നമ്മൾ എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ് മലയാളികൾ എക്കാലവും നടി രേണുക മേനോനെ ഓർത്തിരിക്കാൻ, യുവതാരങ്ങളെ അണിനിരത്തി കമൽ സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘നമ്മൾ’. ജിഷ്ണു, സിദ്ധാർത്ഥ് ഭരതൻ, രേണുക മേനോൻ, ഭാവന, സുഹാസിനി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നത്. സിനിമ ഇന്നും ഏവർക്കും പ്രിയപ്പെട്ടതാണ്.
സിനിമ ലോകത്തിന് ഒരുപിടി മികച്ച അഭിനേതാക്കളെ കൂടിയാണ് ആ സിനിമ സമ്മാനിച്ചത്. എന്നാൽ നടൻ ജിഷുവിന്റെ വിടവാങ്ങൽ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്, ക്യാൻസർ ബാധിച്ചാണ് അദ്ദേഹം യാത്രയായത്. ഇപ്പോഴിതാ ജിഷ്ണുവിനെ പറ്റിയുള്ള തന്റെ നല്ല ഓർമ്മകൾ പങ്കുവെക്കുകയാണ് രേണുക മേനോൻ. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മനസ് തുറന്ന് സംസാരിച്ചത്. ജിഷ്ണു മ,രി,ക്കു,മ്പോള്‍ താന്‍
ഡെലിവറി കഴിഞ്ഞ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നു പോവുകയായിരുന്നുവെന്നും അതുകൊണ്ട് തന്നെ ജിഷ്ണുവിന്റെ മരണം തന്നെ വലിയ രീതിയിൽ ബാധിച്ചിരുന്നുവെന്നും രേണുക പറയുന്നു. അവരുടെ വാക്കുകൾ ഇങ്ങനെ, “നമ്മളിന് ശേഷം ഒരു സിനിമ കൂടി ജിഷ്ണുവിനൊപ്പം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കുറച്ചുകൂടി ഇന്ററാക്ഷന്‍ ജിഷ്ണുവുമായി ഉണ്ടായിരുന്നു. ജിഷ്ണു ഒരു ബിഗ് ബ്രദറിനെ പോലെയായിരുന്നു. ഞാന്‍ അന്ന് കൊച്ചു
കുട്ടിയാണ്. അതിനാല്‍ എനിക്ക് കുറച്ച് പൊട്ടത്തരങ്ങളും സിനിമയ്ക്ക് പറ്റാത്ത സ്വാഭവങ്ങളും ഉണ്ടായിരുന്നു.
എനിക്ക് പെട്ടെന്ന് ദേഷ്യം വരും. വികാരങ്ങള്‍ അടക്കി വെക്കാനാകില്ല. മനസില്‍ തോന്നുന്നത് മുഖത്ത് തന്നെ കാണാമായിരുന്നു.. എവിടെ എന്ത് പറയണമെന്നറിയില്ല, നിനക്ക് ദേഷ്യം വന്നാലും ശാന്തമായിരിക്കണം, നിന്റെ മൂക്കത്തെ ശുണ്ഠി മാറ്റി വെക്കണം. കുറച്ചു കൂടി ശാന്തമാകണം, ഇത് ഇന്‍ഡസട്രിയാണെന്നൊക്കെ എന്റെ ഒരു
മൂത്ത സഹോദരനെ പോലെ എനിക്ക് പറഞ്ഞുതരുമായിരുന്നു, പക്ഷെ ഞാന്‍ എന്തിന് അങ്ങനെ നില്‍ക്കണം, ഞാന്‍ ഞാനായി നിന്നാ പോരേ എന്നായിരുന്നു ഞാന്‍ ചോദിച്ചിരുന്നത്. എന്തിന് വേറൊരാളി ഭാവിക്കുന്നത്? അന്നും എനിക്കൊന്നും മനസിലായിരുന്നില്ല. പക്ഷെ കുറേക്കൂടി ക്ഷമ വേണമെന്നൊക്കെ ജിഷ്ണു പറയുമായിരുന്നു
ജിഷ്ണു യാത്രയായ സമയത്ത് ഞാൻ എന്റെ രണ്ടാമത്തെ മോളെ പ്രസവിച്ചിരിക്കുന്ന സമയമാണ്. ആ സമയത്ത്
തന്നെ എന്റെ വളരെ അടുത്തൊരു കൂട്ടുകാരിയിക്കും ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞ സമയമാണ്. എല്ലാം കൊണ്ടും ഞാൻ വളരെ വിഷമിച്ചു, എന്റെ ഡെലിവറി കഴിഞ്ഞ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നു പോവുകയായിരുന്നു. അതിനാല്‍ ആ മരണം എന്നെ വല്ലാതെ ബാധിച്ചു. അത് എങ്ങനെയാണ് ബാധിച്ചതെന്ന് പറയാനറിയില്ല. എന്റെ ആരോഗ്യത്തെ ബാധിച്ചു. പൊട്ട വിചാരങ്ങള്‍ വന്നിരുന്നു. എന്നെ ഒരുപാട് ബാധിച്ചിരുന്നു. പിന്നീട് അതില്‍ നിന്നെല്ലാം റിക്കവര്‍ ചെയ്തു.” എന്നാണ് ൽ രേണുക പറഞ്ഞത്.