post
ഗുളികകള്‍ കൊണ്ട് തീരേണ്ട പ്രശ്‌നമായിരുന്നു, എൻ്റെ അശ്രദ്ധയാണ് എല്ലാത്തിനും കാരണം.. താൻ സഹിച്ച വേദനകളേയും പ്രശങ്ങളെയും കുറിച്ച് മഞ്ചു പറഞ്ഞത് ഇങ്ങനെ..
വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് സെലിബ്രിറ്റി ആയി മാറിയ താരമാണ് മഞ്ചു സുനിച്ചന്‍, നിരവധി സിനിമകളിലും സീരിയലുകളിലും താരം ഇതിനോടകം അഭിനയിച്ചു. സോഷ്യല്‍ മീഡിയ യില്‍ വളരെ സജീവമായ മഞ്ചുവിന് യൂട്യൂബ് ചാനലുമുണ്ട്.
അടുത്തിടെ മഞ്ചു ആശുപത്രിയിലായതിനെ പറ്റി പറഞ്ഞിരുന്നു. എന്നാല്‍ അസുഖം എന്താണെന്ന് വ്യക്തമായിരുന്നില്ല. നല്ല പേടിയുണ്ടെന്നും എല്ലാവരും എനി ക്കൊപ്പം ഈ സമയത്ത് ഉണ്ടെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്‍രെ അസുഖം എന്തായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മഞ്ചു.
പല ചാനലുകളും തനിക്ക് മാരകമായ എന്തോ അസുഖമാണെന്നും ഓപ്പറേഷന്‍ വേണമെന്നും പറഞ്ഞിരുന്നു. മറ്റ് ചിലര്‍ താന്‍ സ്‌മെറ്റിക് സര്‍ജറിക്കാണ് പോകുന്നതെന്നും പറഞ്ഞിരുന്നു. എന്നാല്‍ സത്യാവസ്ഥ അതല്ലെന്ന് വെളി പ്പെടുത്തിയിരിക്കുകയാണ് മഞ്ചു. ബ്ലാക്കീസെന്ന ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് തന്റെ ആരോ ഗ്യപ്രശ്‌നങ്ങളെ കുറിച്ച് മഞ്ജു പറഞ്ഞത്.
ഗുളികയില്‍ തീരേണ്ട പ്രശ്‌നമായിരുന്നു. എന്നാല്‍ തൻ്റെ ശ്രദ്ധ കുറവ് കൊണ്ട് ഓപ്പറേഷന്‍ വരെ എത്തിയെന്നും താരം പറയുന്നു. ആശുപത്രിയില്‍ കിടക്കുന്ന ചിത്രം പങ്കുവെച്ച ശേഷം കോസ്‌മെറ്റിക്ക് സര്‍ജറിക്ക് പോയി എന്ന് പലരും പറഞ്ഞിരുന്നു. പക്ഷെ അതല്ല സത്യം. കഴിഞ്ഞ കുറച്ച് നാളുക ളായി കുറച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നു.
എന്നെ വല്ലാതെ വിയര്‍ക്കുമായിരുന്നു. എപ്പോഴും ശരീരത്തിന് ചൂടായിരുന്നു. കാലിന് നീരുമൊക്കെ ഉണ്ടായി രുന്നു. പീരിഡ്‌സ് ആകുന്ന സമയത്ത് വല്ലാത്ത വേദനയായിരുന്നു. ബ്ലീഡിങ് ഒന്നര മാസമൊക്കെ നില്‍ക്കുമാ യിരുന്നു. പീരിഡ്‌സ് നിക്കാതെ വന്നതോടെയാണ് ആശുപത്രിയില്‍ പോയത്. പിന്നീട് ഡീറ്റെയില്‍ ചെക്കപ്പ് നടത്തിയപ്പോഴാണ് അസുഖം മനസിലായത്. എന്റെ യൂട്രസില്‍ സിസ്റ്റും ഫൈബ്രോയിഡും ഉണ്ടായിരുന്നു.
അന്ന് ഡോക്ടര്‍ മരുന്ന് തന്നു. പക്ഷെ ഞാന്‍ ആ ഗുളികകള്‍ കൃത്യമായി കഴിച്ചില്ല. പലതും ഞാന്‍ കഴിക്കാന്‍ മറന്ന് പോയിരുന്നു. നല്ല കിതപ്പും ഉണ്ടായിരുന്നു. ബ്ലീഡിങ് നിക്കാതെ വന്നതോടെ സിടി സ്‌കാന്‍ ചെയ്തു. പിന്നീട് ഡോക്ടര്‍ പറഞ്ഞു യൂട്രസ് എടുത്ത് കളയണമെന്ന്.
അത് വല്ലാത്ത സങ്കടമായിരുന്നു. അതല്ലാതെ വെറെ നിവൃത്തിയില്ലെന്ന് മനസിലായി. ഓവറി പ്രൊട്ടക്ട് ചെയ്തിട്ടായിരിക്കും സര്‍ജറി നടത്തുക എന്നാണ് അന്ന് ഡോക്ടര്‍ പറഞ്ഞത്. പക്ഷെ പിന്നീട് അതും എടുത്ത് കളയേണ്ടി വന്നു. കീ ഹോള്‍ സര്‍ജറിയാണ് നടന്നത്. വലിയ ഒരു വേദനയോ മറ്റ് ബുദ്ധിമുട്ടോ ഒന്നും തന്നെ ഇല്ലായിരുന്നു. ഓപ്പറേഷന്‍ എന്നു കേട്ടാലേ പേടിയുള്ള ആളാണ് ഞാന്‍. എന്റെ തടിയും ഈ അസുഖത്തിന്റേത് ആയിരുന്നു. തനിക്ക് നല്ല വയറുള്ളതിനാല്‍ താന്‍ ഗര്‍ഭിണി ആണെന്ന് പലരും കരുതിയതെന്നും മഞ്ചു പറയുന്നു.
