ഗോപി സുന്ദറിന് പിറന്നാൾ ആശംസകളുമായി കൂട്ടുകാരികൾ .. യു ആർ എ ജെം… എന്നും കൂടെയുണ്ടായതിന് നന്ദി, ​


സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ഗാനങ്ങൾക്കൊപ്പം വ്യക്തിജീവിതവും മിക്കപ്പോഴും ചർച്ചയാകാറുണ്ട്. ഇന്നലെയായിരുന്നു താരത്തിന്റെ 47-ാം പിറന്നാൾ. കൂട്ടുകാരി താര നായർ നൽകിയ സമ്മാനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘എന്നും കൂടെയുണ്ടായതിന്

നന്ദി’ എന്ന വാചകം ഡിസ്പ്ലേ ചെയ്ത ഗിഫ്റ്റ് ഹാംപർ ആണ് സമ്മാനം താര ഗോപിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം കൂടിയുണ്ട് ആ വാചകത്തിനൊപ്പം. ഗിഫ്റ്റ് ഹാമ്പറിനുള്ളിലെ ചെറിയ കണ്ണാടി കൂടുകളിൽ അണ്ടിപ്പരിപ്പും ബദാമും വെച്ചിട്ടുണ്ട്. താരയാണോ ​ഗോപിയുടെ പുതിയ

പങ്കാളിയെന്ന സംശയവും ചിലർ പ്രകടിപ്പിച്ചിട്ടുണ്ട്. മിസ് കേരള ഫാഷൻ ആൻഡ് ഫിറ്റ്നസിന്റെ പ്രൊജക്റ്റ് ഹെഡാണ് താര. മിസിസ് കേരള ഫൈനലിസ്റ്റായിരുന്നു. കഴിഞ്ഞ വർഷം മയോനി എന്ന പ്രിയ നായർ ഗോപി സുന്ദറിന് ജന്മദിനം ആശംസിച്ചത് ശ്രദ്ധ നേടിയിരുന്നു കുറച്ചു നാളുകൾക്ക്

മുൻപ് ഗോപി പ്രിയ നായർക്കൊപ്പം സിനിമ കാണാൻ എത്തിയത് വലിയ വാർത്തയായിരുന്നു. ഗായിക അമൃത സുരേഷുമായുള്ള ഗോപിയുടെ പ്രണയം അവസാനിച്ചത് ഇതിന് പിന്നാലെയായിരുന്നു. ഗായിക അഭയ ഹിരണ്മയിയുമായുള്ള വർഷങ്ങൾ നീണ്ട ലിവിങ് ടുഗെദർ ബന്ധം അവസാനിപ്പിച്ചായിരുന്നു ഈ പ്രണയം