തീവ സുന്ദരിയായി അടിപൊളി സ്റ്റൈലിഷ് ലുക്കിൽ രമ്യ നമ്പീശൻ.. ചിത്രങ്ങള്‍ നെഞ്ചോട്‌ ചെര്‍ത്ത് ആരാധകര്‍

എപ്പോഴും അടിപൊളി സാരിയുടുത്ത് ചിത്രങ്ങൾ പങ്കുവെക്കുന്ന താരമാണ് രമ്യ നമ്പീശൻ. അഭിനയരംഗത്തും പിന്നണിഗാനരംഗത്തും ഒരേപോലെ തിളങ്ങി നിൽക്കുന്ന താരമാണ് രമ്യ നമ്പീശൻ. 2001ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ ആണ്

താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് 2003ല്‍ ഗ്രാമഫോൺ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ആനച്ചന്തം എന്ന സിനിമയിൽ ജയറാമിന്റെ നായികയായാണ് പിന്നീട് താരം തിളങ്ങിയത്. പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്.

മലയാളത്തിലും തെലുങ്കിലും നിറഞ്ഞുനിൽക്കുന്ന സാന്നിധ്യമായിരുന്നു താരം പിന്നീട് വിജയ് സേതുപതിയുടെ നായികയായി തമിഴിലും താരം അഭിനയിച്ചു. സിനിമ ലോകത്തേക്ക് വരുന്നതിനു മുൻപ് അവതാരകയായി തുടക്കം കുറിച്ചു. അഭിനയത്തിൽ മാത്രമല്ല പിന്നണിഗാനരംഗത്തും നിറസാന്നിധ്യമാണ് രമ്യ നമ്പീശൻ.

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലാണ് താരം ഗാനം ആലപിച്ചിട്ടുള്ളത്. ആനച്ചന്തം എന്ന ചിത്രത്തിലൂടെ നായികയായി എത്തിയതിനു ശേഷം ചങ്ങാതി പൂച്ച, പന്തയക്കോഴി, അന്തിപ്പൊൻവെട്ടം എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചു.

പിന്നീട് താരം ചെറിയ ഒരു ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് തിരിച്ചെത്തിയത് ശക്തമായ കഥാപാത്രങ്ങളിലൂടെയാണ്. 2011ൽ ട്രാഫിക് എന്ന സിനിമയിൽ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, പെരുമഴക്കാലം, ഒരുനാൾ ഒരു കനവ്, സൂര്യകിരീടം, ചോക്ലേറ്റ്, അതീതം, നാലു പെണ്ണുങ്ങൾ, ശലഭം, ബ്ലാക്ക് ഡാലിയ, ചാപ്പ കുരിശ്, ബാച്ചിലർ പാർട്ടി, ഇവൻ മേഘരൂപൻ, ഹസ്ബൻസ് ഇൻ ഗോവ, അയാളും ഞാനും തമ്മിൽ, പിസ,

ഒരു യാത്രയിൽ, പിഗ് മാൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, അരികിൽ ഒരാൾ, ഫിലിപ്സ് ആൻഡ് ദ മങ്കി പെൻ, നടൻ, ലൈല ഓ ലൈല, ലൂക്കാ ചുപ്പി, ജിലേബി, വൈറസ്, അഞ്ചാം പാതിര, ലളിതം സുന്ദരം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ താരം പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറൽ ആകുന്നത്. അതീവ സുന്ദരിയായി എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.