Special Report
നിഖിത റാവലിനെ വീട്ടിലെ ജോലിക്കാരന്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തു; ഷോക്ക് വിട്ട് മാറിയിട്ടില്ലെന്ന് നടി
പ്രശസ്ത ബോളിവുഡ് നടി നിഖിത റാവലിനെ വീട്ടിലെ ജോലിക്കാരന്‍ തോ ക്കുചൂണ്ടി ഭീ ഷണിപ്പെടുത്തി പണം കവര്‍ന്നു. വീട്ടിലെ ജോലിക്കാരന്‍ ഉള്‍പ്പെടെ ഒന്നിലധികം പേര്‍ ചേര്‍ന്നാണ് നടിയെ ഭീ ഷണിപ്പെടുത്തി 3.5 ലക്ഷം രൂപ തട്ടിയെടുത്തത്.
നടിയുടെ കഴുത്തില്‍ ക ത്തി വെക്കുകയും നടിയ്ക്ക് നേരെ തോ ക്കുചൂണ്ടുകയും ചെയ്തു എന്ന് താരം വ്യക്തമാക്കി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കൊ ല്ലുമെന്ന് ഭീഷ ണിപ്പെടുത്തിയത് കൊണ്ടാണ് പണം നല്‍കേണ്ടി വന്നത്
എന്നാണ് നിഖിത പറഞ്ഞത്. ‘വീട്ടിലെ മറ്റ് ജീവനക്കാര്‍ ഇല്ലാതിരുന്നപ്പോഴാണ് ഗു ണ്ടകള്‍ ഭീ ഷണിപ്പെടുത്തിയത്. സംഭവത്തിന്റെ ഷോക്കിലാണ് ഞാന്‍. വീട്ടിലെ ജീവനക്കാരന്‍ ഭീ ഷണിപ്പെടുത്തി എന്നത് വിശ്വസിക്കാനാകുന്നില്ല’
എന്നും നിഖിത പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജീവന്‍ തിരിച്ചു കിട്ടിയതില്‍ തനിക്ക് നന്ദിയുണ്ടെന്നും ചിലര്‍ വിശ്വാസം നേടിയ ശേഷം മോശമായി പെരുമാറുന്നത് ദുഃഖകരമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.