കിളവിയെങ്കിൽ ഞാൻ സഹിച്ചു; നിങ്ങൾ പറയും പോലെ ഞാനത്ര പൊട്ടനല്ല; എല്ലാം വ്യക്തത വരുത്തിയ ശേഷമായിരുന്നു വിവാഹം.. വൈറൽ കാപ്പിൽസ് പറഞ്ഞത് ഇങ്ങനെ..

in Special Report

ഫാമിലി വ്ളോഗെർസാണ് ടിടി കുടുബം. ഭാര്യയും ഭർത്താവും മകളും അടങ്ങുന്ന കുടുംബത്തിന്റെ വിശേഷമാണ് ഇവർ പങ്കിടുന്നതിൽ കൂടുതൽ. ഷെഫിയെക്കാൾ കുറച്ചുവയസ്സിന്റെ പ്രായവ്യത്യാസം ഉണ്ട് ഭാര്യ ഷെമിക്ക്. അടുത്തിടെ തങ്ങളുടെ ജീവിതകഥ ഇരുവരും പങ്കുവച്ചിരുന്നു. അന്ന് മുതൽ കടുത്ത സൈബർ അറ്റാക്ക് ഇരുവരും നേരിടുന്നുണ്ട്. ഭാര്യക്ക് ഭർത്താവിനേക്കാൾ പ്രായകൂടുതൽ ആയതിന്റെ വിഷയം ആയിരുന്നു പല കമന്റുകളും എന്നാണ് ഇരുവരും പറയുന്നത്.

ഷെഫി ഒരു പൊട്ടൻ ആയിട്ടാണ് ഇത്തരത്തിൽ ഒരു വിവാഹം ചെയ്തത്, ഷെമി കുറച്ചുനാൾ കൂടി കഴിഞ്ഞാൽ കിളവി ആകും. അന്ന് ആരോഗ്യം ക്ഷയിക്കും എന്നിങ്ങനെ ഒട്ടനവധി കമന്റുകൾ തങ്ങൾക്ക് ലഭിക്കാറുണ്ടന്നും ഇരുവരും പറയുന്നു. ഇപ്പോഴിതാ നെഗറ്റിവിറ്റി നിറയ്ക്കുന്ന ആളുകൾക്ക് മറുപടി നൽകുകയാണ് ഷെമിയും ഷെഫിയും. നെഗറ്റീവ് കമന്റുകൾ സ്ഥിരം ആണെങ്കിലും നമ്മൾ മൈൻഡ് ചെയ്യുക പതിവില്ല.നിങ്ങൾക്ക് പ്രതികരിച്ചുകൂടെ ഇനിയെങ്കിലും എന്ന് പ്രിയപ്പെട്ടവർ നമ്മളോട് ചോദിക്കാറുണ്ട്.

എന്നാൽ അതിന്റെ ആവശ്യമില്ല എന്ന രീതിയിൽ വിട്ടുകളഞ്ഞതാണ്. പക്ഷെ ഇപ്പോൾ കമന്റുകൾ അതിരുവിട്ടപ്പോൾ പ്രതികരിക്കാതെ നിവൃത്തിയില്ല എന്നായി. അതാണ് ഇത്തരത്തിലുള്ള ഒരു വീഡിയോ പങ്കിട്ടുവരണം എന്ന് തീരുമാനിച്ചത്. പൊട്ടൻ ആണെന്നും നമ്മുടെ പ്രായത്തെക്കുറിച്ചുമെല്ലാം കമന്റുകൾ വരുന്നുണ്ട്. ന്തൊക്കെ പറഞ്ഞാലും എനിക്ക് അത്ര സീൻ ഒന്നും ഉണ്ടായിരുന്നില്ല. നമ്മൾ ആരോടും പൊട്ടൻ ആണെന്നും അല്ലെന്നും പറയാൻ നിൽക്കുന്നില്ല. അത് ഓരോ ആളുകളുടെയും കാഴ്ചപ്പാടാണ്.

കമന്റുകൾ ഇത്തരത്തിൽ വരും എന്ന് അറിയാം. പക്ഷെ ഇതിനായി ഇറങ്ങിത്തിരിച്ച ആളുകൾ ഉണ്ട്. ഇഷ്ടം അല്ലെങ്കിൽ കാണാൻ നിൽക്കണ്ട. കുറച്ചുകാലം കഴിയുമ്പോൾ ഷെമി തള്ളയാകും, ഇവൻ ചെറുപ്പവും.അങ്ങനെ അവൻ പോയി വീണ്ടും കെട്ടും എന്നൊക്കെയാണ് പറയുന്നത്. അവർ തന്നെ ചോദ്യവും ഉത്തരവും എല്ലാം പറയുന്നു. നമ്മൾ പിന്നെ എന്ത് പറയാൻ ആണ്. ആരോഗ്യത്തിന്റെ കാര്യമാണ്. പിന്നെ പ്രായവും. നമുക്ക് ഇതൊന്നും വിഷയം അല്ലെങ്കിൽ കണ്ടിരിക്കുന്ന ആളുകൾക്ക് എന്താണ്.

