തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് മീന. നടി മലയാളത്തിലേക്ക് എത്തുന്ന ആനന്ദപുരം ഡയറിയിസ് തിയേറ്ററിലെത്തിയിരിക്കുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ മീന പങ്ക് വച്ച വിശേഷങ്ങളും ശ്രദ്ധ നേടുകയാണ്. മീനയും ധനുഷും പ്രണയത്തിലാണെന്ന് ഗോസിപ്പ് വാര്‍ത്തകളോടും നടി പ്രതികരിച്ചിരിക്കുകയാണ്.
ഗോസിപ്പുകളെയൊക്കെ എങ്ങനെയാണ് മീന നേരിടുന്നതെന്ന് ചോദിച്ചപ്പോഴായിരുന്നു ധനുഷുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയിലും മീന പ്രതികരിച്ചത്. അത് എങ്ങനെയാണ് അന്ന് വന്നത് എന്ന് മനസ്സിലായില്ലെന്ന് നടി മീന വ്യക്തമാക്കി. അത് തീര്‍ത്തും മണ്ടത്തരമാണ്. വിഡ്ഢിത്തമാണ് അതെന്നും ചെയ്യുന്നവര്‍ ചെയ്‌തോണ്ടിരിക്കട്ടേയെന്നും പറയുന്ന മീന കുറേ
ആള്‍ക്കാരുടെ പേരുകള്‍ താനുമായി ബന്ധപ്പെട്ട് പ്രചരിക്കാറുണ്ടെന്നും എന്ത് പറയാനാണ് എന്നും തനിക്ക് അവരെ സഹായിക്കാനാകില്ലെന്നും ചിരിയോടെ പ്രതികരിക്കുന്നു.നടി മീന വീണ്ടും മലയാള സിനിമയിലേക്ക് ആനന്ദപുരം ഡയറീസിലൂടെ എത്തുകയാണ്. സംവിധാനം ജയ ജോസ് രാജാണ്. ചിത്രത്തില്‍ മീന ഏറെ നാളുകള്‍ക്ക് ശേഷം കോളേജിലേക്ക് പഠിക്കാനെത്തുന്ന സ്ത്രീയായിട്ടാണ്
വേഷമിടുന്നത്. കോളേജ് പശ്ചാത്തലത്തില്‍ കുടുംബ ബന്ധങ്ങളുടെ കഥയുമായി എത്തുന്ന ആനന്ദപുരം ഡയറീസില്‍ തമിഴ് നടന്‍ ശ്രീകാന്ത് കേളേജ് അധ്യാപകനും മനോജ് കെ ജയന്‍ അഭിഭാഷകനുമാകുന്നു.മീനയുടെ ആനന്ദപുരം ഡയറീസ് എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ശിവ, മാലാ പാര്‍വ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടന്‍, അഭിഷേക് ഉദയകുമാര്‍,
ശിഖ സന്തോഷ്, നിഖില്‍ സഹപാലന്‍, സഞ്ജന സാജന്‍, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖില്‍, ആര്‍ജെ അഞ്ജലി, വൃദ്ധി വിശാല്‍, മീര നായര്‍, അര്‍ജുന്‍ പി അശോകന്‍, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, ഷൈന ചന്ദ്രന്‍, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ജാഫര്‍ ഇടുക്കി, ദേവീക ഗോപാല്‍ നായര്‍, ആര്‍ലിന്‍ ജിജോ എന്നിവരും വേഷമിടുന്നു.
ശശി ഗോപാലന്‍ നായര്‍ കഥയെഴുതുന്നു. മീനയുടെ ആനന്ദപുരം ഡയറീസ് സിനിമയുടെ ബാനര്‍ നീല്‍ പ്രൊഡക്ഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്. ഛായാഗ്രാഹണം സജിത്ത് പുരുഷനാണ്. ഷാന്‍ റഹ്മാനും ആല്‍ബര്‍ട്ട് വിജയനുമാണ് സംഗീതം നിര്‍വഹിക്കുന്നത്.