ജാസ്മിന്‍ കാരണം ഇനിയും അപമാനം സഹിക്കാന്‍ വയ്യ, എന്നെ ഒരു യൂസ് ആന്റ് ത്രോ മെറ്റീരിയല്‍ ആക്കി.. ബന്ധത്തില്‍ നിന്നും ഒഴിയുന്നു; കുറിപ്പുമായി പ്രതിശ്രുത വരന്‍

in Special Report

ബിഗ് ബോസ് സീസണ്‍ 6ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്ന പേരുകളാണ് ജാന്‍സിന്റെതും ഗബ്രിയുടെതും. ലവ് ട്രാക്ക് പിടിച്ച് പ്രേക്ഷകരെ പറ്റിച്ചുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. അഫ്‌സല്‍ അമീര്‍ എന്ന വ്യക്തിയുമായി തന്റെ വിവാഹം ഉറപ്പിച്ചതാണെന്ന് ജാസ്മിന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗബ്രിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തോട് തങ്ങള്‍ ഇഷ്ടത്തിലാണെന്നും പ്രണയത്തിലാകാതെ സൂക്ഷിക്കുയാണ് എന്നായിരുന്നു ജാനസ്മിന്‍ അവതാരകനായ മോഹന്‍ലാലിനോട് പറഞ്ഞത്. ജാസ്മിന്റെ പ്രതികരണത്തിന് പിന്നാലെ തങ്ങള്‍ തമ്മിലുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചതായി വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിന്റെ പ്രതിശ്രുത വരനായ അഫ്‌സല്‍. ജാസ്മിന്‍ തന്നെ യൂസ് ആന്‍ഡ് ത്രോ മെറ്റീരിയല്‍ ആയി ഉപയോഗിച്ചു എന്നാണ് അഫസല്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.


അഫ്‌സലിന്റെ കുറിപ്പ്:

ബിഗ് ബോസ് എന്ന ഈ മെഗാ ഡ്രമാറ്റിക് സീരിയലിലേക്ക് എന്റെ പേര് വലിച്ചിഴച്ചതിന് നന്ദി ജാസ്മിന്‍. ഷോയില്‍ എന്റെ പങ്കാളി എന്ന് അവളാണ് പരിചയപ്പെടുത്തിയത്, ഇപ്പോള്‍ എന്റെ സ്ഥാനം ഒരു സൈഡ് സ്റ്റാന്‍ഡിന് സമാനമാണ്. എന്താണെന്ന് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ഷോയ്ക്ക് നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കാന്‍ സാധിക്കും. അവളുടെ കുടുംബവും സുഹൃത്തുക്കളും ഉള്‍പ്പെടെ എത്രയെത്ര ജീവിതങ്ങളെ ഇത് ബാധിച്ചുവെന്ന് നിങ്ങള്‍ക്കാര്‍ക്കും അറിയില്ല.


എന്റെ സ്വകാര്യത നിലനിര്‍ത്താന്‍ അനുവദിക്കണമെന്നും തെറ്റിധാരണ പരത്തുന്ന വ്യാജ വാര്‍ത്തകള്‍ ഇനിയെങ്കിലും നല്‍കരുതെന്നും ഞാന്‍ അപേക്ഷിക്കുകയാണ്. ഈ ലൂപ്പിലേക്ക് എന്നെ മനപ്പൂര്‍വ്വം വലിച്ചിഴക്കരുത്. അവള്‍ ആഗ്രഹിക്കുന്നതെന്തും അവള്‍ ചെയ്യട്ടെ, അവള്‍ ആഗ്രഹിക്കുന്നവരെ വിവാഹം കഴിക്കട്ടെ, ഈ പ്രതിസന്ധി ഇനി കൈകാര്യം ചെയ്യാന്‍ എനിക്ക് കഴിയില്ല. ഈ ദിവസങ്ങളിലെല്ലാം ഞാന്‍ നിശബ്ദത പുലര്‍ത്തിയതിന് കാരണം മാനസികമായി ഞാന്‍ ബുദ്ധിമുട്ടുന്നത് കൊണ്ടായിരുന്നു. എന്നാല്‍ ഈ പെണ്‍കുട്ടി കാരണം ഇനിയും അപമാനം സഹിച്ച് മുന്നോട്ട് പോകാന്‍ എനിക്ക് സാധിക്കില്ല. ഇനിയും എത്ര അപമാനം ഈ വൃത്തികെട്ട ഷോ കാരണം ഞാന്‍ അനുഭവിക്കേണ്ടി വരും.

