Connect with us

Special Report

ജീവിതം തുടങ്ങിയപ്പോഴുള്ള മാറ്റങ്ങൾ‌ പങ്കുവെച്ച് ദിയ.. എല്ലാം സ്വന്തമായി നോക്കണമെന്ന ഭയം.. കാര്യങ്ങൾ ഇങ്ങനെ..

Published

on








പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് ദിയ കൃഷ്ണ (diya). സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം തന്റെ സന്തോഷ നിമിഷങ്ങൾ യുട്യൂബ് ചാനൽ വഴി ആളുകളിലേക്ക് എത്തിക്കാറും ഉണ്ട്. ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ​ഗണേഷും പുതിയ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. പുതിയൊരു ജീവിതം തുടങ്ങിയപ്പോഴുള്ള മാറ്റങ്ങൾ‌ ഇരുവരും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു. രണ്ട് മാസത്തോളമായി പുതിയ വീട്ടിൽ ഇവർ താമസം തുടങ്ങിയിട്ട്. തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്ന് ദിയ പറയുന്നു. വീട്ടിൽ നിന്ന് മാറി നിന്നപ്പോൾ പുതിയ വീടുമായി പൊരുത്തപ്പെടാൻ രണ്ട് പേർക്കും സമയമെടുത്തെന്ന് ദിയ വ്യക്തമാക്കി. ഇതേക്കുറിച്ച് അശ്വിനും സംസാരിച്ചു.




എന്ത് ചെയ്തിട്ടും വീടാകുന്നില്ലായിരുന്നു. ആദ്യമായി മാറി നിന്നതിന്റെ ഫീൽ ആയിരിക്കും. ഞാനും കണ്ണമ്മയും മാറി നിന്നിട്ടില്ല. പിന്നെ അത് ശീലമായി. വീടിന് വേണ്ടി കുറേ കാര്യങ്ങൾ ചെയ്തു. എല്ലാവർക്കും ഇങ്ങനെയൊരു തോന്നൽ പുതിയൊരു ജീവിതം തുടങ്ങുമ്പോഴുണ്ടാകാമെന്നും അശ്വൻ ​ഗണേശ് അഭിപ്രായപ്പെട്ടു. എല്ലാം നമ്മുടെ മനസിൽ തന്നെയാണ്. നമ്മുടെ കാഴ്ചപ്പാട്. ഇപ്പോൾ ഈ വീട് തനിക്കിഷ്ടപ്പെട്ട് വരുന്നുണ്ടെന്നും അശ്വിൻ ​ഗണേശ് പറഞ്ഞു. ഇന്ന് വീട്ടിൽ കുക്ക് ചെയ്യാൻ തുടങ്ങുകയാണെന്നും അശ്വിൻ ​ഗണേശ് പറഞ്ഞു. ഇതേക്കുറിച്ച് ദിയയും സംസാരിച്ചു. സഹായത്തിന് ആരെങ്കിലും വേണം.




തന്റെ വീട്ടിൽ പാചകത്തിനും മറ്റും സഹായിക്കാൻ രണ്ട് പേരുണ്ടായിരുന്നു. ഇവിടെ ഞാൻ ഒറ്റയ്ക്കായി പോയി. അശ്വിന് കുക്കിം​ഗിൽ സഹായിക്കാൻ പരിമിതിയുണ്ട്. എനിക്ക് അശ്വിനേക്കാൾ കുക്ക് ചെയ്ത് പരിചയമുണ്ട്. പക്ഷെ സഹായിക്കാനാളുണ്ടാകും. ഇപ്പോൾ ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്നില്ല. കുക്കിം​ഗും ക്ലീനിം​ഗും എല്ലാമാകുമ്പോഴേക്കും ഞാൻ ചത്ത് പോകും. ഇവിടെ മൊത്തത്തിൽ തൂത്ത് തുടയ്ക്കുന്നത് ഞാനാണ്. എല്ലാം കൂടെയായാൽ ജീവിതം വെറുക്കും. ജീവിതം വെറുത്ത് കുക്ക് ചെയ്യണം എന്നെനിക്കില്ല. ഒരാൾ സഹായത്തിന് വേണ്ടതുണ്ടെന്നും ദിയ പറഞ്ഞു. എല്ലാവർക്കും ഇങ്ങനെയാണോ എന്നറിയില്ല.




കല്യാണം കഴിഞ്ഞ ആദ്യത്തെ നാളുകളിൽ ഒരു പേടി കാണും. എനിക്കാ ഫീൽ ഉണ്ടായിരുന്നു. എല്ലാം സ്വന്തമായി നോക്കണമെന്ന ഭയം. പുറത്ത് കാണിക്കുന്നില്ലെങ്കിലും അകത്ത് കുറച്ച് ഉണ്ടായിരുന്നു. ഇപ്പോൾ അത് മറികടന്നു. അതാണ് ജീവിതമെന്ന് അശ്വിൻ പറഞ്ഞു. എന്നായാലും ഈ സാഹചര്യം ഫേസ് ചെയ്തേ പറ്റൂയെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. കല്യാണം കഴിക്കാൻ പോകുന്നവർക്കും മാറി താമസിക്കാൻ പോകുന്നവർക്കും തുടക്കത്തിൽ ആ തോന്നലുണ്ടാകും. അത് മാറുന്നതാണോ ശീലമാകുന്നതാണോ എന്നറിയില്ലെന്നും അശ്വിൻ പറഞ്ഞു. അനുജത്തി ഹൻസികയെ മിസ് ചെയ്ത് താൻ കരഞ്ഞിട്ടുണ്ടെന്ന് ദിയയും കൂട്ടിച്ചേർത്തു.


Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company