താമര വിരിയില്ലെന്ന് പലരും പറഞ്ഞു. എന്നാൽ സുരേഷേട്ടൻ താമര വിരിയിരിച്ചിരിക്കുകയാണ്.. എല്ലാവർക്കും ബോളിയും പായസം.

തിരുവനന്തപുരത്തെ വീട്ടിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ സുരേഷ്ഗോപി ചിരിക്കുക മാത്രമാണ് ചെയ്തത്. പ്രതികരണം തേടിയപ്പോൾ അത് പിന്നീട് തൃശൂരിൽ എത്തിയ ശേഷം ആകാമെന്ന് അദ്ദേഹം പറഞ്ഞു.അതേ സമയം വീട്ടിലെത്തിയ മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്ക്


അദ്ദേഹം ബോളിയും പായസും വിളമ്പി. സുരേഷ് ഗോപിയുടെ ഭാര്യ രാധിക അദ്ദേഹത്തിന് മധുരം നൽകി വിജയം ആഘോഷിച്ചു. സുരേഷ് ഗോപിയെ അഭിനന്ദിക്കാനായി കൊല്ലം എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറും ഭാര്യ സിന്ധുവും എത്തിയിരുന്നു. ഇന്ത്യ രാഷ്ട്രീയത്തിലെ ഹീറോയായി

മാറിയിരിക്കുകയാണ് സുരേഷ് ഗോപിയെന്ന് കൃഷ്ണകുമാർ പറഞ്ഞു. ‘കൊല്ലത്തെ കാര്യമല്ല പറയാനുള്ളത്,
കേരളത്തിൽ ഇന്ന് ചരിത്രം തിരുത്തിക്കുറിച്ച ദിവസമാണ്. താമര വിരിയില്ലെന്ന് പലരും പറഞ്ഞു. എന്നാൽ സുരേഷേട്ടൻ താമര വിരിയിരിച്ചിരിക്കുകയാണ്. ബിജെപി പ്രവർത്തകൻ

എന്ന നിലയിൽ താൻ വളരെ സന്തോഷത്തിലാണ്. ഇന്ത്യ മുഴുവൻ തൃശൂരിലേക്കാണ് നോക്കുന്നത്. ഇനി കേരളത്തിൽ നിന്നും ബി ജെ പിയെ പ്രതിനിധീകരിച്ച് ഒരാൾ ആദ്യമായി ലോക്സഭയിലേക്ക് പോകുകയാണ്’,
കൃഷ്ണകുമാർ പറഞ്ഞു. അതേസമയം ഉടൻ സുരേഷ് ഗോപി തൃശൂരിലേക്ക്

തിരിക്കുമെന്നാണ് വിവരം. സുരേഷ് ഗോപിക്കായി വലിയ സ്വീകരണം ഒരുക്കാൻ തയ്യാറെടുക്കുകയാണ് ജില്ലാ ബി ജെ പി നേതൃത്വം. സുരേഷ് ഗോപിക്ക് എതിരായ കള്ള പ്രചാരണത്തിനുള്ള തിരിച്ചടിയാണ് ഇപ്പോഴത്തെ വമ്പൻ വിജയമെന്ന് ജില്ലാ നേതൃത്വം മാധ്യമങ്ങളോട് പ്രതികരിച്ചു.