ഞാന്‍ പറയാന്‍ പോകുന്ന കാര്യത്തിന് അവളുടെ സപ്പോര്‍ട്ടേസ് എന്നെ വെറുക്കും. പക്ഷേ ഞാന്‍ എന്താണ് നേരിട്ടതെന്ന് എനിക്ക് കൃത്യമായി അറിയാം. ആത്മാര്‍ത്ഥമായ ബന്ധം പുലര്‍ത്തുന്നവര്‍ക്ക് ഇതൊരു പാഠമാണ്. ജാസ്മിന്‍ എന്റെ ജീവിതവും വികാരവും സ്വപ്നങ്ങളും കൊണ്ടാണ് കളിച്ചത്. മുന്‍ റിലേഷന്‍ ബ്രേക്കപ്പ് ആയപ്പോള്‍ ഞാനായിരുന്നു അവളെ എല്ലാ രീതിക്കും പിന്തുണച്ചത്, എന്റെ കുടുംബത്തെ പോലും ഞാന്‍ ഇതിന്റെ പേരില്‍ പിണക്കി, എന്നിട്ട് എനിക്ക് ലഭിച്ചത് ഇതാണ് . അവള്‍ എന്നോട് വളരെ അധികം അടുത്തപ്പോഴാണ് വിവാഹം കഴിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ 7 മാസത്തെ ബന്ധം വളരെയധികം സ്‌നേഹം നിറഞ്ഞതായിരുന്നു. അത് എത്ര തീവ്രമാണെന്ന് ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അറിയാം. ഇപ്പോള്‍ ഈ നാടകം കാണുമ്പോള്‍ ഞാന്‍ ഒരു യൂസ് ആന്റ് ത്രോ മെറ്റീരിയല്‍ ആണെന്ന തോന്നലാണ് എനിക്ക്.

ഒരു ഷോയില്‍ പബ്ലിക്ക് ആയി എങ്ങനെ വഞ്ചന നടക്കുന്നുവെന്ന് കാണണമെങ്കില്‍ കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് വീക്കെന്റ് ഷോ കണ്ടാല്‍ മതി. അവളുടെ എല്ലാ ബിഗ് ബോസ് ആവശ്യങ്ങളും ഞാനായിരുന്നു ഇതുവരെ ചെയ്തിരുന്നത്. എന്നാല്‍ ഇനിയങ്ങോട്ട് ഇല്ല. ഞാനെന്തിന് ചെയ്യണം? ജാസ്മിന്‍ ഒരു നല്ല ഗെയിമര്‍ ആണ്, എന്നാല്‍ പങ്കാളിയുടെ അവസ്ഥയേയും വികാരങ്ങളേയും വെച്ച് കളിക്കുന്നത് നൈതികതയല്ല. മറ്റൊരു കാര്യം വ്യക്തമാക്കുന്നു, അവളുടെ മുന്‍ റിലേഷന്‍ വേര്‍പിരിയാന്‍ ഒരിക്കലും ഞാനൊരു കാരണമായിരന്നില്ല. അത് അവളുടെ കുടുംബ പ്രശ്‌നങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളുമാണ്. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ഓര്‍മ്മകളുടെ ചിത്രങ്ങളായോ വീഡിയോകളായോ വെച്ച് തെളിവുകള്‍ നിരത്തി അവളെ തരംതാഴ്ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.. അത് എന്റെ ധാര്‍മ്മികതയ്ക്ക് ചേര്‍ന്ന കാര്യവും അല്ല.

