Connect with us

Special Report

ക്യൂട്ട് ലുക്കിൽ തിളങ്ങി നമിത പ്രമോദ്.. സുന്ദരിയായി തോന്നി, പിന്നീട് ഡിലീറ്റ് ചെയ്തേക്കാം! ഫോട്ടോസ് വൈറൽ

Published

on

ബാലതാരമായി അഭിനയിച്ച് പിന്നീട് സിനിമയിൽ നായികമാരായി മാറിയ ഒരുപാട് താരങ്ങളെ മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണ്. അത്തരത്തിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് നടി നമിത പ്രമോദ്. സൂര്യ ടിവിയിലെ അമ്മേ ദേവി, വെള്ളാങ്കണി മാതാവ് തുടങ്ങിയ

പരമ്പരകളിലൂടെ ജനശ്രദ്ധ നേടിയ താരമാണ് നടി നമിത പ്രമോദ്. അതിന് ശേഷം എന്റെ മാനസപുത്രിയിൽ നമിത അഭിനയിച്ചു. സിനിമയിലേക്ക് എത്തുന്നത് ട്രാഫിക് എന്ന രാജീവ് പിള്ള സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. അതിൽ വളരെ പ്രധാനപ്പെട്ട വേഷത്തിൽ അഭിനയിച്ച

നമിത തൊട്ടടുത്ത ചിത്രത്തിൽ തന്നെ നായികയായി മാറി. നിവിൻ പോളിയുടെ നായികയായി പുതിയ തീരങ്ങൾ എന്ന ചിത്രത്തിലാണ് നമിത നായികയായി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി മലയാള സിനിമകളിൽ നായികയായി നമിത അഭിനയിച്ചിട്ടുമുണ്ട്. 10 വർഷത്തിൽ

അധികമായി നമിത നായികയായി അഭിനയിക്കുന്നുണ്ട്. ഈ കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്ത എ രഞ്ജിത സിനിമയാണ് ഒടുവിൽ പുറത്തിറങ്ങിയത്. സഞ്ജു വി സാമുവൽ സംവിധാനം ചെയ്യുന്ന കപ്പ് എന്ന സിനിമയാണ് ഇനി നമിതയുടെ ഇറങ്ങാനുള്ളത്. സമൂഹ മാധ്യമങ്ങളിൽ വളരെ

സജീവമായി നിൽക്കുന്ന ഒരാളാണ് നമിത. സ്വന്തമായി ഒരു കഫേയും കൊച്ചിയിൽ നമിത നടത്തുന്നുണ്ട്. ഇപ്പോഴിതാ നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്. “ഭംഗിയായി തോന്നി, പിന്നീട് ഡിലീറ്റ് ചെയ്തേക്കാം..” എന്ന ക്യാപ്ഷനോടെ


നീല കൈ കട്ട് ചെയ്ത ഷർട്ടും സ്റ്റൈലിഷ് ജീൻസും ധരിച്ചുള്ള ചിത്രങ്ങൾ നമിത പങ്കുവെച്ചത്. ഇതിന്റെ കൂടെ ‘ടു ഓൾ കപ്പ്യാർ ഫാൻസ്‌’ എന്ന ഹാഷ്ടാഗും നമിത കൊടുത്തിട്ടുണ്ടായിരുന്നു. അടി കപ്പിയാരെ കൂട്ടമണിയുടെ രണ്ടാം ഭാഗം വരുന്നുണ്ടോ എന്ന് നിരവധി പേർ പോസ്റ്റിന് താഴെ ചോദിച്ചിട്ടുണ്ട്.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company