Special Report
ദേവനന്ദയുടെ കാൽ തൊട്ടുള്ള വന്ദനം.. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ
മാളികപ്പുറം സിനിമയിലൂടെ ഏറെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദയുടെ (devananda) കാല്‍തൊട്ടുവന്ദിക്കുന്ന മധ്യവയസ്കന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയാകുക ആണ്. സ്കൂൾ കലോത്സവത്തിൽ അതിഥിയായി പങ്കെടുക്കാൻ ദേവനന്ദ എത്തിയപ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് അപ്രതീക്ഷിതമായി ഒരാൾ വരുന്നതും കാലിൽ തൊട്ടു വന്ദിക്കുന്നതും. ‘
മാളികപ്പുറം എന്ന സിനിമയിലെ കല്ലുവെന്ന കല്യാണിയായി തിളങ്ങിയ ദേവനന്ദയ്ക്കു ആരാധകർ എറെയാണ്. സിനിമാ താരമായതുകൊണ്ടല്ല, ആ കുട്ടിയെ മാളികപ്പുറമായി സങ്കൽപ്പിച്ചാണു കാൽ തൊട്ടു വന്ദിച്ചത് എന്ന് ഇദ്ദേഹം പറഞ്ഞു. ‘സിനിമയും ജീവിതവും തിരിച്ചറിയാനാകാത്ത മനുഷ്യരാണ്
സാക്ഷരകേരളത്തിൽ ഇപ്പോൾ ഉള്ളത്. അതിൽ വിഷമമുണ്ട്’ , ‘അയ്യേ, ഇതെന്തു മണ്ടത്തരം’ തുടങ്ങി വിമർശന കമന്റുകൾ വിഡിയോയ്ക്ക് കീഴെ വരുന്നുണ്ട്. ‘ഓരോരുത്തരുടെ വിശ്വാസത്തിൽ എന്തിനാണ് സമൂഹം ഇടപെടുന്നത്’ , ‘അയാൾ ചെയ്തത് ഉപദ്രവം അല്ലല്ലോ, നല്ല കാര്യമല്ലേ’ തുടങ്ങി അനുകൂലിച്ചുള്ള കമന്റുകളും ലൈക്കുകൾ നേടുന്നുണ്ട്.