Connect with us

Special Report

തൊലിക്ക് നിറം പോരെന്ന് പറഞ്ഞ് സിനിമയിൽ നിന്ന് ഒഴിവാക്കി, ഫോണിലൂടെ അഡ്ജസ്റ്റ്‌ ചെയ്യാമോ എന്ന് ചോദിച്ചു: താരം അന്ന് വെളിപ്പെടുത്തിയത് ഇങ്ങനെ..

Published

on

തൊലിക്ക് നിറം പോരെന്ന് പറഞ്ഞ് തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി പ്രമുഖ തെന്നിന്ത്യൻ താരം ഇനിയ. ആ സംഭവം തന്നെ വളരെയധികം അസ്വസ്ഥയാക്കിയെന്നും, ഏത്
കഥാപാത്രത്തിലേക്കും മേക്കപ്പ് മുഖേന മാറാൻ കഴിയുന്ന ഈ കാലഘട്ടത്തിൽ അവരെന്തിനാണ് അങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇനിയ വ്യക്തമാക്കി.

ഇനിയ പറഞ്ഞത്

വാഗൈ സൂട വാ എന്ന ചിത്രത്തിലൂടെയാണ് ഞാൻ തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന് അന്ന് ദേശീയ അവാർഡ് ലഭിച്ചു. പക്ഷേ, അതിന് ശേഷം എനിക്ക് ശ്രദ്ധിക്കപ്പെടുന്ന സിനിമകളൊന്നും ലഭിച്ചില്ല. സംവിധായകരും പ്രൊഡക്ഷൻ ഹൗസുകളും

എന്നെ വേണ്ടവിധം ഉപയോഗിച്ചില്ലല്ലോ എന്നൊരു സങ്കടമുണ്ട്. എനിക്ക് നല്ല കഴിവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കരിയറിന്റെ തുടക്കത്തിൽ ഞാൻ ഒരു സിനിമയുടെ ഓഡിഷന് പോയിരുന്നു. അന്ന് എനിക്കത്ര തൊലി നിറം ഇല്ല. അതിനാൽ നിങ്ങളെ ഈ സിനിമയിൽ നിന്ന് ഒഴിവാക്കുകയാണെന്ന്

അവർ പറഞ്ഞു. അന്ന് ഞാൻ വളരെയധികം അസ്വസ്ഥയായി. കാരണം മേക്കപ്പ് എന്നൊരു സംഗതിയുണ്ട്. ഏത് കഥാപാത്രമായാലും നമുക്ക് അനുയോജ്യമെന്ന് തോന്നുന്ന തരത്തിൽ മേക്കപ്പിലൂടെ നമുക്ക് ആ രൂപം നേടാം. അങ്ങനെയിരിക്കെ, എന്തിനാണ് എന്നെ പുറത്താക്കിയതെന്ന് ഞാൻ ചിന്തിച്ചു.

ഒരു പിന്തുണയുമില്ലാതെയാണ് ഞാൻ സിനിമയിയിലേക്ക് എത്തിയത്. ഇതുപോലെ പല പ്രശ്‍നങ്ങളും ഞാൻ നേരിട്ടിട്ടുണ്ട്. പക്ഷേ അതിനൊന്നും ആരെയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം നമുക്ക് കഴിവുണ്ടെങ്കിൽ എന്നെങ്കിലും അത് ചർച്ച ചെയ്യപ്പെടും. ചിലർ എന്നോടും

അഡ്ജസ്റ്റ്മെന്റിന് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണിലൂടെയാണ് ഇത്തരം ഓഫറുകൾ വന്നിട്ടുള്ളത്. സിനിമ ചെയ്യുന്നതിനിടെയും അത്തരം ചോദ്യങ്ങൾ വന്നിട്ടുണ്ട്. ഇത് സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ഉണ്ട്. നമ്മൾ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം.

നമ്മൾ എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. മുറിയുടെ വാതിൽ തുറന്ന് കൊടുത്തിട്ട് പിന്നീട് അവൻ എന്നെ അങ്ങനെ ചെയ്തുവെന്ന് പറഞ്ഞാൽ അതിന്റെ പൂർണ ഉത്തരവാദിത്തം നമുക്കാണ്. വാതിൽ തുറക്കണോ വേണ്ടയോ എന്നൊക്കെ നമ്മൾ സ്വയം തീരുമാനിക്കണം.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company