ജാസ്മിന്റെ ഉപ്പയുടെ ഓഡിയോ പുറത്തിവിട്ട് സിബിനും ആര്യയും..’ – കരച്ചിൽ കഴിഞ്ഞില്ലേ എന്ന് കമന്റ്.. ‘ആവശ്യമില്ലാത്ത കാര്യം പറയരുത്!

in Special Report

ബിഗ് ബോസ് മലയാളം സീസൺ സിക്സ് എഴുപത് ദിവസങ്ങൾ പിന്നിട്ട് അതിന്റെ യാത്ര തുടരുകയാണ്. ഇനി ഒരു മാസം കൂടി കഴിഞ്ഞാൽ വിജയി ആരാണെന്ന് പ്രേക്ഷകർ വിധി എഴുത്തും. വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് വിജയി ആരാണെന്ന് പ്രേക്ഷകർ നിർണയിക്കുക. ഓരോ വീക്കും ആര് പുറത്താക്കണമെന്ന് തീരുമാനിക്കുന്നതും പ്രേക്ഷകർ തന്നെയാണ്. നിയമങ്ങൾ തെറ്റിച്ച്

ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെടുന്നവരുണ്ട്. അതുപോലെ ആരോഗ്യ പ്രശ്നങ്ങൾ കാരണവും പുറത്താവുന്നവരുണ്ട്. ഇത്തരത്തിൽ മാനസികമായ ചില പ്രശ്നങ്ങൾ കൊണ്ട് ബിഗ് ബോസ് വീട്ടിൽ നിന്ന് ഈ സീസണിൽ പുറത്തിറങ്ങിയ ആളാണ് സിബിൻ. പുറത്തിറങ്ങിയ നാൾ മുതൽ ബിഗ് ബോസിനെ കുറിച്ചും അതിലെ മത്സരാർത്ഥിയായി നിൽക്കുന്ന ജാസ്മിനെ കുറിച്ചുമാണ് സിബിൻ


പറഞ്ഞുകൊണ്ടിരിക്കുന്നത്. ജാസ്മിന്റെ വീട്ടുകാരെയും സിബിൻ മോശമായി സംസാരിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് ജാസ്മിന്റെ വാപ്പയുടെയും ഉമ്മയുടെയും കൂടെ നിൽക്കുന്ന ഫോട്ടോ സിബിൻ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അത് സിബിൻ തന്നെ ജാസ്മിന്റെ വാപ്പയുടെ ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിരിക്കുകയാണ്. ആര്യ ബഡായിക്ക് ഒപ്പം ലൈവിൽ വന്ന് സംസാരിക്കുമ്പോഴാണ്

സിബിൻ ജാസ്മിന്റെ വാപ്പ ദേഷ്യപ്പെട്ട് സംസാരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് പ്ലേയ് ചെയ്യുന്നത്. അത് കട്ട് ചെയ്തു ഒരുപാട് പേജുകളിലും വന്നു. “മോനെ സിബിനെ ഞാൻ ആര്യയോടും നിങ്ങളോടുമെല്ലാം വളരെ മര്യാദയ്ക്ക് ആണ് ഇടപ്പെട്ടിരിക്കുന്നത്. എന്നെ കുറിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ ലൈവിൽ വന്നിരുന്നു പറയരുത്. ഒരു വെറുപ്പോ വൈരാഗ്യമോ ഞാൻ മനസ്സിൽ വച്ചുപുലർത്തിയിട്ടില്ല.

മര്യാദയ്ക്ക് സംസാരിച്ചിട്ടേയുള്ളൂ. ടെഡി ബെയർ എങ്ങനെയാ കൊടുത്തതെന്ന് ഞാൻ നിങ്ങളോട് പറയേണ്ട കാര്യമില്ല. സിബിൻ എന്റെ മോളെ കുറിച്ച് പച്ചയ്ക്ക് പറഞ്ഞേക്കുന്നത് എന്തൊക്കെ ആണെന്ന് എനിക്ക് അറിയാം. അതിന് കുറിച്ച് കണ്ടിട്ടും ഞാൻ നിങ്ങളോട് ചോദിച്ചിട്ടില്ല. ആരോടും ഒരു പിണക്കം വേണ്ടെന്ന് വച്ചിട്ടാണ്. നിങ്ങൾ ലൈവിൽ പോവുകയോ എന്ത് വേണമെങ്കിലും ആയിക്കോ..

ഞാൻ ആര്യ ഉണ്ടായിരുന്നു എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ അല്ലാതെ വേറെ ഒന്നും ആര്യയെ കുറിച്ച് പറഞ്ഞിട്ടില്ല. പറയാത്ത കാര്യം ഒന്നും കയറിയിരുന്ന് പറയരുത്..”, ജാസ്മിന്റെ വാപ്പ ഓഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്. വീഡിയോ ഇട്ട പോസ്റ്റിന് താഴെ സിബിനെ നിന്റെ കരച്ചില് ഇതുവരെ കഴിഞ്ഞില്ലേ എന്നൊക്കെയാണ് കമന്റുകൾ വന്നിരിക്കുന്നത്. കൂടുതലും സിബിനെതിരെയായുള്ള കമന്റുകളാണ് വന്നത്.