Connect with us

Special Report

കീർത്തിയെ തേടി ആദ്യം എത്തിയ റോൾ ആയിരുന്നു കുന്ദവിയുടെയും പൂങ്കുഴലിയുടെയും ! എന്നിട്ടും കീർത്തി ആ വേഷം റിജെക്കറ്റ് ചെയ്യാൻ ഉണ്ടായ കാരണം ഇതാണ്

Published

on

ഗീതാഞ്ജലി എന്ന മോഹൻലാൽ അഭിനയിച്ച മലയാള സിനിമയിലൂടെ നായികയായി വന്നുകൊണ്ട് മലയാള മനസ്സ് കീഴടക്കിയ നടിയാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമ്മാതാവായ സുരേഷ് കുമാറിൻ്റെയും മകളാണ് കീർത്തി സുരേഷ്. നടിയുടെ സിനിമയിലേക്കുള്ള ആദ്യത്തെ വരവ് ബാലതാരം ആയിട്ടായിരുന്നു. എന്നാൽ താരം ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ നായികയായി മാറിയിരിക്കുകയാണ്.

ദേശീയ പുരസ്കാരമൊക്കെ താരത്തെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ഭാഷകളിലും താരത്തിന് ആരാധകരുണ്ട്. എന്നാൽ താരം മലയാളത്തിൽ നിന്ന് ഒരു ഇടവേള എടുത്തുകൊണ്ട് തമിഴ് തെലുങ്ക് ഭാഷകളിൽ സജീവമായി മാറിയിരുന്നു. താരത്തിൻ്റെ അമ്മയായ മേനക കീർത്തിക്ക് പൊന്നിയൻ സെൽവൻ ചിത്രത്തിൽ അഭിനയിക്കാൻ കിട്ടിയ സാഹചര്യം വേണ്ടെന്ന് വെച്ച കാരണം തുറന്നു പറയുകയാണ്.

കീർത്തിക്ക് പൂങ്കുഴലി, കുന്ദവൈ എന്നീ കഥാപാത്രങ്ങളിൽ ഏതെങ്കിലും ഒന്നിൽ അഭിനയിക്കാനുള്ള ചാൻസ് ആണ് ലഭിച്ചിരുന്നത്. എന്നാൽ അതിൽ അഭിനയിക്കാൻ പറ്റാത്തതിൽ മകളായ കീർത്തിക്ക് വിഷമമുണ്ടെന്നും പറഞ്ഞു. ഈ സിനിമയിൽ തൃഷ അവതരിപ്പിച്ച കുന്ദവൈക്കും അതേപോലെതന്നെ ഐശ്വര്യ ലക്ഷ്മി അഭിനയിച്ച പൂങ്കുഴലി എന്ന കഥാപാത്രങ്ങളിലെ ഏതെങ്കിലും ഒരു കഥാപാത്രത്തെ അഭിനയിപ്പിക്കാനുമായിരുന്നു തീരുമാനിച്ചത്.

ന്യൂസിലൊക്കെ ആ കാര്യങ്ങൾ വന്നിരുന്നു. പൊന്നിൻ സെൽവനും തമ്മിൽ കീർത്തിക്ക് അഭിനയിക്കാനുള്ള ഡേറ്റിൻ്റെ പ്രശ്നങ്ങൾ വന്നു. അതുകൊണ്ടായിരുന്നു തായ്‌ലാൻഡിൽ പോകാൻ കഴിയാഞ്ഞത്. അങ്ങനെ ആ അവസരം നഷ്ടപ്പെട്ടു. വളരെയേറെ വിഷമത്തോടെയാണ് ഈ റോൾ വേണ്ടെന്ന് വച്ചത്. ഒരു ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നും അടുത്ത ലൊക്കേഷനിലേക്ക് പോകുവാൻ യോട്ടിം പറ്റാത്ത അവസ്ഥയും ആയിരുന്നു.

അതുകൊണ്ടു മാത്രം ആണ് ആ വേഷം വേണ്ട എന്ന് വെച്ചതെന്നും മേനക പറഞ്ഞു. നമുക്ക് എന്തെങ്കിലും ഒരു കാര്യം ചെയ്യുവാൻ സാധിച്ചില്ലെങ്കിൽ ആ കാര്യം നമുക്ക് വിധിച്ചിട്ടില്ല എന്നാണ് അർത്ഥം. മേനക പറയുന്നത് അത്രയും വലിയ ആർട്ടിസ്റ്റായ രജനി സാറിൻ്റെ കൂടെ അഭിനയിക്കാൻ സാധിച്ചത് തന്നെ വളരെ വലിയ കാര്യമാണെന്നും അണ്ണാത്തെയിൽ കീർത്തിയും രജനി സാറും തമ്മിൽ ചേട്ടനും അനിയത്തിയും തമ്മിലുള്ള കോമ്പിനേഷൻ ആണെന്നും.

മേനക പറയുന്നത് കീർത്തി എക്സാം നടക്കുന്ന സമയത്ത് പോലും രജനീകാന്ത് സാറിനെ കാണുവാൻ പോയിരുന്നു എന്നാണ്. എന്നാൽ അണ്ണാത്തെ എന്ന സിനിമ കളക്ഷൻ ഒരുപാട് നേടിയെങ്കിലും പ്രേക്ഷകരുടെ ഇടയിൽ അത്ര അഭിപ്രായങ്ങൾ ലഭിച്ചിരുന്നില്ല. ഈ ചിത്രത്തിന് നേരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company