തോളില്‍ തടവിക്കൊണ്ടിരുന്നു.. അയാളുടെ കൈ ശരിക്കല്ല വെച്ചത്.. ദുരനുഭവം പറഞ്ഞ് നടി

in Special Report


വിജയ് ടിവിയിലെ ശക്തിവേല്‍ എന്ന സീരിയലിലെ ശക്തി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു വലിയ വീട്ടിലെ പയ്യനായ വേലന്‍ ശക്തിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുന്നതും ഇവര്‍ക്കിടയില്‍ തുടര്‍ന്നുണ്ടാവുന്ന പ്രതിസന്ധികളുമാണ് വിഷയം. സ്ത്രീകളുടെ ഉന്നമനത്തിനും അവകാശങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സ്ത്രീയായാണ് ശക്തിയെ

ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ അടുത്തിടെ അഞ്ജലി ഭാസ്‌കര്‍ ഒരു അഭിമുഖത്തില്‍ ഒരിക്കല്‍ താന്‍ ബസില്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. ബസില്‍ വെച്ച് മുമ്പ് തനിക്ക് ഉണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ചാണ് നടി പറഞ്ഞത്. താന്‍ വളരെ പാവപ്പെട്ട ഒരു കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും ഒരിക്കല്‍ തനിക്ക് ബസില്‍ നിന്ന് വളരെ മോശമായ

അനുഭവം ഉണ്ടായെന്നുമാണ് നടി പറയുന്നത്. ‘ഞാന്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഷൂട്ടിംഗിന് പോകാന്‍ പോലും പലപ്പോഴും കൈയ്യില്‍ പണമില്ലാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഷൂട്ടിന് എന്റെ സുഹൃത്തുക്കളുടെ വസ്ത്രം ധരിച്ച് വരെ പോയിട്ടുണ്ട്. ഒരിക്കല്‍ ബസില്‍ നിന്ന് തനിക്ക് വളരെ മോശം അനുഭവം ഉണ്ടായി,’ അഞ്ജലി ഭാസ്‌കര്‍ പറഞ്ഞു. ഒരിക്കല്‍ വളരെ

തിക്കിതിരക്കുള്ള ഒരു ബസില്‍ പോകുന്ന സമയത്ത് ഒരു മധ്യവയസ്‌കന്‍ ആയിട്ടുള്ള ആള്‍ എന്റെ തോളില്‍ തടവിക്കൊണ്ടിരിക്കുകയായിരുന്നു. അയാള്‍ അയാളുടെ കൈ ശരിയായല്ല വെച്ചിരുന്നത്. ഞാന്‍ അ യാള്‍ക്ക് നല്ല ഇടി കൊടുത്തു. നന്നായി അയാളെ ചീത്ത വിളിക്കുകയും ചെയ്തു. ഉടന്‍ തന്നെ അയാള്‍ ബസില്‍ നിന്ന് ഇറങ്ങി പോയി. ഒരു സ്ത്രീക്ക് ഇത്തരത്തില്‍ എന്തെങ്കിലും ഒരു ബുദ്ധിമുട്ട്

സംഭവിക്കുമ്പോള്‍ ആളുകള്‍ എന്താണെന്നെങ്കിലും അന്വേഷിക്കില്ലേ… എന്റെ കാര്യത്തില്‍ അതുപോലും ഉണ്ടായില്ല. അതാണ് തനിക്ക് ഏറ്റവും ദുഃഖം തോന്നിയ കാര്യമെന്നും അഞ്ജലി പറയുന്നു. സീരിയലിലെ അഡ്ജസ്റ്റ്‌മെന്റുകളെക്കുറിച്ചും അഞ്ജലിയോട് ചോദ്യമുയര്‍ന്നിരുന്നു. ഇതിനും അഞ്ജലി മറുപടി പറഞ്ഞു. താന്‍ സീരിയലില്‍ നന്നായി അഭിനയിക്കുന്ന ഒരാളാണ്. ഇന്നുവരെ തനിക്ക്

ഒരു മോശം അനുഭവവും സീരിയലില്‍ നിന്ന് ഉണ്ടായിട്ടില്ല. തന്നെ തെറ്റായി ചിത്രീകരിക്കുക, അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒന്നും തനിക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്ത് ഒരു നല്ല നടിയായി തീരുക എന്നതാണ് തന്റെ ആഗ്രഹമെന്നും അഞ്ജലി ഭാസ്‌കര്‍ പറഞ്ഞു. അതേസമയം സമൂഹത്തില്‍ ഇന്ന് പല കൊള്ളരുതായ്മകളും നടക്കുന്നുണ്ടെന്നും

അഞ്ജലി ചൂണ്ടിക്കാട്ടി. അതിലൊന്നാണ് ഫേക്ക് പ്രൊഫൈലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടും കമന്റിട്ടും ആളുകളെ വേദനിപ്പിക്കുന്ന തരം പരിപാടി എന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രിയമാന തോഴി എന്ന സണ്‍ ടിവി സീരിയലില്‍ അഭിനയിച്ചിരുന്ന അഞ്ജലി ആ സീരിയലിന് ശേഷമാണ് ശക്തി വേലിലേക്ക് എത്തിയത്. അപ്പുച്ചി ഗ്രാമം എന്ന ഗ്രാമം എന്ന സിനിമയിലൂടെയാണ്

പ്രവീണ്‍ ആദിത്യ ആദ്യം സ്‌ക്രീനില്‍ എത്തുന്നത്. തുടര്‍ന്നാണ് ശക്തി വേല്‍ എന്ന സീരിയലില്‍ ശക്തിയുടെ ഭര്‍ത്താവായ വേലന്റെ കാരക്ടറിലേക്ക് പ്രവീണിനെ തെരഞ്ഞെടുത്തത്. ഡാന്‍സ് കൊറിയോ ഗ്രാഫ്രര്‍ കൂടിയായ ശാന്തി അരവിന്ദ് ആണ് സീരിയലില്‍ വേലന്റെ അമ്മയായി വേഷമിടുന്നത്. നടി രേഷ്മ പ്രസാദ്, മെര്‍വന്‍ ബാലാജി എന്നിവരും സപ്പോര്‍ട്ടിംഗ് റോളില്‍ സീരിയലില്‍ അഭിനയിക്കുന്നുണ്ട്.