കോസ്‌റ്റ്യൂമിലെ ചേട്ടന്മാർ മറ തീർത്ത് തന്ന് വേഷം മാറിയിരുന്ന കാലത്തെപ്പറ്റി നവ്യ നായർ; ഇന്നെങ്കിൽ……. സന്തോഷം തോന്നുന്ന കാര്യത്തെക്കുറിച്ച് നവ്യ നായര്‍ പറഞ്ഞത്

in Special Report





അഭിനയവും ഡാന്‍സുമായി സജീവമാണ് നവ്യ നായര്‍. സ്വന്തമായി ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട് താരം. യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് താരം. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായി തനിക്ക് ലഭിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയേകിയും നവ്യ എത്തിയിരുന്നു. എന്റെ ടീമാണ് ചോദ്യങ്ങള്‍ സെലക്റ്റ് ചെയ്തത്. ആദ്യമായാണ് ഞാനൊരു ക്യുആന്‍ഡ്എ വീഡിയോ ചെയ്യുന്നത്. എന്തൊക്കെയാണ് ചോദ്യങ്ങള്‍ എന്നതിനെക്കുറിച്ച് ധാരണയില്ലാതെയാണ് ഇരിക്കുന്നതെന്നും നവ്യ പറഞ്ഞിരുന്നു.




അത്ര പ്രിപ്പയേര്‍ഡായിട്ടല്ല ഇരിക്കുന്നത്. ഉത്തരങ്ങള്‍ പറയാന്‍ കുറച്ച് സമയമെടുക്കും. നിങ്ങളെ സന്തോഷമാക്കുന്നതും, ഇറിറ്റേറ്റ് ചെയ്യുന്നതുമായ കാര്യത്തെക്കുറിച്ചായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതിന് കുറേ ഉത്തരങ്ങളുണ്ട്. നല്ല സിനിമ കാണുന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്. ഒരുപാട് സന്തോഷത്തോടെ ഞാന്‍ ചെയ്യുന്ന കാര്യമാണ്. എത്ര തിരക്കുണ്ടെങ്കിലും, ക്ഷീണിതയാണെങ്കിലും സിനിമ കാണും ഞാന്‍. ഡാന്‍സ് പ്രാക്ടീസും പഠിപ്പിക്കലും കഴിയുമ്പോള്‍ തന്നെ നല്ല ക്ഷീണമാവും. ഡാന്‍സുണ്ടല്ലോ പിന്നെന്തിനാണ് വേറെ വര്‍ക്കൗട്ട് എന്നൊക്കെ ആളുകള്‍ ചോദിക്കാറുണ്ട്. അങ്ങനെയല്ല ഞാന്‍ വര്‍ക്കൗട്ടും ചെയ്യുന്നുണ്ടെന്ന് നവ്യ പറയുന്നു.




സിനിമ കാണുന്നതും ഭക്ഷണം കഴിക്കുന്നതുമാണ് ജീവിതത്തില്‍ ചെയ്യാനിഷ്ടമുള്ള രണ്ട് കാര്യങ്ങള്‍. ഡറ്റ് ഉള്ളതിനാല്‍ അങ്ങനെ വാരിവലിച്ച് ഭക്ഷണം കഴിക്കാനാവില്ല. അതുകൊണ്ട് ഒരു കോംപ്രമൈസുമില്ലാതെ ഞാന്‍ ചെയ്യുന്ന കാര്യം എന്താണെന്ന് വെച്ചാല്‍ സിനിമ കാണലാണ്. അങ്ങേയറ്റം ക്ഷീണിച്ച് വന്നാലും ബുക്ക് മൈ ഷോ നോക്കി സിനിമ ബുക്ക് ചെയ്യും. എത്ര തേഞ്ഞൊട്ടി നില്‍ക്കുന്ന സമയമായാലും സിനിമയ്ക്ക് പോയി കഴിയുമ്പോള്‍ റിഫ്രഷാവും. ഇപ്പോള്‍ ഞാന്‍ ഏഴ് മണിക്കൂര്‍ സമയം ഉറങ്ങാറുണ്ട്. നേരത്തെയൊന്നും ചെയ്യാറില്ലായിരുന്നു. അതെന്റെ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങളിലൊക്കെ കൃത്യമായ ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും നവ്യ വ്യക്തമാക്കിയിരുന്നു.







പുറത്ത് നിന്ന് എനിക്ക് ഇപ്പോള്‍ ഭക്ഷണം കഴിക്കാനാവില്ല. പുറത്ത് പോയാലും കാര്യമായിട്ടൊന്നും കഴിക്കാറില്ല. വിശന്ന് വരികയാണെങ്കില്‍ അമ്മാ ഫുഡ് എടുത്ത് വെച്ചേക്കണേ എന്ന് പറയാറുണ്ട്. എന്നാല്‍ ഞാന്‍ വീട്ടിലെത്തുമ്പോള്‍ അവരത് മറന്നിരിക്കും. വിളിച്ച് പറഞ്ഞിട്ട് ചെല്ലുമ്പോഴും ഫുഡ് സെറ്റായില്ലെങ്കില്‍ എനിക്ക് ദേഷ്യം വരും. കൃത്യസമയത്ത് ഭക്ഷണം കിട്ടിയാല്‍ വയലന്റ് ആവുന്ന വ്യക്തിയാണ് താന്‍ എന്നുമായിരുന്നു നവ്യ പറഞ്ഞത്.