്യാണത്തിന് കഴിഞ്ഞു കുറച്ചു ദിവസത്തെ അവധിക്കു ശേഷം ഇന്ന് വീണ്ടും ഹോസ്പിറ്റലിൽ പോകുകയാണ് സൂര്യ,,

“കിരണേട്ട,, ഏട്ടൻ തിരിച്ചു ദുബായ്ക്ക് പോണവരെ ഇനിയെന്നും എന്നെയൊന്നു ഡ്രോപ്പ് ചെയ്യാമോ,,

ഹോസ്പിറ്റലിലേക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാൻ ഇപ്പോൾ എന്തോ മടിയായി “
ചിരിച്ചു കൊണ്ടവൾ പറഞ്ഞു

അയ്യെടാ കൊള്ളാലോ പെണ്ണിന്റെ പൂതി,,

“അതേ,,, ഏട്ടാ,,അതെന്താന്നറിയോ,,

അത്ര നേരവും കൂടെ എനിക്കെന്റെ കിരണേട്ടന്റെ കൂടെ ഇരിക്കലോ”

കിരണിന്റെ കവിളിൽ പതിയെ നുള്ളി കൊണ്ടവളത് പറഞ്ഞപ്പോൾ അവനവളെ ചേർത്ത് നിർത്തി ആ മൂർദ്ധാവിൽ ചുംബിച്ചു,,

അങ്ങനെ സൂര്യയെ ഡ്രോപ്പ് ചെയ്യാൻ കിരൺ കറുമെടുത്തു ഹോസ്പിറ്റലിലെത്തി,,

“അപ്പൊ എന്റെ മോൻ പൊയ്ക്കോ “

കാറിൽ നിന്നിറങ്ങി ചിരിച്ചു കൊണ്ട് സൂര്യ കൈവീശി കാണിച്ചു

“വൈകുന്നേരം അഞ്ചു മണിക്ക് ഇവിടെയെത്തണം കേട്ടോ”

“ഉവ്വ് ഡോട്ടറെ,,, ഉത്തരവ്,,, “

അവനും ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു,,

അവൾ ഹോസ്പിറ്റലിലേക്ക് കയറി പോകുന്നതും നോക്കിയിരുന്ന കിരൺ കാർ സ്റ്റാർട്ട്‌ ചെയ്തു തിരിച്ചു പോകാനൊരുങ്ങിയപ്പോഴാണ്

ആ കാഴ്ച കണ്ടത് ശ്വേതയുടെ അമ്മ ഹോസ്പിറ്റലിന്റെ സൈഡിൽ കൂടി നടന്നു വരുന്നു,, പണ്ടവളെ ക്‌ളാസിനു ചേർക്കാൻ കൊണ്ട് വന്നത് മുതൽ പലപ്പോഴായി കണ്ടും സംസാരിച്ചും അവരെ നല്ല പരിചയമായിരുന്നു,,

അവനൊന്ന് ശങ്കിച്ചു

അവളെ പറ്റി ചോദിക്കണോ,,ചോദിച്ചാൽ തന്നെക്കുറിച്ച് അവരെന്തെകിലും വിചാരിക്കുമോയെന്നൊരു നിമിഷം ചിന്തിച്ചെങ്കിലും,ഒടുവിൽ രണ്ടും കല്പിച്ചവൻ കാറിൽ നിന്നിറങ്ങി അവരുടെ അടുത്തെത്തി,,

ആകെ മുഷിഞ്ഞ വേഷം,,കണ്ണുകളിൽ ദൈന്യത,,ഇതെന്താ ഈ അമ്മ ഇങ്ങനെ..

