ഗ്ലാമറസ് പാട്ടിന് പിന്നാലെ താരങ്ങളുടെ പേരില്‍ വന്ന ഗോസിപ്പ്… രജനികാന്തും സില്‍ക്ക് സ്മിതയും തമ്മിലെന്തോ ഉണ്ട്!

in Special Report

സിഗററ്റ് മുകളിലേക്ക് എറിഞ്ഞ് അത് ചുണ്ട് കൊണ്ട് ചാടി പിടിക്കുന്ന സ്റ്റൈലാണ് രജനികാന്ത് ആദ്യം സിനിമയില്‍ പ്രയോഗിച്ചത്. അത്തരത്തില്‍ നിരവധി സ്‌റ്റൈലിഷ് രംഗങ്ങള്‍ അവതരിപ്പിച്ചതോടെയാണ് താരം ജനപ്രിയനാകുന്നത്. പിന്നീട് സിനിമയിലും ജീവിതത്തിലുമെല്ലാം വലിയ വിജയങ്ങളാണ് സൂപ്പര്‍താരത്തെ കാത്തിരുന്നത്. ഭാര്യ ലതയുടെയും മക്കളുടെയും കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ് താരമിപ്പോള്‍.


എന്നാല്‍ ഇടക്കാലത്ത് രജനികാന്തിന്റെ പേരിനൊപ്പം നടി സില്‍ക്ക് സ്മിതയുടെ പേരും ചേര്‍ത്ത് ചില ഗോസിപ്പ് കഥകള്‍ പ്രചരിച്ചിരുന്നു. ഇരുവരും തമ്മില്‍ അവിഹിതമുണ്ടെന്ന തരത്തില്‍ അന്ന് പ്രചരിച്ച കഥകള്‍ വീണ്ടും വൈറലാവുകയാണ്. ഡിസംബര്‍ രണ്ടിന് സില്‍ക്ക് സ്മിതയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പഴയ ചില കഥകളൊക്കെ പൊങ്ങി വന്നത്. ആദ്യകാലത്ത് സ്റ്റൈലിഷ് വേഷങ്ങള്‍ ചെയ്യുന്നതിനും മുന്‍പ് റൊമാന്റിക്

ഹീറോ ആയിട്ടാണ് രജനികാന്ത് തിളങ്ങിയത്. ഇടയ്ക്ക് സില്‍ക്ക് സ്മിതയുടെ കൂടെ ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്തും നടന്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഇതാണ് പിന്നീട് താരങ്ങളുടെ പേരിലുള്ള അവിഹിതകഥയായി മാറിയത്.
സില്‍ക്ക് സ്മിത അഭിനയിച്ചിരുന്ന കാലത്ത് സൂപ്പര്‍താരങ്ങളെക്കാളും താരമൂല്യമായിരുന്നു നടിയ്ക്ക് എന്ന് വേണം പറയാന്‍. മലയാളത്തിലും തമിഴിലുമെല്ലാം സ്ഥിതി ഇത് തന്നെയായിരുന്നു. രജനികാന്ത്, കമല്‍ഹാസന്‍,

ചിരഞ്ജീവി തുടങ്ങി അക്കാലത്തെ സൂപ്പര്‍താരങ്ങളുടെ സിനിമയ്ക്ക് ലഭിക്കുന്നതിലും ജനപ്രീതി സില്‍ക്കിന്റെ സിനിമകള്‍ക്കാണ് ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ എല്ലാ സിനിമകൡും സില്‍ക്കിന്റെ സാന്നിധ്യം വേണമെന്ന് അണിയറ പ്രവര്‍ത്തകര്‍ ചിന്തിച്ച് തുടങ്ങി. നടി സില്‍ക്ക് സ്മിതയുള്ള സിനിമയാണെന്ന് പറഞ്ഞാല്‍ തന്നെ അത് കാണാന്‍ ആളുകള്‍ വരുമെന്ന തന്ത്രമാണ് പല നിര്‍മാതാക്കളും പരീക്ഷിച്ചത്. അങ്ങനെ സൂപ്പര്‍താര


