നടിമാരെക്കുറിച്ച് തുറന്ന് പറച്ചിൽ. ട്രെയ്നിൽ വെച്ച് രംഭയ്ക്ക് ലൈലയുടെ തല്ല്.. പിടിച്ച് മാറ്റിയത് ജ്യോതിക;

in Special Report

തൊണ്ണൂറുകളിൽ സിനിമാ രം​ഗത്ത് സജീവമായിരുന്ന നടിമാരാണ് രംഭയും ലൈലയും. ഒരേ കാലഘട്ടത്തിൽ നായികനടിമാരായി തിളങ്ങിയ ലൈലയ്ക്കും രംഭയ്ക്കും നിരവധി അവസരങ്ങൾ ലഭിച്ചു. നെക്സ്റ്റ് ഡോർ ​ഗേൾ ഇമേജിലാണ് ലൈല ജനസ്വീകാര്യത നേടിയത്.


രംഭ ​ഗ്ലാമറസ് നായികയായി തരം​ഗം സൃഷ്ടിച്ചു. കരിയറിലെ ഒരു ഘട്ടത്തിൽ രണ്ട് പേരും സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കാൻ തീരുമാനിച്ചു. വിവാഹശേഷമാണ് നടിമാർ ഇടവേളയെടുക്കാൻ തീരുമാനിച്ചത്. ലൈല അഭിനയ രം​ഗത്തേക്ക് അടുത്തിടെ തിരിച്ചെത്തി.

ലൈലയ്ക്കും രംഭയ്ക്കും ഇടയിൽ ന‌ടന്ന സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. ത്രീ റോസസ് എന്ന പേരിൽ രംഭ സ്വന്തം സിനിമ നിർമ്മിച്ചു. രംഭ, ലൈല, ജ്യോതിക എന്നിവരാണ് അഭിനയിച്ചത്. ഇത്രയും നാൾ സമ്പാദിച്ച

പണം സിനിമ നിർമ്മിച്ച് നഷ്ടപ്പെടുമെന്ന് പലരും ഉപദേശിച്ചു. എന്നാൽ നടി അതിനൊന്നും ചെവി കൊടുത്തില്ല. രംഭയുടെ ചേട്ടൻ വാസുവാണ് പ്രൊഡക്ഷൻ നോക്കിയത്. ഹിന്ദി സൂപ്പർതാരം ​ഗോവിന്ദ ആ സിനിമയിൽ പ്രതിഫലം വാങ്ങാതെ ഡാൻസ് ചെയ്തു.

ആ കാലത്ത് നടന്ന ഒരു സഭവത്തെക്കുറിച്ച് രംഭ അനൗദ്യോ​ഗികമായി സംസാരിച്ചിട്ടുണ്ടെന്ന് ചെയ്യാറു ബാലു പറയുന്നു. രംഭയും ലൈലയും ജ്യോതികയും ഷൂട്ടിം​ഗിനായി ട്രെയ്നിൽ പോകുകയായിരുന്നു. വാതിലനടുത്ത് വന്ന് ലൈലയും രംഭയും സംസാരിച്ചു.

എന്താണ് സംഭവിച്ചതെന്ന് അറിയില്ല, രംഭയെ ലൈല തുടരെ അടിച്ചു. ഒന്ന് വഴുതിപ്പോയാൽ പുറത്ത് വീഴും. ഇം​ഗ്ലീഷിലും ഹിന്ദിയിലും നിർത്തെന്ന് രംഭ പറഞ്ഞു. ജ്യോതികയും സിനിമയിലെ മറ്റുള്ളവരും എത്തി പിടിച്ച് മാറ്റുകയായിരുന്നു.

എന്താണ് എനിക്ക് സംഭവിച്ചതെന്ന് അറിയില്ല, വേണമെന്ന് വെച്ച് ചെയ്തതല്ല, എന്റെയുള്ളിൽ എന്തോ ശക്തി കയറിയെന്നൊക്കെ ലൈല പിന്നീട് പറഞ്ഞു. എന്തുകൊണ്ടാണ് ലൈല ഇങ്ങനെ ചെയ്തതെന്ന് രംഭയ്ക്ക് മനസിലായില്ല. പ്രഭുദേവയും അബ്ബാസും അഭിനയിച്ച വിഐപി എന്ന സിനിമയിൽ ഒരു വേഷത്തിലേക്ക് ലൈലയെ പരി​ഗണിച്ചിരുന്നു.


പ്രാെഡക്ഷനിൽ നിന്നും ലൈലയെ ഫോൺ ചെയ്ത് സിനിമയെക്കുറിച്ച് സംസാരിച്ചു. ഓഫീസിൽ വന്ന് അഡ്വാൻസ് വാങ്ങാനും പറഞ്ഞു. പ്രൊഡ്യൂസർ എന്റെ ഹോട്ടലിൽ വന്ന് അഡ്വാൻസ് തരണമെന്ന് ലൈല ആവശ്യപ്പെട്ടു. കഥ കേൾക്കാനെങ്കിലും വരണമെന്ന് പറഞ്ഞപ്പോൾ

അവർ വിടെ വന്ന് കഥ പറയട്ടെയെന്ന് ലൈല. അതോടെ ലൈലയ്ക്ക് പകരം രംഭയെ നായികയാക്കി. പ്രഭുദേവ, അബ്ബാസ്, സിമ്രാൻ, എന്നിവരാണ് വിഐപിയിൽ അഭിനയിച്ചത്. രംഭയാണ് നിന്റെ അവസരം തട്ടിപ്പറിച്ചതെന്ന് ലൈലയോട് ആരോ പറഞ്ഞു.


ഈ ദേഷ്യം കൊണ്ടാണ് ട്രെയ്നിൽ വെച്ച് ലൈല അങ്ങനെ പെരുമാറിയതെന്ന് സംസാരമുണ്ടായിരുന്നെന്നും ചെയ്യാറു ബാലു വാദിച്ചു. 2003 ലാണ് ത്രീ റോസസ് എന്ന സിനിമ പുറത്തിറങ്ങുന്നത്. ബോക്സ് ഓഫീസിൽ പരാജയപ്പെട്ട ത്രീ റോസസ് രംഭയ്ക്ക്

വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. ബാധ്യതകൾ തീർക്കാൻ വേണ്ടി ചെന്നെെയിലെ വീട് രംഭയ്ക്ക് വിൽക്കേണ്ടി വന്നെന്ന് അക്കാലത്ത് റിപ്പോർട്ട് വന്നിരുന്നു. അതേസമയം തുടർന്നും വിജയ സിനിമകളിൽ രംഭ നായികയായെത്തി. 2010 ലാണ് രംഭ

വിവാഹിതയാകുന്നത്. ഇന്ദ്രകുമാർ പത്മനാഭൻ എന്നാണ് രംഭയുടെ ഭർത്താവിന്റെ പേര്. വിവാഹശേഷം ഭർത്താവിനൊപ്പം നടി വിദേശത്തേക്ക് പോയി. മൂന്ന് മക്കൾക്കും ഭർത്താവിനും ഒപ്പം കുടുംബ ജീവിതം നയിക്കുകയാണ് രംഭയിപ്പോൾ.