കെട്ടാൻ പോകുന്ന പെണ്ണിന്റെ ഫീച്ചേർസ് നാട്ടുകാർക്ക്‌ ബോധ്യപ്പെടുത്തിയിട്ടു എന്തിനാന്നു മനസിലാവാത്തത് എനിക്കു മാത്രമാണോ? ഡോക്ടർ അനുജ ജോസഫ് തുറന്നടിക്കുന്നു

in Special Report

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായി മാറിയിരിക്കുന്നത് ബ്രില്ല്യൻസ് ഫോട്ടോഗ്രാഫിയുടെ ഒരു കപ്പിൾ ഫോട്ടോ ഷൂട്ട് ആണ്. കടൽക്കരയിൽ നിന്നും പകർത്തിയ ഫോട്ടോ ഷൂട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ സൈബർ

ആക്രമണങ്ങളും നടക്കുന്നുണ്ട് എടുത്തു പറയേണ്ട കാര്യമാണ്. നിരവധി ആളുകളാണ് ഈ കപ്പിൾ ഫോട്ടോ ഷൂട്ടിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അതിന് കാരണം ഫോട്ടോഷൂട്ടിലെ കപ്പിളുകളുടെ പോസ് തന്നെയാണ്. പെൺകുട്ടിയുടെ ചന്തിക്ക് പിടിച്ചു കൊണ്ടുള്ള വരന്റെ പോസിനാണ്

ഏറ്റവും കൂടുതൽ കമന്റുകൾ വന്നിരിക്കുന്നത്. വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുവാൻ വേണ്ടി നടത്തിയിരിക്കുന്ന ഈ ഫോട്ടോ ഷൂട്ടിന് ഡോക്ടർ അനുജ ജോസഫ് നൽകിയിരിക്കുന്ന പോസ്റ്റാണ് മറ്റൊരുതരത്തിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. പെൺകുട്ടിയെയും അതുപോലെ

തന്നെ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ആൺകുട്ടിയെയും വിമർശിച്ചുകൊണ്ടാണ് അനുജ പോസ്റ്റ് എഴുതിയിരിക്കുന്നത്. അനുജയുടെ പോസ്റ്റിന്റെ ചുരുക്കം ഇങ്ങനെയാണ്… വെറൈറ്റി എന്നൊക്കെ പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതിന് വേണ്ടിയാണ് ഇത്തരം ഫോട്ടോഷൂട്ട് പങ്കുവെച്ചതെങ്കിൽ

അതിനുമുമ്പ് അല്പം ചിന്തിക്കേണ്ടത് കൂടെയായിരുന്നു. കപ്പിൾ ഫോട്ടോ ഷൂട്ട് എന്നപേരിൽ ഇത്തരത്തിൽ സംസ്കാരം ഇല്ലായ്‌മ പങ്കുവയ്ക്കപ്പെട്ടപ്പോൾ ആ പെൺകുട്ടി എങ്കിലും തന്റെ സ്ഥാനവും നിലയും എത്രത്തോളം ഉണ്ടെന്ന് ചിന്തിക്കേണ്ടതാണ്. സ്ത്രീ ഒരു ഉപഭോഗ വസ്തു മാത്രമാണെന്ന് ചിന്തിക്കുന്നവർക്ക്

ഇടയിൽ ഒറ്റപ്പെടാതെ നിൽക്കുവാനാണ് അവർ ശ്രമിക്കുന്നത്. തൻറെ പങ്കാളി അല്ലേ, ഇത്തരത്തിൽ ഒരു പോസ് ചെയ്യുന്നത് കൊണ്ട് എന്താ എന്ന് ചിന്തിക്കുന്നതിന് പകരം തന്റെ ശരീരം മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിന് തയ്യാറാല്ലെന്ന് തുറന്ന നിലപാട് ആ പെൺകുട്ടി സ്വീകരിക്കേണ്ടതായിരുന്നു.

അല്ലെങ്കിൽ ഇത്തരത്തിൽ ഒരു പോസിന് മുതിരുന്നതിന് മുമ്പ് രണ്ടാമത് ഒന്നുകൂടി ചിന്തിക്കേണ്ടതായിരുന്നു. ഇനി പങ്കാളിയുടെ കാര്യം എടുക്കുകയാണെങ്കിൽ എൻറെ പെണ്ണ്, എൻറെ പെണ്ണിൻറെ ശരീരം എന്നൊക്കെ പറയുവാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അതൊക്കെ അവിടെ നിൽക്കട്ടെ. നമ്മൾ കടയിൽ

നിന്നോ മറ്റോ സാധനങ്ങൾ വാങ്ങുന്നതിന് ധാരാളം പരസ്യങ്ങൾ നിത്യേന കാണാറുണ്ട്. അത് മറ്റുള്ളവരെ അതിൻറെ ഗുണം എത്രത്തോളം ഉണ്ടെന്ന് അറിയിക്കുന്നതിന് വേണ്ടിയാണ്. അത്തരത്തിൽ സ്വന്തം ഭാര്യ ആകാൻ പോകുന്ന പെൺകുട്ടിയുടെ ശരീരം മറ്റുള്ളവർക്ക് മുന്നിൽ തുറന്നു കാട്ടുന്നതിന്റെ ഔചിത്യം എന്താണ്.

സദാചാര ആങ്ങളമാരും മറ്റും വെറുതെ ഇരിക്കേണ്ട കാര്യം ഒന്നും തന്നെയില്ല. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത് അനിവാര്യമാണ്. ഫോട്ടോ എന്നതിൻറെ പേരിൽ എന്ത് കോപ്രായം വേണമെങ്കിലും കാണിക്കാം എന്നതിന് ഒരു ഉദാഹരണം മാത്രമായി ഈ കപ്പിൾ ഫോട്ടോഷൂട്ട് ഇപ്പോൾ

മാറിയിരിക്കുകയാണ് എന്നാണ് അനുജ കുറിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെയാണ് ഈ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായത്. അതോടൊപ്പം തന്നെ ചിത്രത്തിനൊപ്പം ഇപ്പോൾ അനുജയുടെ പോസ്റ്റും ചേർത്തു വായിക്കുവാനാണ് സമൂഹമാധ്യമങ്ങൾ സജീവമായിരിക്കുന്നവർ ശ്രമിക്കുന്നത്.