Connect with us

Special Report

കോടീശ്വര പുത്രൻ… പത്ത് തലമുറയ്ക്ക് ജീവിക്കാനുള്ള വകയുള്ള ആൾ.. പക്ഷേ ചെയ്യുന്ന ജോലിയോ..! പ്രണവിന്റെ കൈയിൽ പൈസയില്ല ! സ്‌പെയിനില്‍ ആടിനെയോ കുതിരയെയോ നോക്കുന്നതാവും ജോലിയാണ് ! മകനെ കുറിച്ച് അമ്മ സൂചിത്രാ പറയുന്നു !

Published

on









മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ, അദ്ദേഹത്തിന്റെ കുടുംബത്തെയും മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ മകൻ പ്രണവിനെ കുറിച്ച് അമ്മ സുചിത്ര പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.പ്രണവ് മോഹൻലാല്‍ ഇപ്പോള്‍ സ്‌പെയിനിലാണെന്നും ‘വർക്ക്‌എവേ’ എന്നാണ് പ്രണവ് ഇതിനെ വിളിക്കുന്നതെന്നും അമ്മ സുചിത്ര പറയുന്നു. സുചിത്രയുടെ വാക്കുകൾ വിശദമായി, സ്‌പെയിനില്‍ എവിടെയോ ജോലി ചെയ്യുകയാണ് അപ്പു. പൈസ ഒന്നും കിട്ടില്ല, എന്നാല്‍ താമസവും ഭക്ഷണവും ഉണ്ടെന്നും സുചിത്ര പറഞ്ഞു.




ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. സ്‌പെയിനില്‍ ജോലി ചെയ്യുന്നത് ഒരനുഭവമാണ്. ചിലപ്പോള്‍ അവി‌ടത്തെ കുതിരകളെ പരിപാലിക്കുന്നതാവും ജോലി അല്ലെങ്കില്‍ ആട്ടിൻകുട്ടികളെ നോക്കുന്നതാവും. പ്രണവ് തുടങ്ങിയിട്ടല്ലേ ഉള്ളൂ, എന്നാലും അവനെ എല്ലാവരും താരതമ്യം ചെയ്യും. അച്ഛന്റെ ഏഴയലത്ത് ഇല്ല എന്ന് പറയും. എന്നാല്‍ അപ്പുവിന് മോഹൻലാല്‍ ആകാൻ പറ്റില്ലല്ലോ. അവൻ വളർന്ന കുട്ടിയാണ്, അവന് അവന്റേതായ തീരുമാനം ഉണ്ട്. ഞാൻ പറഞ്ഞാലും അവൻ കേള്‍ക്കാറില്ല. നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അവന് തോന്നുന്നതേ ചെയ്യൂ. സിനിമയും അങ്ങനെയാണ്.




എനിക്ക് കഥ കേള്‍ക്കാൻ ഇഷ്ടമുള്ളതുകൊണ്ട് ഞാൻ കേള്‍ക്കും. എങ്കിലും അവസാനം തിരഞ്ഞെടുക്കുന്നത് അവനായിരിക്കും. രണ്ട് വർഷത്തിലൊരിക്കലാണ് അപ്പു ഒരു സിനിമ ചെയ്യുന്നത്. ഒന്നുമല്ലെങ്കിലും നീ വർഷത്തില്‍ രണ്ട് പടമെങ്കിലും ചെയ്യൂവെന്ന് ഞാൻ പറയും. പക്ഷേ അവൻ കേള്‍ക്കില്ല. ചിലപ്പോള്‍ ആലോചിക്കുമ്പോൾ തോന്നും അവൻ പറയുന്നത് ശരിയാണെന്ന്. ഇതൊരു ബാലൻസ് ആണല്ലോ. അച്ഛനും മക്കളും അവരുടേതായ രീതിയിലാണ് അടുപ്പം എന്നും സുചിത്ര പറയുന്നു. വർഷങ്ങൾക്ക് ശേഷം എന്ന വിനീത് ചിത്രമാണ് പ്രണവിന്റെ അവസാനം ഇറങ്ങിയ സിനിമ.






Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company