“” അമ്മേ അമ്മയെന്താ ഇവിടെ,,എന്തൊക്കെയുണ്ട് വിശേഷം “”

അവരവനെയൊന്ന് സൂക്ഷിച്ചു നോക്കി,,

“”അമ്മേ എന്താ കരയുന്നത് “”

“”മോനെ അവൾ,,, അവൾക്കു വയ്യ ഇവിടെ അഡ്മിറ്റ് ചെയ്തിരിക്കുവാ,,

“”അവൾക്കെന്താ,,എന്തുപറ്റി “”

“”ഓക്കേ പോയി മോനെ, അവളുടെ ജിവിതം തന്നെ നശിച്ചു “”

“”അമ്മ കാര്യം പറയു “”

“”അവളിപ്പോൾ ഈ മെന്റൽ ഹോസ്പിറ്റലിലാണിപ്പോൾ,,അസുഖം ഒരുവിധം മാറി വരുന്നു

“”അവളുടെ ജിവിതം അവളുടെ ഭർത്താവ് തന്നെ നശിപ്പിച്ചു,,

“”ഡോക്ടറുമായുള്ള അവളുടെ വിവാഹം,,ശേഷം ആഘോഷപൂർണ്ണമായ പാർട്ടികളും ക്ലബുമായി അടിച്ചു പൊളിച്ചുള്ള ജിവിതം,,

അവളെ കെട്ടിയ ഡോക്ടർ ലഹരിക്കടിമയായിരുന്നെന്നു ഞങ്ങൾ അറിയാൻ വൈകി മോനെ,,

ഒരു ദിവസം അവൻ അവൾക്കൊരു മരുന്നു കുത്തി വയ്ക്കുന്നു,,

അതെങ്ങനെ ഞാൻ മോനോട് പറയാ “

“”അമ്മ പറയു ഇനി എന്നെകൊണ്ട് കഴിയും പോലെ ഞാൻ കൂടെ ഉണ്ടാകും “”

“”അതു ര തിസുഖം കൂട്ടുവാനായി ഉള്ള ഏതോ ഇൻജെക്ഷൻ ആയിരുന്നത്രെ “”

അവളതിൽ പതിയെ അടിമയായി അതില്ലാതെ ഉറക്കം വരാത്ത അവസ്ഥ,,

അതിനിടയിൽ ഒരു ദിവസം അവന്റെ കൂട്ടുകാരൻ അവളെ നശിപ്പിക്കാൻ നോക്കി,,

ഇതുകണ്ടു കേറി വന്ന അവൻ അവളെയാണ് കുറ്റപ്പെടുത്തിയത്.,,

പിന്നെയവൻ അവൾക്കാ മരുന്നു കൊടുക്കാതെയായി..

അത് കിട്ടാതായപ്പോൾ അവൾക് ഭ്രാന്തായി..

ലഹരി മൂത്ത ഒരുന്മാദ അവസ്ഥയിൽ ഒരു ദിവസം മദ്യത്തിൽ വിഷം ചേർത്ത് അവൻ ആത്മഹത്യ ചെയ്തു,,

അതിന് ശേഷം എന്റെ മോൾ ഈ മെന്റൽ ഹോസ്പിറ്റലിലാണ്””

പൊട്ടിക്കരഞ്ഞു കൊണ്ടാ അമ്മ പറഞ്ഞു നിർത്തി,,

“”അമ്മേ അമ്മ വിഷമിക്കണ്ട,,അമ്മക്കറിയുമോ ഒരുപാട് കാലം അവളെ ഓർത്തു ഞാൻ കഴിഞ്ഞിരുന്നു,,

അതും ഞാൻ അറിയാൻ വൈകി മോനെ,,ഇനി അതൊക്കെ പറഞ്ഞിട്ടെന്തിനാ,,

മോനെ ക്ഷമിക്കു,, ഇത്ര നല്ല മനസ്സുണ്ടായിട്ടും ഞങ്ങളത് കാണാതെ പോയല്ലോ “

“”അമ്മ വരൂ എനിക്കവളെ കാണണം “”

“”മോളെ ഇതാരാ വന്നെതെന്നു നോക്കു “

ബെഡിൽ ഒരു പത്രത്തിലേക്കു നോക്കിയിരിക്കുകയായിരുന ശ്വേത മുഖമുയർത്തി നോക്കി,,

കിരൺ,,,അവളുടെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി,,

അവനെ കണ്ടപ്പോൾ അവൾക് പഴയ കാര്യങ്ങളെല്ലാം പതിയെ പതിയെ ഓർമ്മ വന്നു..

