നടക്കാൻ പോകുന്നത് ആർഭാട വിവാഹം! 600 കോടിയൊക്കെ പിന്നെ ആർക്കാണെന്നാ! അച്ഛന്റെയും അമ്മയുടെയും സ്വത്തുക്കൾ ഉണ്ടാകും.. സോഷ്യൽ മീഡിയയിൽ നടക്കുന്ന ചൂടുപിടിച്ച ചർച്ച ഇങ്ങനെ..

in Special Report

അച്ഛനമ്മമാരുടെ പാത പിന്തുടർന്നുകൊണ്ട് അഭിനയത്തിലേക്ക് എത്തിയവർ ആണ് കാളിദാസും, പ്രണവും ധ്യാനും, കല്യാണിയും ഒക്കെ. ഇവരൊക്കെ അഭിനയത്തിൽ സജീവം ആയതുകൊണ്ടുതന്നെ ആരാധകരും കൂടും. എന്നാൽ ഒരിക്കൽ പോലും അഭിനയത്തിൽ മുഖം കാണിച്ചിട്ടെല്ലെങ്കിലും ഏറെ ആരാധകർ ഉള്ള ഒരു താരപുത്രിയാണ് മീനാക്ഷി ദിലീപ്.


വെറും മീനാക്ഷി അല്ല ഡോ. മീനാക്ഷി ദിലീപ്. സ്വന്തമായി ഒരു ആശുപത്രി തന്നെ ഇടാനുള്ള ആസ്തിയുണ്ട് ദിലീപിന്. മഞ്ജുവിനും അതിനുള്ള ആസ്തിയുണ്ട്. എംബിബിഎസ്‌ പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. ചെന്നൈയിലാണ് മീനാക്ഷി പഠനം പൂർത്തിയാക്കിയത്. പഠനം ഒക്കെ പൂർത്തിയായി ഡോക്ടർ ആയ സ്ഥിതിക്ക് ഇനി അടുത്തത് വിവാഹമാണ്.


സിനിമയിലേക്ക് മകൾക്ക് താത്പര്യമില്ല, ഇനി ഉണ്ടെങ്കിൽ തന്നെ പൂർണ്ണമായും പിന്തുണക്കാനും സാധ്യത ഉണ്ട്. എന്നാൽ അഭിനയത്തിലൂടെ മാത്രമല്ല മീനാക്ഷിക്ക് സിനിമയിൽ എത്താൻ ആവുക. ഡെര്മറ്റോളജിയാണ് മീനാക്ഷി എടുത്തിരിക്കുന്ന സബ്ജെക്ട്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ആർക്കും എപ്പോൾ വേണം എങ്കിലും മീനാക്ഷിയുടെ കൺസൾട്ടേഷൻ

എടുക്കാവുന്നതുമാണ്. മീനാക്ഷി എപ്പോഴും ശ്രദ്ധ കേന്ദ്രമാണ്. അതുകൊണ്ടുതന്നെ അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങളും വീഡിയോസും വൈറലും ആയിരുന്നു. പിന്നാലെയാണ് ഇപ്പോൾ താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. മുൻപ് പലവട്ടം മീനാക്ഷിയുടെ വിവാഹം എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അപ്പോഴൊക്കെയും

വ്യാജ വാർത്തയാണ് അതെല്ലാം എന്നും ദിലീപ് പ്രതികരിച്ചിരുന്നു. പക്ഷേ പ്രേക്ഷകർ കാത്തിരിക്കുന്ന കല്യാണം ആകും മീനാക്ഷിയുടേത് എന്ന കാര്യത്തിൽ സംശയം വേണ്ട. വരാൻ പോകുന്നത് ഒരു ഒന്നൊന്നര ആർഭാടവിവാവം ആയിരിയ്ക്കും. ഈ അടുത്തിടെ നടന്ന മാളവികയുടെയോ, ഭാഗ്യ സുരേഷ് ഗോപിയുടെയോ വിവാഹത്തിനേക്കാൾ ഒരുപടി എങ്കിലും ആർഭാടം കൂടുതൽ

ആയിരിക്കും എന്ന് സോഷ്യൽ മീഡിയ വാദിക്കുമ്പോൾ അങ്ങനെ ആകില്ല. ഒരുപക്ഷെ വളരെ നോർമൽ ആയ ഒരു വിവാഹം ആകും മീനാക്ഷി ഇഷ്ടപ്പെടുന്നത് എന്നാണ് മറുഭാഗം പറയുന്നത്. കട്ടൻ ചായയിലുണ്ട് നിങ്ങൾ അറിയാത്ത ചില രഹസ്യങ്ങൾ കണ്ടിടത്തോളം വളരെ സിംപിൾ ആണ് മീനാക്ഷി. അപ്പോൾ സിംപിൾ ആയി വിവാഹം ഉണ്ടാകും എന്ന് പറയുമ്പോഴാണ്


ദിലീപിന്റെ ആസ്തി കൂടി ചർച്ച ആകുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ദിലീപിന് അറുനൂറു കോടിക്ക് മുകളിൽ ആസ്തിയുണ്ട്. അതൊക്കെ പിന്നെ മീനാക്ഷിക്ക് ഉള്ളതല്ലെങ്കിൽ മറ്റാർക്കാണ് എന്ന് ചോദിക്കുന്നവരും കുറവല്ല. അച്ഛന്റെ മാത്രമല്ല അമ്മയുടെയും സ്വത്തുക്കൾ മീനാക്ഷിക്ക് ഉള്ളതല്ലേ എന്നും ചിലർ പറയുന്നുണ്ട്. അതേസമയം ജീവിത പങ്കാളിയെ കണ്ടെത്താനുള്ള സ്വാതന്ത്ര്യം


താൻ മകൾ മീനാക്ഷിക്ക് നൽകിയിരിക്കുന്നു എന്നാണ് ദിലീപ് അടുത്തിടെ പറഞ്ഞത്. താൻ ഒരാളെ ചൂണ്ടിക്കാട്ടി അയാളെ തന്നെ വിവാഹം ചെയ്യണം എന്ന് ഒരിക്കലും നിർബന്ധിക്കാൻ പോകുന്നില്ല എന്നും ദിലീപ് പറഞ്ഞിരുന്നു. എന്തുതന്നെ ആയാലും മലയാളികൾ കാത്തിരിക്കുകയാണ് മീനാക്ഷിയുടെ വിവാഹത്തിന് എത്തുന്ന മറ്റൊരു താരസംഗമം കാണാൻ.