Special Report
ഗ്ലാമറസ് ആവുകയാണോ!.. കോളജ് കുട്ടിയെപ്പോലെ നവ്യ നായർ!!! മകന്റെ ക്യാമറയില്‍ പതിഞ്ഞ താര ചിത്രങ്ങൾ വൈറൽ
മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അഭിനയത്രിയാണ് നവ്യ നായർ. മലയാളികളുടെ സ്വന്തം ബാലാമണിയായി മനസ്സുകളിൽ കയറിക്കൂടിയ നവ്യയോട് പ്രേക്ഷകർക്ക് പ്രതേക ഒരു ഇഷ്ടമുണ്ട്. അത് നന്ദനത്തിലെ കൃഷ്ണഭക്തയായ ബാലാമണിയെ അവതരിപ്പിച്ചതുകൊണ്ടാണ്.
ധന്യ വീണ എന്നായിരുന്നു നവ്യയുടെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയ ശേഷമാണ് പേരിൽ മാറ്റം വരുത്തുകയായിരുന്നു. നായികയായി നിരവധി മലയാള സിനിമകളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. ദിലീപ് ചിത്രങ്ങളിലാണ് നവ്യ കൂടുതലായി നായികയായി തിളങ്ങിയത്.
ആദ്യ സിനിമയും ദിലീപിന്റെ നായികയായിട്ടായിരുന്നു. വിവാഹം ശേഷം സിനിമയിൽ അത്ര സജീവമായിരുന്നില്ല നവ്യ. ഇടയ്ക്ക് ഒന്ന്, രണ്ട് കന്നഡ സിനിമകൾ ചെയ്തിരുന്നു. 2022-ൽ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയ നവ്യ, രണ്ട് സിനിമകളിൽ നായികയായി
അഭിനയിച്ചു. രണ്ടും നായികാ പ്രാധാന്യമുള്ള സിനിമകളായിരുന്നു. 2010-ലായിരുന്നു നവ്യയുടെ വിവാഹം. ഒരു മകനാണ് താരത്തിനുള്ളത്. സായി കൃഷ്ണ എന്നാണു മകന്റെ പേര്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് നവ്യ. ഇപ്പോഴിതാ മകനൊപ്പം ഇന്തോനേഷ്യയിൽ
പോയപ്പോഴുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നവ്യ. ഗ്ലാമറസ് ലുക്കിലാണ് നവ്യയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. മകനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പോസ്റ്റിൽ സൂചിപ്പിച്ചിട്ടില്ലെങ്കിലും ഒരു ഫോട്ടോയിൽ മിററിൽ കാണാൻ സാധിക്കും മകന്റെ റിഫ്ലക്ഷൻ.
ചേച്ചി ഇത്തരം ഫോട്ടോസ് എടുക്കണം, സിനിമയിൽ ഇത്തരം വേഷങ്ങളിൽ തിളങ്ങണം എന്നൊക്കെ ആരാധകർ പറഞ്ഞിട്ടുണ്ട്. ചിലർ ആ പഴയ നവ്യയെയാണ് കൂടുതൽ ഇഷ്ടമെന്നും പറഞ്ഞിട്ടുണ്ട്. 10 വയസ്സ് കുറഞ്ഞെന്ന് വരെ ഒരു ആരാധകൻ പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്.