ഞാന്‍ അവള്‍ക്ക് എന്തായിരുന്നുവെന്ന് അവളുടെ മാതാപിതാക്കള്‍ക്ക് അറിയാം.. പക്ഷേ അവള്‍ എന്നോട് എന്താണ് ചെയ്തതിന് ഒരിക്കലും എനിക്ക് പൊറുക്കാനാകില്ല. പൊതുജനം ഇതെല്ലാം കാണുന്നുണ്ട്, ഇനി നിങ്ങള്‍ തീരുമാനിക്കൂ. അവള്‍ എത്രമാത്രം വെറുപ്പാണ് ഈ ഷോയിലൂടെ സമ്പാദിച്ചതെന്ന് എനിക്ക് വ്യക്തമായി അറിയാം. കാരണം അവളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാന്റില്‍ ചെയ്യുന്നത് ഞാനാണ്. ‘ഞാന്‍ പുറത്ത് ഒരാള്‍ക്ക് വാക്ക് കൊടുത്തിട്ടുണ്ട്’ എന്ന് ഒരു നൂറുതവണയെങ്കിലും അവള്‍ അവിടെ പറയുന്നത് നിങ്ങള്‍ പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാകാം. എന്നിട്ട് പറയുകയാണ് അവനോടുള്ള (ഗബ്രി) പ്രണയം ഞാന്‍ പിടിച്ചുവെയ്ക്കുന്നത് അത് പ്രാക്ടിക്കലാവില്ല എന്നത് കൊണ്ടാണെന്ന്. എന്ത് വൃത്തികേടാണിത്.

പ്രണയിക്കുകയാണെന്ന് പറഞ്ഞ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് വൃത്തികേടാണ്. ബന്ധത്തില്‍ നിങ്ങള്‍ പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുകയും പങ്കാളിയുടെ വികാരങ്ങളെ മാനിക്കുകയും വേണം. പ്രതിബദ്ധതയുടെ കാര്യത്തില്‍ നിങ്ങള്‍ക്കൊരു ആശയക്കുഴപ്പം ഉണ്ടാകരുത്. ഈ പെണ്‍കുട്ടി സ്‌നേഹം എന്ന മനോഹരമായ വികാരത്തിന്റെ മൂല്യം തന്നെ ഇല്ലാതാക്കി. അതിലുപരിയായി അവള്‍ എന്റെ ജീവിതം ശരിയാക്കാന്‍ പറ്റാത്ത രീതിയില്‍ നശിപ്പിച്ചു. എന്റെ ബുദ്ധിമുട്ടുകള്‍ ഒരിക്കലും ചര്‍ച്ച ചെയ്യപ്പെടുകയില്ലെന്നും ആത്മാര്‍ത്ഥമായി സ്‌നേഹിച്ചതിന് വഞ്ചിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ മനസിലാകില്ല.

എനിക്ക് ഉറക്കെ കരയാന്‍ പോലും സാധിക്കാത്ത വിധത്തില്‍ വേദനിക്കുന്നു. അവളുടെ ഈ നാടകത്തെ പിന്തുണയ്ക്കാന്‍ താത്പര്യപ്പെടുന്നവര്‍ പിന്തുണച്ചോളൂ. പക്ഷേ എന്നെ ഇനിയും ബുദ്ധിമുട്ടിക്കരുത്. ഒരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ, അവളെ ആത്മാര്‍ത്ഥമായി പ്രണയിച്ചുവെന്നത്. ഇതുവരെ ഞാന്‍ അവളുടെ കുടുംബത്തെ പിന്തുണച്ചു, എന്നിട്ട് എനിക്ക് പ്രതിഫലമായി കിട്ടിയത് ഇതാണ്. അവളുടെ വാഗ്ദാനങ്ങളൊക്കെ ഒന്നുമല്ലാതായി. ഞാനിപ്പോള്‍ എന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മുന്നില്‍ ഒരു ജോക്കറായി. എന്നാല്‍ ഇനിയില്ല, ഞാന്‍ മടുത്തു. വഞ്ചനയെ മഹത്വവല്‍ക്കരിക്കുന്ന ചില പ്രേക്ഷകര്‍ക്ക് നന്ദി.