Connect with us

Special Report

‘ഞെട്ടിക്കുന്ന ലുക്കിൽ ആടുജീവിതത്തിൽ ഹക്കീം.. ഇത് ക്രിസ്റ്റ്യൻ ബെയിലിനുള്ള എന്റെ ട്രിബ്യൂട്ട്! ചിത്രം പങ്കുവച്ച് ഗോകുൽ

Published

on


തിയേറ്ററുകളിൽ തകർപ്പൻ വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ് പൃഥ്വിരാജ് നായകനായി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം. ഈ കഴിഞ്ഞ ദിവസം നൂറ് കോടി കടന്ന സിനിമ പൃഥ്വിരാജ് നായകനായ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. ഇനി പ്രേക്ഷകർ ഒന്നടങ്കം

ഉറ്റുനോക്കുന്നത് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി ആടുജീവിതം മാറുമോ എന്നാണ്.
നിലവിൽ ഈ വർഷം ഫെബ്രുവരി മാസമിറങ്ങിയ മഞ്ഞുമേൽ ബോയ്സ് ആണ് മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രം. സിനിമയിൽ പൃഥ്വിരാജ് ശരീരഭാരം കുറച്ചതൊക്കെ വലിയ ചർച്ചയായി മാറിയിരുന്നു.

പൃഥ്വിരാജ് പക്ഷേ വേദികളിൽ എത്തിയപ്പോൾ താൻ മാത്രമല്ല മേക്കോവർ നടത്തിയത് ചിത്രത്തിൽ ഹക്കീമായി അഭിനയിച്ച ഗോകുൽ കെആർ എന്ന പുതുമുഖ താരവും മേക്കോവർ നടത്തിയെന്ന് പറഞ്ഞിരുന്നു. സിനിമ ഇറങ്ങിയ ശേഷം പ്രേക്ഷകരുടെ മനസ്സിൽ ഹക്കീമും കയറിക്കൂടി. ഇപ്പോഴിതാ ഹക്കീമായി തിളങ്ങിയ

ഗോകുൽ സിനിമയിലെ ഞെട്ടിപ്പിക്കുന്ന ആ ലുക്കിന്റെ ഫോട്ടോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഇത് താൻ ഏറെ ആരാധിക്കുന്ന ഹോളിവുഡ് നടനായ ക്രിസ്റ്റ്യൻ ബെയിലിന് സമർപ്പിക്കുന്നു എന്നും ഗോകുൽ കുറിച്ചു. “ആടുജീവിതം എന്ന സിനിമയിലെ എൻ്റെ വേഷത്തിനായി തയ്യാറെടുക്കുമ്പോൾ, ക്രിസ്റ്റെയ്ൻ ബെയ്‌ലിൻ്റെ

ശ്രദ്ധേയമായ അർപ്പണബോധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു. 2004-ലെ ത്രില്ലർ, ദി മെഷിനിസ്റ്റ് എന്ന ചിത്രത്തിലെ ട്രെവർ റെസ്‌നിക് എന്ന ഇൻസാമ്നീയാക് ആകാൻ, ദിവസവും വെള്ളവും, ഒരു ആപ്പിളും, ഒരു കപ്പ് കാപ്പിയും അടങ്ങിയ കർശനമായ ഭക്ഷണക്രമത്തിലൂടെ 28 കിലോ കുറച്ചത് എന്നെ ആഴത്തിൽ

ആകർഷിച്ചു. ബെയ്‌ലിൻ്റെ പ്രകടനം സിനിമയെ ആരാധനാ പദവിയിലേക്ക് ഉയർത്തി. അദ്ദേഹത്തിൻ്റെ സൃഷ്ടിയുടെ അർപ്പണബോധമുള്ള ആരാധകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ കഴിവിനും കലാപരമായ കഴിവിനും ഞാൻ ഇത് ട്രിബ്യൂട്ട് നൽകുന്നു..”, ഗോകുൽ കുറിച്ചു.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company