ദിലീപിന്റെ പണമില്ലാതെയും ജീവിക്കാം! കാവ്യയുടെ ആസ്തി കോടികൾ, ലക്ഷ്യയിൽ നിന്നുള്ള വരുമാനം ലക്ഷങ്ങൾ!

in Special Report

ഒരുകാലത്ത് മലയാളത്തിന്റെ മുഖശ്രീയായി വിശേഷിപ്പിക്കപ്പെട്ട നടിയാണ് കാവ്യ മാധവൻ. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇന്നും മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് കാവ്യ. കാവ്യയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. വളരെ ചെറിയ പ്രായത്തിൽ ബാലതാരമായി സിനിമയിലെത്തിയതാണ് കാവ്യ. പിന്നീട് മലയാളത്തിലെ ഏറ്റവും വലിയ

നായികമാരിൽ ഒരാളായി വളരുകയായിരുന്നു താരം. കൈനിറയെ അവസരങ്ങളാണ് കാവ്യയെ തേടിയെത്തിയത്. എന്നാൽ നടൻ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമ വിടുകയായിരുന്നു കാവ്യ. ഇന്ന് മകൾ മഹാലക്ഷ്‍മിയെയും നോക്കി വീട്ടുകാര്യങ്ങളും ഒപ്പം തന്റെ ബിസിനസുമൊക്കെയായി മുന്നോട്ട് പോവുകയാണ് നടി. അതിനിടെ ഇപ്പോഴിതാ കാവ്യയുടെ ആസ്തിയും, സിനിമയിൽ

സജീവമായിരുന്ന കാലത്ത് വാങ്ങിയ പ്രതിഫലവുമൊക്കെ ചർച്ചയാവുകയാണ്. ദിലീപിന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ ഇല്ലാതെ തന്നെ കാവ്യ കോടിശ്വരിയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിശദമായി വായിക്കാം. ബാലതാരമായി കരിയർ ആരംഭിച്ച കാവ്യ പൂക്കാലം വരവായി എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ അഴകിയ രാവണൻ എന്ന സിനിമയിലൂടെയാണ്ആദ്യമായി പ്രേക്ഷക ശ്രദ്ധനേടുന്നത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ ആയിരുന്നു നായികയായുള്ള അരങ്ങേറ്റം. തുടർന്ന് ഒന്നിനുപുറകെ ഒന്നായി നിരവധി സിനിമകളാണ് കാവ്യയെ തേടി എത്തിയത്. ഓരോ സിനിമക്കും അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലവും കാവ്യക്ക് ആയിരുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ തുടക്കകാലത്ത് തന്നെ ലക്ഷങ്ങളാണ്

കാവ്യക്ക് പ്രതിഫലമായി ലഭിച്ചത്. അവിടെ നിന്നും സംസ്ഥാന പുരസ്കാരങ്ങളടക്കം സ്വന്തമാക്കി വിജയകരമായ കരിയറുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് കാവ്യ ആദ്യമായി വിവാഹിതയാകുന്നത്. സിനിമയിൽ നിന്നും നല്ല രീതിയിൽ സമ്പാദിച്ച ശേഷമായിരുന്നു നടിയുടെ വിവാഹം. അതുകൊണ്ട് തന്നെ സ്വർണ്ണത്തിൽ മുങ്ങിയാണ് കാവ്യ അന്ന് വിവാഹവേദിയിലേക്ക് എത്തിയത്. കഴുത്തുനിറയെ വ്യത്യസ്ത

തരത്തിലുള്ള മാലകൾ അണിഞ്ഞും, കൈ നിറയെ വളകൾ അണിഞ്ഞും സർവ്വാഭരണ വിഭൂഷിത ആയിരുന്നു കാവ്യ. ഇക്കാരണത്താൽ തന്നെ കാവ്യയുടെ വിവാഹ ചിത്രങ്ങളാണ് വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. ഏകദേശം അഞ്ഞൂറ് പവന് മുകളിൽ കാവ്യ ധരിച്ചിട്ടുണ്ടാകും എന്നായിരുന്നു അന്ന് ആരാധകർക്കിടയിലെ ചർച്ചകൾ. എന്നാൽ ആദ്യവിവാഹത്തിനു ധരിച്ച അത്രയും ആഭരണങ്ങൾ

കാവ്യാ രണ്ടാമത്തെ വിവാഹത്തിന് അണിഞ്ഞിരുന്നില്ല. ട്രഡീഷണലാണോ കന്റംപ്രറിയാണോ എന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത, ഒറ്റ വലിയ മാലയായി തോന്നുന്ന രണ്ട് മാലകള്‍ ചേരുന്ന ഡിസൈനിൽ ഉള്ള നെക്ക് പീസ് ആയിരുന്നു രണ്ടാം വിവാഹത്തിന് കാവ്യ അണിഞ്ഞത്. സെമിപ്രഷ്യസ് സ്റ്റോണുകളും ഉപയോഗിച്ച നെക്ലേസ് ലക്ഷങ്ങൾ വിലമതിക്കുന്നതാണ് എന്നാണ് വിവരം.

അതേസമയം ഏകദേശം 100 കോടിയുടെ അടുത്ത് വരും കാവ്യയുടെ ആകെ ആസ്തി എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ചെന്നൈ, കാസർഗോഡ്, കൊച്ചി എന്നിവിടങ്ങളിലായി കോടികൾ വിലവരുന്ന ഫ്ലാറ്റുകളും, ബിസിനസുകളും ഒക്കെ താരത്തിനുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദിലീപിന്റെ ആകെ ആസ്തിയുടെ മൂന്നിലൊന്ന് കാവ്യക്കും ഉണ്ടെന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്.