അവനും അതേ അവസ്ഥയിലായിരുന്നു,,

“കിരണേട്ടാ,,

വിളി കേട്ട കിരൺ തിരിഞ്ഞു നോക്കി,,

“‘ഞാൻ കരുതി ഏട്ടൻ അപ്പൊ തന്നെ തിരിച്ചു പോയെന്ന്,,

ഏട്ടനെന്താ ഇവിടെ,,

ഇവരൊക്കെ ആരാ “

അവിടേക്കു റൌണ്ട്സിനായി വന്ന സൂര്യ അത്ഭുതത്തോടെ ചോദിച്ചു,,

“സൂര്യ,,,ഇതാണ് ഞാൻ പറഞ്ഞ ആ ശ്വേത”

കിരൺ വിക്കി വിക്കി പറഞ്ഞു.,,

“ആണോ,,കിരണേട്ടാ, ഒരു വർഷമായി ഇവരെന്റെ പേഷ്യന്റാണ്”

“ഇതാണെന്റെ ഭാര്യ സൂര്യ.”കിരൺ അവളെ ശ്വേതയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു,,

“കിരണേട്ടൻ വിവാഹത്തിനു മുൻപ് എല്ലാമെന്നോട് പറഞ്ഞിരുന്നു,, എങ്കിലും ശ്വേതയുമായി ഇങ്ങനെയൊരു കൂടിക്കാഴ്ച്ച ഞാൻ പ്രതീക്ഷിച്ചില്ല,,

ഡോക്ടറേ,,എല്ലാമെന്റെ മോളുടെ തെറ്റാണ്,,

വിങ്ങലോടെ അവളുടെ അമ്മ പറഞ്ഞു

കിരണേട്ട,, എന്നോട് പൊറുക്കണേ,,

ഞാൻ ചതിച്ചു,,ഒരുപാട് വേദനിപ്പിച്ചു അതിനുള്ള ശിക്ഷ ദൈവം തന്നു ,,

കിരണേട്ടാനൊരു നല്ല ജിവിതം കിട്ടിയതിൽ അതിയായ സന്തോഷമുണ്ട്,,

അവൾ കരച്ചിലോടെ കിരണിന്റെ നേരെ കൈ കൂപ്പി

“എല്ലാത്തിനും മാപ്പ് കിരണേട്ട,,

എല്ലാം കേട്ട് മിണ്ടാതിരുന്ന സൂര്യയെയും ചേർത്ത് പിടിച്ചു അവരോട് യാത്രയും പറഞ്ഞു കിരണാ റൂമിൽ നിന്നും പുറത്തേക്കിറങ്ങി,,,

പുറത്തിറങ്ങിയപ്പോൾ സൂര്യ പതിയെ ചോദിച്ചു,, കിരണേട്ടാ ഇപ്പൊ എന്താണ് മനസ്സിൽ,,,

ഇപ്പോഴോ,,, അവനവളുടെ മിഴിയിലേക്ക് സൂക്ഷിച്ചു നോക്കി,,,

ഇപ്പൊ,, ഇപ്പൊ,,,

ങ്ങാ,, പറ,, ഇപ്പോഴെന്താ,,,

ഇപ്പൊ തന്നെ നിന്നേം കൊണ്ട് വീട്ടിലേക്ക്‌ പോയാലോ എന്നാണ് മനസ്സിൽ,,

ഓഹോ,, ആ പൂതിയങ്ങു തല്ക്കാലം മനസിലിരിക്കട്ടെ,,

മോനിപ്പോ വീട്ടിലേക്ക് പോയി വൈകുന്നേരം വാ,, ആക്രാന്തം വേണ്ട,,
ഇനിയെന്നും ഈ സൂര്യ കൂടെ തന്നെ കാണുമല്ലോ,,,

ആ,,, അപ്പൊ ശരി,,എന്നാൽ ഞാൻ ഇറങ്ങുന്നു,,

നിറഞ്ഞ ചിരിയോടെ കിരണിന്റെ കാർ കണ്ണിൽ നിന്നും മറയുന്നത് സൂര്യ നോക്കി നിന്നു…

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company