ആരോഗ്യത്തിന്റെ കാര്യത്തിൽ നമുക്ക് ഒരാളുടെയും കാര്യം ഉറപ്പ് പറയാൻ ആകില്ല. കാരണം ജിമ്മിൽ ഒക്കെ പോയി വർക്ക് ഔട്ട് ചെയ്യുന്ന ആളുകളിൽ ഹാർട്ട് അറ്റാക്ക് വരുന്നില്ലേ, കുറച്ചു കഴിഞ്ഞാൽ ഷെമിക്ക് ചില ബുദ്ധിമുട്ടുകൾ വരുമായിരിക്കും. നമ്മൾ അക്കാര്യത്തിൽ ഒക്കെ തീരുമാനം എടുത്തിട്ടാണ് ഇങ്ങനെ ഒരു വിവാഹത്തിലേക്ക് എത്തിയത്. ഞാൻ അത്ര വലിയ പൊട്ടൻ ആണെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. ഞങ്ങളുടെ സ്‌നേഹം പ്രഹസനം ആണെന്ന് പലരും കമന്റുകൾ പങ്കിടുന്നുണ്ട്.

എന്നാൽ സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ്. ഞങ്ങൾ പ്രകടിപ്പിച്ചു തന്നെ തീർക്കും. ശരിയായ സ്നേഹം പരസ്യപ്പെടുത്തുന്നതിൽ ഒരു തെറ്റുമില്ല- ഷെഫി പറയുന്നു. പ്രായം പ്രശ്നം അല്ലാതെ കെട്ടിയ ആളുകൾക്ക് വിഷയം ഇല്ലേ. സാധാരണ എല്ലാ ബന്ധങ്ങളിലും വിഷയം ഉണ്ട്. വിവാഹം എന്നൊക്കെ പറഞ്ഞാൽ അത് ചിലത് വിജയിക്കും ചിലത് പരാജയപ്പെടും. വരുന്നിടത്ത് വച്ച് കാണാം എന്നതാണ് എല്ലാവരുടെയും കാര്യത്തിൽ ഉള്ളത്. ഷെമി മുതുകിളവി ആകുമ്പോൾ അല്ലെ, അത് ഞാൻ നോക്കിക്കൊള്ളും.

ആരും അതോർത്തിട്ട് വിഷമിക്കണ്ട. അമ്മൂമ്മയും കൊച്ചുമോനും എന്ന് സ്ഥിരം ഒരാൾ കമന്റു പങ്കിടാറുണ്ട്. അവൾക്ക് നേരിട്ട് വരാൻ ധൈര്യമുണ്ടോ- ഷെഫിയും ഷെമിയും ചോദിക്കുന്നു. സ്ത്രീകൾ എപ്പോഴും അങ്ങനെയാണ്. പ്രസവശേഷം പ്രായം തോന്നിച്ചേക്കാം. അത് സ്വാഭാവികം ആണ്. ഇവരുടെ പാസ്റ്റ് എന്തോ ആയിക്കോട്ടെ. ഇപ്പൊ സന്തോഷമായി ജീവിക്കുന്നുണ്ടല്ലോ അതാണ് പ്രധാനം. പിന്നെ കാഴ്ച്ചയിൽ പെർഫെക്ട് കപ്പിൾ എന്ന് തോന്നുന്നവരൊന്നും അങ്ങനെ ആവണമെന്നില്ല.

നമ്മുടെ ലൈഫിൽ ഹാപ്പിനെസ്സ് എന്താവണം എന്ന് ഡിസൈഡ് ചെയ്യണ്ടത് നമ്മൾ തന്നെയാ. പിന്നെ ഇതുപോലെ പബ്ലിക് പ്ലാറ്റഫോം ആവുമ്പോൾ നെഗറ്റീവും പോസിറ്റീവും ഉണ്ടാവും. പ്രായവ്യത്യാസം എല്ലാം കറക്ട് ആയിട്ടുള്ളവരുടെ ജീവിതത്തിൽ പ്രശ്നം ഉണ്ടാകാറില്ലേ?? പിന്നെ അതുപോലെ അസുഖം കാര്യത്തിനും പടച്ചോൻ വയസ്സ് നോക്കാറുണ്ടോ മറ്റുള്ളവരെ പരിഹസിക്കുന്ന സമയം സ്വയം ചിന്തിച്ചു നോക്കൂ. നമ്മൾ എല്ലാകാര്യത്തിലും ഓക്കേ ആണോന്ന്- എന്നിങ്ങനെ ഒരായിരം കമന്റുകൾ ആണ് ഇരുവർക്കും പിന്തഗുണ നൽകി ആരാധകർ പങ്കിടുന്നത്.