ദേവിക വീണ്ടും ഗർഭിണി! വ്‌ളോഗിനുവേണ്ടി ഗർഭിണി ആയതല്ല; ഇനി ഞങ്ങൾ നാലുപേര്! ദൈവം തന്നു സ്വീകരിക്കുന്നുവെന്ന് താരങ്ങൾ

in Special Report

മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരർ ആയതാണ് വിജയ് മാധവും ദേവിക നമ്പ്യാരും. ഒരാൾ റിയാലിറ്റി ഷോയിലൂടെയും മറ്റെയാൾ പരമ്പരകളിലൂടെയും ആണ് പ്രേക്ഷകർക്ക് സ്വന്തമായത്. വര്ഷങ്ങള്ക്ക് ഇപ്പുറം ഇരുവരും ജീവിതത്തിൽ ഒരുമിച്ചപ്പോൾഅപ്പോഴും ആരാധകർ ഒപ്പം നിന്നു. ഇന്ന് ഫാമിലി വ്‌ളോഗിലൂടെയായി ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. അഭിനയവും പാട്ടും ഡാന്‍സുമൊക്കെയായി സജീവമായിരുന്ന സമയത്താണ് ദേവികയുടെ വിവാഹം. അതോടെ കരിയറിൽ നിന്നും


ബ്രേക്ക് എടുത്ത് സമ്പൂർണ്ണ കുടുംബിനി ആയ ദേവിക മാറി. ഇന്ന് ഒരു വയസ്സുകാരൻ ആത്മജയുടെ അമ്മയാണ് ദേവിക. ഇപ്പോഴിതാ കുടുംബത്തിലേക്ക് മറ്റൊരു സന്തോഷം കൂടി വന്നുവെന്നാണ് ദേവികയും വിജയും പറയുന്നത്. ദേവിക വീണ്ടും ഗര്ഭിണിയാണ്.


വ്‌ളോഗിനുവേണ്ടി ഗർഭിണി ആയതല്ല ദൈവം തന്നു സ്വീകരിക്കുന്നുവെന്ന് താരങ്ങൾ ഇരുവരും പറഞ്ഞു. ആദ്യത്തെ കുഞ്ഞും പ്ലാൻഡ് ആയിരുന്നല്ല. ദൈവത്തിന്റെ വരദാനമായ മക്കൾ- ഇരുവരും പുതിയ വീഡിയോയിൽ പറയുന്നു.