ജാസ്മിൻ ഉള്ളിൽ കിടന്ന് ഇതെങ്ങനെ സഹിക്കും.. പുറത്ത് സാനിയക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഗബ്രി.. ഇനി ചിലതൊക്കെ നടക്കുമെന്ന് ആരാധകർ

in Special Report

ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസൺ ഏറെ ചർച്ചകളും വിവാദങ്ങളും നിറഞ്ഞ് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. ഇതുവരെ ഉണ്ടായിരുന്ന ബിഗ് ബോസ് സീസണുകളിൽ ഇത്രയേറെ വിവാദങ്ങൾ നിറഞ്ഞൊരു സീസൺ ഇതിന് മുമ്പുണ്ടായിട്ടില്ല.

റേറ്റിംഗിൽ ഏറെ മെച്ചമുണ്ടാക്കിയ സീസൺ ആയിരുന്നു ഇത്. ആദ്യമായി ബിഗ് ബോസിന് എതിരെ മുൻ മത്സരാർത്ഥികൾ പലരും പ്രസ്താവനകൾ നടത്തിയ സീസൺ കൂടിയായിരുന്നു ഇത്. അതുപോലെ ഈ സീസണിൽ മത്സരാർത്ഥികളായ ജാസ്മിനും ജാഫറും ഗബ്രി ജോസിനും

ലഭിച്ചതുപോലെ പുറത്ത് നെഗറ്റീവ് ഇമേജ് മറ്റൊരു സീസണിലും ഒരു മത്സരാർത്ഥികൾക്കും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. ഗബ്രി പുറത്തായതോടെ ജാസ്മിൻ ഒറ്റയ്ക്കുള്ള ഗെയിം പ്ലാൻ നടത്തി പതിയെ പോസിറ്റീവിലേക്കും വരുന്നുണ്ട്.

പക്ഷേ ഗബ്രി ഉണ്ടായിരുന്നപ്പോൾ ഉളളതുപോലെ ഒരു ഓളമുണ്ടോ എന്നത് ഇപ്പോൾ സംശയമാണ്. മത്സരാർത്ഥികളുടെ കുടുംബക്കാർ വരുന്ന വീക്ക് ആണ് ഇത്. സാധാരണ അവസാന ആഴ്ചയ്ക്ക് തൊട്ടുമുമ്പാണ് ഫാമിലി ടാസ്ക് വരാറുള്ളത്.

ഇത് വളരെ നേരത്തെയായി പോയി. മത്സരം മുറുകേണ്ട സമയത്ത് ഫാമിലി വീക്കായി പോയിരിക്കുകയാണ്. പുറത്തിറങ്ങിയ ഗബ്രി ഇതിൽ കൂടുതൽ കണ്ടെന്റുകൾ ഓൺലൈൻ മാധ്യമങ്ങൾക്ക് മുന്നിൽ കൊടുക്കുന്നുമുണ്ട്. വരും ആഴ്ചകളിൽ മത്സരം മുറുകും

എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നെഗറ്റീവ് വന്ന ശേഷം വീണ്ടും സജീവമായിരിക്കുകയാണ് ഗബ്രി. ഇതിനിടയിൽ സ്റ്റോറിയിൽ നടി സാനിയ അയ്യപ്പനൊപ്പം ഇരിക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചിരുന്നു. സാനിയയും

ഇത് പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ജാസ്മിൻ ഇത് എങ്ങനെ സഹിക്കുമെന്നാണ് ഫോട്ടോ ഏറ്റെടുത്തുകൊണ്ട് ബിഗ് ബോസ് പ്രേക്ഷകർ പറയുന്നത്. സാനിയയുടെ ഒപ്പമുള്ള പഴയ പോസ്റ്റുകളും ഇതോടൊപ്പം വൈറലായി മാറിയിരിക്കുകയാണ്.