Connect with us

Special Report

‘നിശ്ചയം കഴിഞ്ഞ പെൺകുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിയമം ഒന്നുമില്ലല്ലോ..’ – പ്രതികരിച്ച് നടൻ ഷിയാസ് കരീം.. ആ പറഞ്ഞതിന്റെ കാരണം ചികഞ്ഞ് ആർധകർ

Published

on

നടനും മോഡലും മുൻ ബിഗ് ബോസ് താരവുമായ ഷിയാസ് കരീം തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടിയുമായി ബന്ധപ്പെട്ട വന്ന വാർത്തകളോട് പ്രതികരിച്ചു. ഷിയാസും നിശ്ചയം കഴിഞ്ഞ യുവതിയും ഒന്നിച്ചുള്ള നിശ്ചയത്തിന്റെ ഫോട്ടോസ് ഷിയാസ് പ്രൊഫൈലിൽ


നിന്ന് നീക്കം ചെയ്തതോടെയാണ് വാർത്തകൾ വന്നു. ഷിയാസിനെ വേണ്ടാന്ന് വച്ചിട്ട് ആ പെൺകുട്ടി വിവാഹത്തിൽ നിന്ന് പിന്മാറി എന്നായിരുന്നു വാർത്ത. ഇപ്പോഴിതാ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഷിയാസ് പ്രതികരിച്ചിരിക്കുകയാണ്.

“വിവാഹത്തെ കുറിച്ച് സംസാരിക്കാൻ എനിക്ക് അറിയില്ല. കല്യാണം എന്തായാലും ഉണ്ടാകും. കല്യാണമാകുമ്പോൾ ഞാൻ ഉറപ്പായും അറിയിക്കും. നിശ്ചയം കഴിഞ്ഞ പെൺകുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിയമം ഒന്നുമില്ലല്ലോ.. എന്തായാലും ഞാൻ കല്യാണം


കഴിക്കും. ഇപ്പോൾ നിശ്ചയിച്ച പെൺകുട്ടി തയ്യാറാണെങ്കിൽ ആ കുട്ടിയെ തന്നെ വിവാഹം ചെയ്യും. ചെമീൻ സിനിമയിലെ മധു പാടിയപോലെ പാട്ടുപാടി നടക്കാൻ ഒന്നും പോകുന്നില്ല ഞാൻ. നമ്മുക്ക് ശരിയാണെന്ന് തോന്നുന്ന ഒരാളെ കിട്ടുമ്പോൾ ഞാൻ കല്യാണം കഴിക്കും. നിശ്ചയിച്ച

പെൺകുട്ടിക്ക് എന്നെ കല്യാണം കഴിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞാൽ കഴിഞ്ഞില്ലേ.. നാളെത്തെ കാര്യം നമ്മുക്ക് അറിയില്ലല്ലോ. ഫെബ്രുവരി പതിനാലിന് ആ പെൺകുട്ടിയായി ഒരുമിച്ചുള്ള ഫോട്ടോ ഇട്ടില്ലെന്ന് പറഞ്ഞ് മീഡിയക്കാർ എന്തൊക്കെയാണ് പറയുന്നത്. അത് എന്റെ സ്വകാര്യമായ

കാര്യമല്ലേ. നമ്മൾ വിചാരിക്കുന്ന പോലെ ഒന്നും നമ്മുടെ ജീവിതം പോകില്ല. അങ്ങനെ ആയിരുന്നെങ്കിൽ കാര്യങ്ങൾ എല്ലാം ഈസിയായേനെ..”, ഷിയാസ് കരീം ഈ വിഷയമായി ബന്ധപ്പെട്ട് പ്രതികരിച്ചു. നിശ്ചയം കഴിഞ്ഞ പെൺകുട്ടിയെ ഇൻസ്റ്റയിൽ ഷിയാസ് അൺഫോളോ ചെയ്തിട്ടുമുണ്ട്.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company