തന്റെ ജീവിതത്തിലെ പ്രണയങ്ങളെ പറ്റി നടി ജയസുധ.. പ്രണയിച്ച ആള്‍ സ്വവര്‍ഗാനുരാഗിയാണെന്ന് അറിഞ്ഞ് ഞെട്ടി!

in Special Report

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായിരുന്നു നടി ജയസുധ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, തുടങ്ങി തെന്നിന്ത്യന്‍ സിനിമകളിലും അതിനൊപ്പം ബോളിവുഡിലും സജീവ സാന്നിധ്യമായിരുന്നു നടി. ഇപ്പോഴും അഭിനയത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്

ജയസുധ. നായികയായി നിറഞ്ഞ് നിന്ന കാലത്ത് ആ തലമുറയിലെ സൂപ്പര്‍ നായകന്മാര്‍ക്കൊപ്പം അഭിനയിട്ടുള്ള ജയസുധ ഒരു സ്വാഭാവിക അഭിനേത്രിയായി ഇപ്പോഴും തിളങ്ങി നില്‍ക്കുകയാണ്. ഒരിക്കല്‍ നായികയായിരുന്നെങ്കില്‍ ഇപ്പോള്‍ വളരെ സെലക്ടീവായിട്ടാണ്

നടി സിനിമകള്‍ ചെയ്യുന്നത്. സ്റ്റാര്‍ ഹീറോകളുടെ അമ്മയുടെയും അമ്മായിയമ്മയായിട്ടുമൊക്കെ അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത് വരികയാണ്. മാത്രമല്ല ഈയിടെയായി തുടര്‍ച്ചയായി നിരവധി അഭിമുഖങ്ങളിലൂടെ തന്റെ വിശേഷങ്ങളും നടി പങ്കുവെക്കാറുണ്ട്.

അത്തരത്തില്‍ ചില യൂട്യൂബ് ചാനലുകളുമായി സംസാരിച്ചപ്പോഴുള്ള നടിയുടെ വാക്കുകളാണ് വൈറലാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൻ്റെ ജീവിതത്തിലുണ്ടായ അധികമാര്‍ക്കും അറിയാത്തതുമായ ചില കഥകളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഇതിനകം രണ്ട് തവണ വിവാഹിതയായ

നടിയുടെ രണ്ടാമത്തെ ഭര്‍ത്താവ് നിതിന്‍ കപൂര്‍ ആത്മഹത്യ ചെയ്തതായിട്ടാണ് വിവരം. അടുത്തിടെ ജയസുധ മറ്റൊരാളുമായി അടുപ്പത്തിലാണെന്നും വീണ്ടും വിവാഹിതയാവാന്‍ പോവുകയാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ ജീവിതത്തെ കുറിച്ച് ഒരു പുസ്തകം

എഴുതുകയാണെന്നാണ് നടി പറയുന്നത്. തന്റെ ജീവിതം അടുത്തു കാണണമെന്ന ഉദ്ദേശത്തോടെയാണ് പുസ്തകം തയ്യാറാക്കുന്നത്. അതേ സമയം ഒരു അഭിമുഖത്തിലൂടെ തന്റെ വിവാഹത്തിന് മുമ്പുള്ള കാര്യങ്ങള്‍ ജയസുധ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. നായികയായ ആദ്യ

നാളുകളില്‍ ഏതെങ്കിലും നടനോട് പ്രണയം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ജയസുധ. ‘എനിക്കും തുടക്കത്തില്‍ ഒരു പ്രണയം ഉണ്ടായിരുന്നു. തെലുങ്കിലെ നടന്മാരോടാണ് ആദ്യം ചെറിയ ഇഷ്ടം ഉണ്ടായിരുന്നത്. എങ്കിലും അത് അധികനാള്‍

നീണ്ടുനിന്നില്ല. എന്നാല്‍ ക്രിക്കറ്റ് താരങ്ങളോട് എന്നും വലിയ താല്‍പ്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാനോട് കൂടുതല്‍ സ്‌നേഹം തോന്നുന്നത്. അദ്ദേഹത്തെ വിവാഹം കഴിക്കാനും ആഗ്രഹിച്ചു. അദ്ദേഹത്തെ ഒരുപാട് നാള്‍ സ്വപ്നം


കണ്ടെങ്കിലും ആ ഇഷ്ടം പക്ഷേ കല്യാണം വരെ പോകാന്‍ പറ്റിയില്ലെന്നാണ് നടി പറയുന്നത്. ഇതുകൂടാതെ, ഹിന്ദിയിലുള്ള നടന്മാരോടും ക്രഷ് തോന്നിയിട്ടുണ്ട്. അത്തരത്തിലൊരു നടനോട് ഇഷ്ടം തോന്നുകയും അദ്ദേഹം നല്ലവനായിരിക്കണമെന്നും ആഗ്രഹിച്ചു.

ഇതിനിടയിലാണ് താന്‍ ഞെട്ടിക്കുന്നെരു സംഭവം തന്റെ ജീവിതത്തിലുണ്ടായെന്ന് നടി വെളിപ്പെടുത്തിയത്. നടന്മാരെ പോലെ ഗായകന്മാരോടും എനിക്ക് വലിയ താല്‍പ്പര്യമുണ്ടായിരുന്നു. അങ്ങനെ ഒരു ഗായകനുമായി ഇഷ്ടത്തിലായി. ഇമ്രാന്‍ ഖാനെപ്പോലെ

അയാളെ വിവാഹം കഴിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹമൊരു സ്വവര്‍ഗാനുരാഗിയാണെന്ന് അറിഞ്ഞു. ഇതോടെ താന്‍ ഞെട്ടി പോയി. അതോടെ ആ ബന്ധം അവസാനിച്ചുവെന്നും നടി വെളിപ്പെടുത്തുന്നു.