Connect with us

Special Report

ദേഹത്ത് ഒരു തുണിയിടാന്‍ ഞാന്‍ അപേക്ഷിച്ചു! നാട്ടുകാരടക്കം സിൽക്കിനെ തൊടാന്‍ ശ്രമിച്ചെന്ന് മാധ്യമപ്രവര്‍ത്തകന്‍

Published

on









സില്‍ക്ക് സ്മിതയുടെ മരണത്തെക്കുറിച്ച് പല കഥകളും പുറത്തുവന്നിട്ടുണ്ട്. നടിയുടെ മരണത്തിനുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുവന്നപ്പോള്‍ ഉണ്ടായ കാര്യങ്ങള്‍ റിട്ടയേര്‍ഡ് പോലീസ് ആയ മണി വെളിപ്പെടുത്തിയിരുന്നു. വിഐപി ആണെങ്കിലും അല്ലെങ്കിലും അവര്‍ക്ക് കൊടുക്കേണ്ട മര്യാദ കൊടുത്തിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കിയത്. എന്നാല്‍ മരിച്ചതിന് ശേഷവും കടുത്ത അപമാനങ്ങള്‍ സില്‍ക്ക് സ്മിതയ്ക്ക് നേരിടേണ്ടി വന്നിരുന്നു എന്ന് പറയുകയാണ് മാധ്യമപ്രവര്‍ത്തകനായ സബിത ജോസഫ്.





ഒരു തുണി പോലും ഉടുപ്പിക്കാതെ നഗ്‌നയാക്കി സില്‍ക്കിനെ നാട്ടുകാര്‍ക്ക് തൊടാന്‍ ഉള്ള അവസരം പോലും ഏര്‍പ്പെടുത്തി കൊടുത്തിരുന്നു. നടി മരിച്ചെന്ന വാര്‍ത്ത കേട്ടത് മുതല്‍ അവരുടെ വീട്ടിലും ആശുപത്രിയിലും ഒക്കെ താന്‍ നേരിട്ട് പോയി കണ്ട് അനുഭവങ്ങളാണ് തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സബിത വ്യക്തമാക്കിയിരിക്കുന്നത്. ‘സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തു എന്ന് അറിഞ്ഞ് ഞാന്‍ അവരുടെ വീട്ടിലെത്തിയിരുന്നു.




സാരിയിലാണ് തൂങ്ങിയതെന്ന് പറയുന്നു. പക്ഷേ ആ സമയത്തും അവരുടെ മുഖം അത്രയും സുന്ദരമായിരുന്നു. അങ്ങനെ മരിക്കുന്നവരുടെ നാക്ക് പുറത്ത് വരികയൊക്കെ ചെയ്യും. അതുപോലൊരു ലക്ഷണവും സില്‍ക്കിന്റെ മുഖത്ത് ഉണ്ടായില്ല. പിന്നെ പണം ഉണ്ടെങ്കില്‍ ഇതൊക്കെ ആത്മഹത്യയായി മാറാന്‍ സാധിക്കും. അക്കാലത്ത് സില്‍ക്കിന്റെ ഡോക്ടറാണ് നടിയുടെ മരണത്തിന് കാരണക്കാരനായതെന്നാണ് പറഞ്ഞ് കേട്ടിരുന്നത്. കുട്ടികളുടെ സ്വഭാവമായിരുന്നു സില്‍ക്കിന്.




അവരുടെ കൂടെ അഭിനയിക്കാന്‍ എല്ലാ താരങ്ങളും ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ നടന്‍ സത്യരാജ് അവര്‍ക്കൊപ്പം അഭിനയിക്കാന്‍ എത്തി. എന്നാല്‍ ഞാന്‍ ഇവന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് നടി വാശിപ്പിടിച്ചു. അതെന്താ കാരണമെന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന് ഭയങ്കര ഉയരമാണ്. അതുകൊണ്ട് ഞാന്‍ പുള്ളിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് സില്‍ക്ക് പറഞ്ഞത്. പിന്നീട് സംവിധായകനാണ് അവര്‍ വലിയ നടനാണെന്ന് ഒക്കെ പറഞ്ഞ് മനസിലാക്കിയത്.




സില്‍ക്കിന്റെ മരണത്തിന് ശേഷം രാജീവ് ഗാന്ധി ആശുപത്രിയില്‍ മൃതദേഹം കിടത്തിയപ്പോള്‍ ഒരു തുണി പോലും ഇല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് പൊതുജനങ്ങളുടെ അടുത്ത് നിന്ന് പോലും പ്രശ്‌നങ്ങളും ഉണ്ടായി. ഇത്രയും വലിയൊരു നടിയല്ലേ, അവരുടെ ദേഹത്ത് ഒരു തുണിയെങ്കിലും എടുത്തിടൂ, ഇങ്ങനെ അപമാനപ്പെടുത്തല്ലേ എന്ന് ഞാന്‍ അവിടെ പറഞ്ഞിരുന്നു. അവിടെയുണ്ടായിരുന്ന വിഐപികളില്‍ ചിലര്‍ക്ക് അവരെ തൊട്ട് നോക്കണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു.



മരിച്ച് പോയെങ്കിലും സ്വപ്‌ന നടിയായത് കൊണ്ട് ആരും അവരെ വെറുതേ വിട്ടില്ല. ബ്ലാക്ക് ടിക്കറ്റ് എടുത്ത് സിനിമ കാണുന്നത് പോലെ സില്‍ക്കിനെ തൊടാന്‍ വേണ്ടിയുള്ള അവസരവും അവിടെ ഉണ്ടായി.’ എന്നാണ് സബിത ജോസഫ് പറയുന്നത്. 1996 ലായിരുന്നു മുപ്പത്തിയാറാമത്തെ വയസില്‍ സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്യുന്നത്. നടിയുടെ മരണം കൊലപാതകമാണെന്നും അവരെ ചതിച്ചതാണെന്നും തുടങ്ങി അക്കാലത്ത് വലിയ കോളിളക്കങ്ങള്‍ സംഭവിച്ചിരുന്നു.





കടുത്ത വിഷാദത്തിലായിരുന്ന സില്‍ക്കിനെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ മകനുമായി നടി ഇഷ്ടത്തിലായെന്നും ഈ ബന്ധം ഇഷ്ടപ്പെടാത്ത ഡോക്ടര്‍ മകനെ എതിര്‍ത്തെന്നുമാണ് കഥകള്‍. ഇതിനെ തുടര്‍ന്നുള്ള പ്രണയനൈരാശ്യത്തില്‍ സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തുവെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന കഥകള്‍. സില്‍ക്ക് സ്മിത മരിച്ചിട്ട് മുപ്പത് വര്‍ഷമാവാന്‍ പോവുകയാണ്. എന്നിട്ടും അവരുടെ ജീവിതവും മരണവുമൊക്കെ ഇന്നും വലിയ ചര്‍ച്ചയായി മാറുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അത്രത്തോളം ജനപ്രീതിയില്‍ വളരാന്‍ നടിയ്ക്ക് സാധിച്ചിരുന്നു.






Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company