ഞാൻ നിങ്ങളോട് പറയും, “നിങ്ങൾ ഇത് ചെയ്യുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു”. നീയാണ് എന്റെ ലോകം നിന്റെ സാന്നിധ്യം എനിക്ക് അളവറ്റ ഊർജം നൽകുന്നു, നടി സെലിന് പിറന്നാൾ ആശംസകൾ നേർന്ന് മാധവ് സുരേഷ്

in Special Report


സുഹൃത്തും നടിയുമായ സെലിൻ ജോസഫിന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷ്. തന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യൽ ആയിട്ടുള്ള വ്യക്തിയാണ് സെലിനെന്നും സെലിനാണ് തന്റെ ലോകമെന്നും മാധവ് ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നു.

സെലിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ആശംസകൾ അറിയിച്ച് മാധവ് പങ്കുവച്ച കുറിപ്പ് വൈറലാണ്. ‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷൽ ആയിട്ടുള്ള ഒരാളെ ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇൗ ഒരാളാണ് എന്റെ ലോകം. ഞാൻ വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ

എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒരു പാറ പോലെ എന്നോടൊപ്പം നിന്ന ഒരാൾ. ഒരു മനുഷ്യനെന്ന നിലയിൽ എന്റെ പോരായ്മകൾ മനസ്സിലാക്കുകയും അവയൊക്കെ പരിഹരിച്ച് ഞാൻ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഒരാൾ. ആ പുഞ്ചിരി എന്റെ ദിവസത്തെ പ്രകാശിപ്പിക്കുന്നു,

ആ ശബ്ദം എന്റെ കാതുകളിൽ സംഗീതം പോലെ മുഴങ്ങുന്നു, ആ സാന്നിധ്യം എനിക്ക് അളവറ്റ ഊർജം നൽകുന്നു, ഞങ്ങൾ കണ്ടുമുട്ടിയ ദിവസം മുതൽ എന്റെ ജീവിതത്തിലെ വെളിച്ചമായി ആ വ്യക്തി മാറിയിരിക്കുന്നു. ജന്മദിനാശംസകൾ, സൂപ്പർസ്റ്റാർ, ചിക്കാട്രോൺ, കുഞ്ഞുവാവ, സെമി ലാറ്റിന,

സിസി കുട്ടി… നിന്റെ എല്ലാ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നീ നേടിയെടുക്കുമെന്ന് എനിക്കറിയാം, എന്നെങ്കിലും ഞാൻ നിന്നോടു പറയും, ‘നീ അത് നേടുമെന്ന് എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു’ വെന്ന്. നീ എങ്ങനെയാണോ അതുപോലെ തന്നെ മനോഹരമായി തുടരുക. ആളുകളെ വിശ്വസിക്കാൻ

എന്നെ വീണ്ടും പഠിപ്പിച്ചതിന് നന്ദി’’- ഇത്തരത്തിലാണ് മാധവിന്റെ കുറിപ്പ്. നേരത്തെയും സെലിനൊപ്പമുള്ള ചിത്രങ്ങള്‍ മാധവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്റെ പ്രിയപ്പെട്ട ‘ഹോമി’യെ പരിചയപ്പെടുത്തുന്നു എന്നായിരുന്നു അന്ന് മാധവ് ക്യാപ്ഷന്‍ നല്‍കിയത്. 2018-ല്‍ റിലീസായ പൃഥ്വിരാജിന്റെ രണം

എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടിയാണ് സെലിന്‍. കാനഡയില്‍ ജനിച്ചുവളര്‍ന്ന സെലിന്‍ ആദ്യം ഊഴം എന്ന ചിത്രത്തില്‍ സംവിധായകന്‍ ജിത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു. അതിനുശേഷമാണ് രണത്തില്‍ അഭിനയിക്കുന്നത്. സൈക്കോളജി ബിരുദധാരിയാണ്.