ജീവിത മാർ​ഗം കൂലിപ്പണി ആയിരുന്നു, ഒളിച്ചോടി കല്യാണം കഴിച്ചു, നേരെ പോയത് സ്റ്റേജ് ഷോക്ക്, ശശാങ്കന്റെ ജീവിത കഥ ഇങ്ങനെ

in Special Report

മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു ഹാസ്യ താരമാണ് ശശാങ്കൻ മയ്യനാട്. ഒരു മിമിക്രി ആർട്ടിസ്റ്റ്, സ്റ്റേജ് പെർഫോർമർ, നടൻ എന്നീ നിലകളിൽ എല്ലാം തന്നെ താരം ശ്രദ്ധേയനാണ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരത്തിന്റേത് ഒരു പ്രണയ വിവാഹം കൂടിയാണ്. സ്‌ക്കിറ്റുമായി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന വേളയിലാണ് കൊല്ലത്തെ ഒരു ബേക്കറിയിൽ ക്യാഷ് കൗണ്ടറിൽ വച്ച് ആനിയെ പരിചയപ്പെടുന്നത്. പിന്നീട അത് പ്രണയമായി മാറുകയും ചെയ്തു.


ആദ്യമൊക്കെ ആനിയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരു സ്റ്റേജ് ഷോയ്ക്കിടെ ആനിയെയും കൊണ്ട് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു ശശാങ്കൻ. വിവാഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്, പത്താം ക്ലാസിന് ശേഷമാണ് മിമിക്രിയിൽ സജീവമാവുന്നത്. വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നത് കൊണ്ടുതന്നെ എസ്.എസ്.എൽ.സി ജയിച്ചിട്ടും പഠിക്കാൻ പോയില്ല. മിമിക്രിയ്‌ക്കൊപ്പം കൂലിപ്പണിയും പെയിന്റിങ്ങും

വാർക്കപ്പണിയുമൊക്കെ ചെയ്താണ് കലാ രംഗത്ത് സജീവമാകുന്നത്. ഒരു പരസ്യ ചിത്രത്തിന് വേണ്ടിയുള്ള യാത്രക്കിടയിലാണ് കൊല്ലം എസ്.എൻ കോളേജിന്റെ എതിർ വശത്തുള്ള ബേക്കറിയിലൊന്ന് കയറുന്നത്. അപ്പോഴാണ് കാഷ് കൗണ്ടറിലിരിക്കുന്ന പെൺകുട്ടി ശശാങ്കന്റെ ആരാധികയാണെന്ന് അറിയുന്നത്. അങ്ങനെ പരിചയപ്പെട്ടു. പരിചയം പതിയെപ്പതിയെ പ്രണയമായതോടെ ശശാങ്കൻ കടയിലെ നിത്യ സന്ദർശകനായി മാറി. സന്ദർശനം പതിവ് ആയതോടെ ആരാധിക തന്റെ

ജീവിതത്തിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ആളാണെന്ന് ശശാങ്കന് മനസിലാക്കി. അങ്ങനെയാണ് മെർലിൻ എന്ന ആനി ശശാങ്കന്റെ ജീവിത പങ്കാളിയായി എത്തുന്നത്. ഇരുവരുടെയും വിവാഹത്തിന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ബന്ധുക്കളുടെയും കുടുംബക്കാരുടെയും പിന്തുണ ഇല്ലാതെയാണ് വിവാഹം നടത്തിയത്. വിവാഹശേഷമാണ് ആനിയുടെ കുടുംബത്തിന്റെ പിന്തുണ ലഭിച്ചത്.

ഇരുവരും രണ്ട് മതത്തിൽ ഉള്ളവർ ആയതാണ് വിവാഹത്തിന് പ്രശ്‌നം ആയത്. വീട്ടുകാർ സമ്മതിക്കില്ലെന്ന് മനസിലായതോടെ ഒളിച്ചോടാൻ തീരുമാനിച്ചു. അങ്ങനെ മണവാട്ടിയെയും കൊണ്ട് ശശാങ്കൻ നേരെ പോയത് കോമഡി സ്റ്റാർസിലെ കലാകാരൻമാരും കൽപനയുമൊക്കെ പങ്കെടുക്കുന്ന സ്റ്റേജ് ഷോ യിലേക്ക് ആയിരുന്നു. കൽപ്പനയ്ക്ക് ഒപ്പം പങ്കെടുക്കുന്ന സ്‌കിറ്റാണ് അന്ന് ശശാങ്കൻ അവതരിപ്പിച്ചത്. ആ പരിപാടി കഴിഞ്ഞതിന് ശേഷമാണ് പ്രിയതമയെയും കൂട്ടി കൊണ്ട് സ്വന്തം വീട്ടിലേക്ക് പോവുന്നത്.