Connect with us

Special Report

നടിമാരിൽ ഏറ്റവും ക്യൂട്ട് ഭാവന തന്നെ.. ആരാധകർ ഒറ്റ ശബ്ദത്തിൽ പറയുന്നു.. ചുവപ്പിൽ സുന്ദരിയായി ഭാവന, 38ാം വയസിലും ഇത്രയും സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതെങ്ങനെയെന്ന് സോഷ്യൽ മീഡിയ

Published

on


മലയാളികളുടെ എക്കാലത്തെയും പ്രിയനായികമാരിലൊരാളാണ് ഭാവന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലെല്ലാം ഭാവന തന്റെ സാന്നിധ്യമറിയിച്ചു. സോഷ്യൽ മീഡിയയിലും ഭാവന വളരെ ആക്ടീവാണ്. ഫൊട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ

ചെറിയ സന്തോഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കിടാറുണ്ട്. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ഭാവന. അഞ്ച് വർഷങ്ങൾക്കു ശേഷം ആദിൽ മൈമൂനത്ത്

അഷറഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവന മലയാളത്തിലേക്ക് റി എൻട്രി നടത്തിയത്. ലാൽ ജൂനിയർ സംവിധാനം ചെയ്ത ‘നടികർ’ എന്ന ചിത്രത്തിൽ, ടൊവിനോ തോമസിനൊപ്പം

നായികയായാണ് അവസാനമായി ഭാവന വെള്ളിത്തിരിയിലെത്തിയത്. മറ്റു ഭാഷാചിത്രങ്ങളിൽ സജീവമായിരുന്നെങ്കിലും മലയാളത്തിൽ നിന്നും കുറച്ചുകാലമായി താരം വിട്ടു നിൽക്കുകയായിരുന്നു. ഒരു സമയത്ത് മലയാളത്തിൽ അഭിനയിക്കേണ്ട

എന്ന തീരുമാനിക്കുക വരെ ചെയ്‌തിരുന്നെന്ന് ഭാവന ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.വിവാഹശേഷം കന്നഡ സിനിമയിൽ സജീവമായിരുന്ന ഭാവന, ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിരുന്നു.

പത്തു വർഷത്തിനു ശേഷം തമിഴിലേക്കുള്ള തിരിച്ചുവരവിലാണ് ഭാവന. അജിത്തിനൊപ്പം നായികയായി എത്തിയ ‘അസൽ’ ആയിരുന്നു ഇതിനു മുമ്പ് ഭാവന നായികയായി എത്തിയ തമിഴ് ചിത്രം. കഴിഞ്ഞ 20 വർഷങ്ങൾക്കിടെ വിവിധ ഭാഷകളിലായി ഏകദേശം 80ലധികം സിനിമകളിൽ ഭാവന അഭിനയിച്ചു കഴിഞ്ഞു.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company