Special Report
ഡേ ഔട്ട് എന്റെ സുന്ദരി, നെപ്പോട്ടിസം വാഴുമ്പോൾ… മീനാക്ഷി ദിലീപിനൊപ്പം കുഞ്ഞാറ്റ, സോഷ്യൽ ലോകം കീഴടക്കി താരദമ്പതികളുടെ മക്കൾ
ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയുടെയും മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റയുടെയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. മീനാക്ഷിയാണ് തന്റെ മനോഹര ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഫോട്ടോ ക്രെഡിറ്റ് കുഞ്ഞാറ്റ എന്ന
തേജലക്ഷ്മി ജയനാണ് നൽകിയിരിക്കുന്നത്. ഒരു കഫേയിലായിരുന്നു താരപുത്രിമാരുടെ ഒത്തുചേരൽ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ‘‘നെപ്പോട്ടിസം ടേക്ക് ഓവർ’’ എന്നായിരുന്നു ഒരു ചിത്രത്തിന് കുഞ്ഞാറ്റ നൽകിയ അടിക്കുറിപ്പ്. ഇങ്ങനെയൊരു കൂട്ടുകെട്ട്
ഇവർ തമ്മിലുണ്ടായിരുന്നു എന്നത് ആരാധകർക്കും പുതിയ അറിവാണ്. മീനാക്ഷിയുടെ ചിത്രത്തിനു താഴെ ഇവരെ ഒന്നിച്ചു കണ്ടതിന്റെ സന്തോഷവും പ്രേക്ഷകർ പങ്കുവയ്ക്കുന്നുണ്ട്. താരപുത്രിമാർ ആയിട്ടും ഇവർ ഇതുവരെ സിനിമയിലേക്കു ചുവടുവച്ചിട്ടില്ല. സിനിമയിൽ വരണമെന്ന്
ആഗ്രഹിക്കുന്ന നിരവധിപ്പേരുണ്ടെന്നത് പ്രതികരണങ്ങളിൽ നിന്നു വ്യക്തം. വിദേശത്തു പഠനം പൂർത്തിയാക്കിയ കുഞ്ഞാറ്റ ഇപ്പോൾ നാട്ടിൽ അവധി ആഘോഷിക്കുകയാണ്. സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കുഞ്ഞാറ്റ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്.
നേരത്തേ ചെന്നൈയിലെ ഉർവശിയുടെ വീട്ടിലെത്തിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ കുഞ്ഞാറ്റ പങ്കുവച്ചിരുന്നു. മീനാക്ഷിയുടെ ഉന്നതപഠനം ചെന്നൈയിൽ ആയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്.