Special Report
നിങ്ങളെ കിട്ടാന്‍ ഞാന്‍ ജീവിതത്തില്‍ എന്തോ നല്ലത് ചെയ്തിട്ടുണ്ടാവണം’ ഗര്‍ഭകാലത്ത് ജഗത് നല്‍കുന്ന പിന്തുണയെ കുറിച്ച് അമല പോള്‍
മലയാളത്തിന്റെ പ്രിയ താരമാണ് നടി അമല പോള്‍. അമലയും ഭര്‍ത്താവ് ജഗദും ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ്. ഈ വര്‍ഷം ജനുവരിയിലാണ് താന്‍ അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവച്ചത്. ഗര്‍ഭകാലത്തും താരം പൊതുചടങ്ങുകളില്‍ സജീവമായിരുന്നു.
ആടുജീവിതം ചിത്രത്തിന്റെ പ്രൊമോഷന്‍ വേദികളിലെല്ലാം അമല പോള്‍ സജീവമായിരുന്നു. സോഷ്യലിടത്തും സജീവമായി ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഗര്‍ഭകാലത്ത് പ്രിയതമന്‍ നല്‍കുന്ന
പിന്തുണയെ കുറിച്ചാണ് അമല പോള്‍ പറയുന്നത്. നിങ്ങളെ പോലെ ഒരാളെ അര്‍ഹിക്കാന്‍ തീര്‍ച്ചയായും താന്‍ ജീവിതത്തില്‍ എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടാകുമെന്നാണ് താരം ഇന്‍സ്റ്റയില്‍ കുറിച്ചത്. ഗുജറാത്തി സ്‌റ്റൈലിലുള്ള ബേബി ഷവര്‍ ചിത്രങ്ങളെല്ലാം അമലപോള്‍ പങ്കുവച്ചിരുന്നു.
ഏറെ വൈകിയും രാത്രികളില്‍ എനിക്കൊപ്പമിരുന്ന് എന്റെ അസ്വസ്ഥതകളെ സൗമ്യമായി കുറച്ചു. നിങ്ങള്‍ എനിക്ക് പകര്‍ന്നു തന്ന ശക്തമായ വാക്കുകള്‍ എന്റെ കരുത്ത് കൂട്ടി. ഈ ഗര്‍ഭകാല യാത്രത്തില്‍ എനിക്കൊപ്പം ഉറച്ചു നിന്നതിന് നന്ദി. എന്റെ ആത്മവിശ്വാസം ചോര്‍ന്നൊലിക്കുന്ന
ഏറ്റവും ചെറിയ നിമിഷങ്ങളില്‍ പോലും എനിക്ക് താങ്ങായി നിങ്ങള്‍ താഴേക്ക് പറന്നിറങ്ങിയത് നിങ്ങളോടുള്ള നന്ദിയും സ്നേഹവും കൂട്ടി. നിങ്ങളെപ്പോലെ ഒരു മനുഷ്യനെ അര്‍ഹിക്കാന്‍ ഞാന്‍ ഈ ജീവിതത്തില്‍ തീര്‍ച്ചയായും എന്തെങ്കിലും നല്ലത് ചെയ്തിരിക്കണം. എന്റെ കരുത്തിന്റെയും
സ്നേഹത്തിന്റെയും അചഞ്ചലമായ പിന്തുണയുടെയും ഉറവിടമായതിന് നന്ദി. വാക്കുകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു, എന്നാണ് പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവച്ച് അമല കുറിച്ചത്. 2023 നവംബറിലാണ് അമല പോളും ജഗദ് ദേശായിയും വിവാഹിതരായത്.
യാത്രകള്‍ക്കിടെയാണ് ജഗദും അമലപോളും കണ്ടുമുട്ടി പരിചയത്തിലായത്. ഗോവയില്‍ ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജഗദ് ജോലി ചെയ്യുന്നത്. ഗുജറാത്ത് സ്വദേശിയായ ജഗദ് ജോലിയുടെ ഭാഗമായാണ് ഗോവയിലാണ് താമസം. ചിത്രങ്ങൾ കാണുക,,