Connect with us

Special Report

നിമിഷ് നിനക്ക് മുപ്പത് വയസായോ വിശ്വസിക്കാൻ വയ്യ! ആദ്യമായി കണ്ടത് ഇന്നലെ എന്നപോലെ; അഹാനയുടെ വാക്കുകൾ വൈറൽ

Published

on










തന്റെ പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നടി അഹാന കൃഷ്ണ. അഹാനയുടെ പ്രിയസുഹൃത്ത് മാത്രമല്ല പ്രശസ്ത ഛായാഗ്രാഹകൻ കൂടിയാണ് നിമിഷ് രവി. സോഷ്യൽ മീഡിയയിലൂടെയാണ് നിമിഷിന് ആശംസകൾ നേർന്നുകൊണ്ട് അഹാന എത്തിയത്. നിനക്ക് 21 വയസ്സുള്ളപ്പോൾനമ്മൾ തിരുവനന്തപുരത്ത് കൂടി ഒരുപണിയും ഇല്ലാതെ കറങ്ങിനടന്നത് ഇന്നലെ എന്നപോലെ ഓർക്കുന്നു. നിനക്ക് മുപ്പതുവയസായോ. വിശ്വസിക്കാൻ വയ്യ. അന്നത്തെ നിന്നിൽ നിന്നും ഇന്നത്തെ നീയായുള്ള ദൂരം ഏറെയുണ്ട്. നീ നല്ല നിലയിൽ എത്തുമെന്ന് അന്ന് ആശംസകൾ അറിയിച്ച പോലെ,




നിന്നെ സ്നേഹക്കുന്നർ ആഗ്രഹിച്ച പോലെ നീ എത്തിച്ചേർന്നിരിക്കുന്നു. അത് നിന്റെ മനസ്സിലെ നന്മയും നിന്റെ ജോലിയോടുള്ള ആത്മാർത്ഥതയും ഒന്നുകൊണ്ടുമാത്രമാണ്. നിന്റെ മനോഹരമായ ഹൃദയം ഇതും അതിലേറെയും അർഹിക്കുന്നുണ്ട്. എൻ്റെ പ്രിയപ്പെട്ട കേക്ക് ഹഹഹ!! നിനക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ചെറുപ്പം മുതല്‍ വളരെ അടുത്ത സുഹൃത്തുക്കളാണ് നിമിഷും അഹാനയും. ഇരുവരും ഒരുമിച്ച് ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമൊക്കെ ചെയ്യാറുണ്ട്. ഇതൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റുമാണ്. അങ്ങനെ തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുകയാണ്.




അഹാനയുടെ പിറന്നാൾ ദിനത്തിലും അതിമനോഹരമായ ഒരു കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് നിമിഷ് എത്തിയത്. ജന്മദിനാശംസകൾ പാർട്ണർ, ബെസ്റ്റ് ഫ്രണ്ട്, വിശ്വസ്ത’, നിമിഷ് രവി കുറിച്ചു. വെെകാതെ മറുപടിയുമായി അഹാന തന്നെയെത്തി. ‘താങ്ക്യൂ ക്യൂട്ടീ’ എന്നാണ് അഹാന കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും നിമിഷ് പങ്കുവച്ചിരുന്നു. ഇവരുടെ പോസ്റ്റുകൾ കാണുമ്പൊൾ ഇവർ പ്രണയത്തിൽ ആണോ എന്നുള്ള ചോദ്യങ്ങൾ ആരാധകർ പങ്കിടുന്നത് പതുവു കാഴ്ചയാണ് എങ്കിലും ഇത് വരെയും ഇരുവരും അതിനെക്കുറിച്ചുമാത്രം പ്രതികരിച്ചിട്ടില്ല. അഹാന നായികയായിട്ടെത്തിയ ലൂക്ക എന്ന സിനിമുടെ ഛായാഗ്രാഹകനും




നിമിഷ് ആയിരുന്നു റോഷാക്ക്, ദുല്‍ഖറിന്റെ കുറുപ്പ്, കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളും ചെയ്തത് നിമിഷ് ആണ്. നിമിഷ് ആരെന്ന് തിരയുന്നവർക്കായി!അഹാനയുടെ ബാല്യകാല സുഹൃത്താണ് നിമിഷ്. അതിനൊക്കെ പുറമെ പ്രശസ്ത ഛായാഗ്രാഹകനും കൂടിയാണ് നിമിഷ് രവി. റോഷാക്, കുറുപ്പ്, കിങ് ഓഫ് കൊത്ത തുടങ്ങിയ ഹിറ്റ് സിനിമകളുടേയും ക്യാമറ ചെയ്തതും നിമിഷാണ്. ഹ്രസ്വ ചിത്രങ്ങളും മ്യൂസിക് വീഡിയോകളും ഇരുവരും ചെയ്തിട്ടുണ്ട്. അഹാന കൃഷ്ണ നായികയായ ലൂക്ക എന്ന ചിത്രത്തിന്റെകാമറ ചലിപ്പിച്ചതും നിമിഷാണ്.


Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company