ചിൽഡ് കോഫി ഡേറ്റിന് 1,500, രണ്ട് ദിവസത്തെ വീക്കെൻറിന് 10,000;വൈറലായി യുവതിയുടെ വില വിവര പട്ടിക റീൽസ്, ഹണി ട്രാപ്പിൽ വീഴരുതെന്ന് സോഷ്യൽ മീഡിയ

in Special Report

ഓരോ ദേശത്തിനും ഓരോ സംസ്കാരമുണ്ട്. നൂറ്റാണ്ടുകളായി ദേശത്തെ മനുഷ്യര്‍ കടന്ന് പോയ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് ഓരോ ദേശത്തെയും സംസ്കാരം രൂപപ്പെടുന്നത്. ഇത്തരത്തില്‍ ജപ്പാനിലൊക്കെ കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ് ‘വാടക ബന്ധങ്ങള്‍’. 1990 -കള്‍ മുതല്‍ ഇത്തരത്തില്‍ വാടക ബാന്ധങ്ങള്‍ ജപ്പാനില്‍ ലഭ്യമായിരുന്നു. നിശ്ചിത വാടക നല്‍കിയാല്‍ ഭക്ഷണം കഴിക്കാനും വൈകുന്നേരങ്ങള്‍


ചെലവഴിക്കാനും ഒരു സൂഹൃത്തിനെ ലഭിക്കും എന്നാണ് ഇത്തരം ബന്ധങ്ങളുടെ പ്രത്യേക. എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ അപരിചിതമാണ്. ഇത്തരത്തിലൊരു ബന്ധത്തിന് തയ്യാറാണെന്ന് അറിയിച്ച് ഒരു യുവതി സാമൂഹിക മാധ്യമത്തില്‍ ഒരു റീല്‍സ് പങ്കുവച്ചപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ നെറ്റി ചുളിഞ്ഞു. ദിവ്യ ഗിരി എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റിലില്‍ നിന്നാണ് വീഡിയോ

പങ്കുവയ്ക്കപ്പെട്ടത്. ‘കൂടുതല്‍ കാര്യങ്ങള്‍ എന്നോട് പറയൂ. നമ്മുക്ക് ഒരുമിച്ച് മറക്കാനാവാത്ത ചില ഓർമ്മകൾ ഉണ്ടാക്കാം.’ എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. വീഡിയോയുടെ തുടക്കത്തില്‍ ഒരു കണ്ണാടിയിലേക്ക് തിരിച്ച് പിടിച്ച മൊബൈലേക്ക് നോക്കി നില്‍ക്കുന്ന യുവതിയെ കാണാം. മുകളിലായി, ‘അവിവാഹിതന്‍? ഒരു ഡേറ്റിന് തയ്യാറാണോ? ഒരു ഡേറ്റിന് എന്നെ വാടകയ്ക്ക് എടുക്കൂ.’

എന്ന് എഴുതിയിരുന്നു. പിന്നാലെ ഓരോ വാടകയുടെ വിവരങ്ങളും യുവതി പങ്കുവച്ചു. ‘ഒരു ചില്‍ഡ് കോഫി ഡേറ്റിന് 1,500 രൂപ, സിനിമയും ഭക്ഷണവും ആണെങ്കില്‍ 2,000 രൂപ, കുടുംബത്തോടൊപ്പമുള്ള കൂടിക്കാഴ്ചയ്ക്ക് 3,000 രൂപ, ബൈക്ക് റൈഡ് ആണെങ്കില്‍ 4,000 രൂപ, ഡേങ്ങിംഗിനെ കുറിച്ചുള്ള പൊതു പ്രഖ്യാപനത്തോടെയാണെങ്കില്‍ 6,000 രൂപ. ഇനി ഹൈക്കിംഗ് പോലുള്ള സാഹസിക ഇനങ്ങള്‍ക്ക്

കൂട്ട് വരാനാണെങ്കില്‍ 5,000 രൂപ, വീട്ടില്‍ വച്ച് ഒരുമിച്ച് ഭക്ഷണം പാചകം ചെയ്യാനാണെങ്കില്‍ 3,500 രൂപ, ഷോപ്പിംഗിനൊപ്പം വരാന്‍ 4,500 രൂപ, രണ്ട് ദിവസത്തെ വീക്കെന്‍റിന് 10,000 രൂപ. എന്നിങ്ങനെ ഓരോന്നിനുമുള്ള നിരക്കും വ്യക്തമാക്കി. യുവതിയുടെ പോസ്റ്റ് സാമൂഹിക മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കിയെന്ന് വീഡിയോയ്ക്ക് താഴെയുള്ള കുറിപ്പുകളില്‍ നിന്ന് വ്യക്തം. നിരവധി പേര്‍ തട്ടിപ്പാണെന്ന് കുറിച്ചു.

ചിലര്‍ യുവതി ജപ്പാനിലാണെന്ന് തെറ്റിദ്ധരിച്ചതായി എഴുതി. ‘ഇതെല്ലാം ശുദ്ധ തട്ടിപ്പുകളാണ്.’ ഒരു കാഴ്ചക്കാരനെഴുതി. ‘ഇത് ഹണി ട്രാപ്പാണ്. ലക്ഷക്കണക്കിന് പണം ചോദിച്ച് നിങ്ങൾ കുടുങ്ങിപ്പോയാൽ സൂക്ഷിക്കുക’ മറ്റൊരു കാഴ്ചക്കാരന്‍ മുന്നറിയിപ്പ് നല്‍കി. ‘ജോലികള്‍ ഇല്ലാതാകുമ്പോള്‍ യുവാക്കള്‍ പുതിയ സ്റ്റാര്‍ട്ടപ്പുകളുമായി വരുന്നു.’ ഇന്ത്യയിലെ രൂക്ഷമായ തൊഴില്‍ക്ഷാമത്തെ സൂചിപ്പിച്ച് കൊണ്ട് ഒരു കാഴ്ചക്കാരന്‍ എഴുതി.