സിനിമകളിലെല്ലാം സില്‍ക്കിന്റെ ഡാന്‍സോ അതല്ലെങ്കില്‍ ഒരു റൊമാന്റിക് സീനോ മനഃപൂര്‍വ്വം എഴുതി ചേര്‍ക്കും. അങ്ങനെ തങ്കമകന്‍, പായും പുലി, സിവപ്പ് സൂര്യന്‍ തുടങ്ങി രജനികാന്തിന്റെ സിനിമകളിലും നടിയുടെ സാന്നിധ്യം ശ്രദ്ധേയമായി തുടങ്ങി. ചെറുതും വലുതുമായി നിരവധി സിനിമകളില്‍ രജനികാന്തും സില്‍ക്കും ഒരുമിച്ചു. ഇടയ്ക്ക് വിവാദമായ ഒരു പാട്ട് രംഗത്തില്‍ അഭിനയിച്ചതോടെ താരങ്ങളുടെ പേര്

വാര്‍ത്തയില്‍ ഇടംനേടി. അത്യാവശ്യം ഗ്ലാമറസായിട്ടുള്ള ഗാനമായിരുന്നു രജനിയുടെ സിനിമയിലുണ്ടായിരുന്നത്. ഇത് താരങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന തലത്തിലേക്കാണ് എത്തിപ്പെട്ടത്. പിന്നാലെ വലിയ വിവാദമായി മാറുകയും ചെയ്തു. അക്കാലത്ത് നടി ലതയെ വിവാഹം കഴിച്ച് രജനികാന്ത് മികച്ചൊരു കുടുംബനാഥനായി കഴിയുകയായിരുന്നു. എങ്കിലും സില്‍ക്കുമായിട്ടുള്ള കിംവദന്തികള്‍ നടന്റെ പേരിനൊപ്പം നിറഞ്ഞ് നിന്നു.

എന്നാല്‍ ഇത്തരത്തില്‍ നടിയുടെ പേരിനൊപ്പം പല പ്രമുഖരുടെയും പേരുകള്‍ ചേര്‍ക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് വേണ്ടിയും അല്ലാതെയും പലരും തന്നെ ഉപയോഗിച്ചിരുന്നതായി സില്‍ക്കും വെളിപ്പെടുത്തിയിരുന്നു. എല്ലായിടത്തും അവഗണനയും ചൂഷണവുമാണ് തന്നെ കാത്തിരുന്നതെന്നും അതാണ് ഈ ജീവിതം അവസാനിപ്പിക്കാന്‍ കാരണമെന്നും ആത്മഹത്യ കുറിപ്പില്‍ സില്‍ക്ക് എഴുതിയിരുന്നു. പ്രണയിച്ച പുരുഷന്മാര്‍

പോലും സില്‍ക്കിനെ വെച്ച് പണമുണ്ടാക്കുകയും അവരെ വഞ്ചിക്കുകയും ചെയ്തു. ഇതാണ് നടിയുടെ മരണത്തിന് കാരണമായത്. വളരെ ധൈര്യശാലിയും സുന്ദരിയുമായിരുന്നു സില്‍ക്ക് സ്മിതയെന്നാണ് ആരാധകര്‍ പറയുന്നത്. അക്കാലത്ത് പേടി കൂടാതെ ബിക്കിനി ധരിച്ചും ഗ്ലാമറസായിട്ടും അഭിനയിക്കാന്‍ നടി കാണിച്ച ധൈര്യം സമ്മതിക്കേണ്ടതായിരുന്നു. ബിഗ്രേഡ് നായികയായി പില്‍ക്കാലത്ത് അറിയപ്പെട്ടെങ്കിലും അന്നത്തെ സൂപ്പര്‍താരം തന്നെയായിരുന്നു സില്‍ക്ക് സ്മിതയെന്നാണ് ആരാധകര്‍ പോലും വ്യക്തമാക്കുന്നത്.