Connect with us

Special Report

കെമിക്കൽ തന്നു തന്നെ കൊല്ലാൻ ശ്രമിച്ചു ! ജയറാമിന്റെ ഭാഗ്യ നായികയ്ക്ക് സംഭവിച്ചത് കണ്ടോ

Published

on

അന്യഭാഷകളിൽ നിന്നും മലയാളത്തിൽ എത്തി മലയാളത്തിൽ താരങ്ങൾ ആയിട്ടുള്ള നിരവധി നായികമാർ ഉണ്ട്. അവരെയൊന്നും തന്നെ മലയാളികൾ മറക്കുകയും ചെയ്തിട്ടില്ല ഒരു ചിത്രത്തിൽ മാത്രം അഭിനയിച്ചിട്ടുള്ള നിരവധി മലയാളികൾ അല്ലാത്ത നടിമാർ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു നടിയാണ് ജയറാമിനൊപ്പം ആദ്യത്തെ കണ്മണി എന്ന

ചിത്രത്തിൽ അഭിനയിച്ച സുധാ റാണി. കന്നഡ നടിയായ താരം ഒരൊറ്റ മലയാള ചിത്രത്തിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത് എന്നാൽ മലയാളികളുടെ ഹൃദയത്തിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ടായിരുന്നു. ജയറാമിന്റെ ഭാര്യയായ അംബിക എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചിരുന്നത്. തുടർന്ന് കന്നഡ തമിഴ് തെലുങ്ക് സിനിമകളിൽ

താരം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ചെയ്തത് ഡബ്ബിങ്ങിലും തന്റേതായ സാന്നിധ്യം അറിയിക്കാൻ നടിക്ക് സാധിച്ചിട്ടുണ്ട്. കെജിഎഫ് ടൂവിൽ രവീണ ടണ്ടന് ശബ്ദം നൽകിയത് സുധ റാണിയായിരുന്നു. ബാലതാരമായി സിനിമയിൽ താരത്തിന്റെ തുടക്കം ജയശ്രീ എന്നായിരുന്നു യഥാർത്ഥ പേര് പിന്നീടാണ് സുധാറാണി എന്ന പേര് തിരഞ്ഞെടുക്കുന്നത്. ബിസ്കറ്റിന്റെ പരസ്യത്തിലൂടെയും മറ്റുമായിരുന്നു

തുടക്കം എന്നാൽ താരത്തിന്റെ സ്വകാര്യജീവിതം അത്ര സന്തോഷകരമായിരുന്നില്ല. തരം വിവാഹം ചെയ്തത്
അമേരിക്കയിൽ അനസ്തേഷ്യ സ്പെഷ്യലിസ്റ്റ് ആയിരുന്നു ഡോക്ടർ സഞ്ജയനയായിരുന്നു. പിന്നീട് ജീവിതത്തിൽ ഒരുപാട് കൈപ്പേറിയ അനുഭവങ്ങളിലൂടെ താരത്തിന് കടന്നു പോകേണ്ടതായി വന്നിരുന്നു. ഭർത്താവ് താരത്തെ നിരന്തരം മർദ്ദിക്കുകയും പീഡിപ്പിക്കുകയും ഒക്കെ

ചെയ്യുമായിരുന്നു ഒരിക്കൽ കെമിക്കലുകൾ നൽകി താരത്തെ കൊല്ലാൻ ശ്രമിക്കുക വരെ ചെയ്തു ഭർത്താവ് എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇതോടെയാണ് താരം അമേരിക്കയിൽ നിന്നും രക്ഷപ്പെട്ട സ്വന്തം നാടായ ബാംഗ്ലൂരിലേക്ക് വരുന്നത്. വിവാഹം കഴിഞ്ഞ് അഞ്ചുവർഷങ്ങൾക്ക് ശേഷം ആ ബന്ധം ഉപേക്ഷിക്കേണ്ട സാഹചര്യവും ഉണ്ടായി. പിന്നീട് താരം തന്നെ ബന്ധുകൂടിയായ

ഗോവർദ്ധൻ എന്ന വ്യക്തിയെ വിവാഹം കഴിക്കുകയായിരുന്നു ചെയ്തത് ഒരു മകളാണ് ഉള്ളത് മകളുടെ പേര് നിധി എന്നാണ്. രണ്ടാം വിവാഹത്തിനു ശേഷം താരം വീണ്ടും സിനിമയിലേക്ക് അഭിനയത്തിലേക്ക് ഒക്കെ തിരിച്ചുവരികയും ചെയ്തു. ഇപ്പോൾ സീരിയലുകളിലും സിനിമയിലും ഒക്കെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം മികച്ച വേഷങ്ങളാണ് സീരിയലുകളിലും താരത്തെ തേടിയെത്തുന്നത്.