Connect with us

Special Report

കുളമാവ് ഡാം നിർമ്മിക്കുന്നത് കാണാം | Kulamavu Dam Making Rare images

Published

on














കുളമാവ് ഡാം നിർമ്മിക്കുന്നത് കാണാം | Kulamavu Dam Making Rare images






കേരളത്തിലെ ഇടുക്കി ജില്ലയിലെ അറക്കുളം ഗ്രാമപഞ്ചായത്തിലെ കുളമാവിൽ പെരിയാർ നദിക്കു കുറുകെ നിർമിച്ചിട്ടുള്ള അണക്കെട്ടാണ് കുളമാവ് അണക്കെട്ട് വൈദ്യുതോല്പാദനമാണ് അണക്കെട്ടിന്റെ ഉദ്ദേശ്യം. 1976 ഫെബ്രുവരി 12 ന്‌ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടുക്കി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. ഇടുക്കി അണക്കെട്ടിന്റെ തെക്കുഭാഗത്തായാണ് ഈ അണക്കെട്ടിന്റെ സ്ഥാനം. തൊടുപുഴയിൽനിന്നും ഇടുക്കിയിലേക്കുള്ള പ്രധാന പാത ഈ അണക്കെട്ടിനു മുകളിലൂടെയാണ്.








60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച്‌ കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. 780 മെഗാവാട്ട്‌ ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്‌. നാടുകാണി മലയുടെ മുകളിൽനിന്ന്‌ 750 മീറ്റർ അടിയിലുള്ള മൂലമറ്റം പവർ ഹൗസ് (ഭൂഗർഭ വൈദ്യുതനിലയം) ഇന്ത്യയിലെ ഏറ്റവും വലുതുമാണ്‌. ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല ഇടുക്കി വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു.




കടപ്പാട് :
Xtreme Traveller





Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company