Connect with us

Special Report

നിർണ്ണയം സിനിമയിൽ മോഹൻലാലിന്റെ നായികയായി തിളങ്ങിയ അന്യഭാഷ സുന്ദരി.. ഓർമ്മയുണ്ടോ ഈ നടിയെ; താരത്തിന്റെ ജീവിതം ഇങ്ങനെ

Published

on

1995ൽ റിലീസ് ചെയ്ത നിർണയം എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി എത്തി മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഹീര രാജഗോപാൽ. ഡോക്ടർ ആനി എന്ന കഥാപാത്രത്തെയാണ് നിർണയത്തിൽ ഹീര അവതരിപ്പിച്ചത്. അതേ വർഷം തന്നെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. ഈ രണ്ടു സിനിമകളിലൂടെയാണ്

താരം മലയാളികൾക്ക് സുപരിചിതയായി മാറിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഉൾപ്പെടെ 50ലധികം ചിത്രങ്ങളിലാണ് ഇതിനോടകം താരം വേഷം കൈകാര്യം ചെയ്തത്. 1991ൽ സംവിധാനം ചെയ്ത ഇദയം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം 1996 റിലീസ് ചെയ്ത കാതൽ കോട്ട എന്ന ചിത്രത്തിൽ തല അജിത്ത് കുമാറിനൊപ്പം അഭിനയിക്കുകയുണ്ടായി. ഈ ചിത്രത്തിൻറെ സെറ്റിൽവെച്ച്

അജിത്തും ഹീരയും തമ്മിൽ പ്രണയത്തിൽ ആവുകയും ഏതാനും വർഷങ്ങൾ ഇരുവരും ഡേറ്റിങ്ങിൽ ആയിരുന്നു എന്ന് വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ 98ൽ ഇരുവരും വേർപിരിയുക ആയിരുന്നു. താരത്തിന്റെ അമ്മ അജിത്തുമായുള്ള ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. മകൾ ചെറിയ പ്രായത്തിൽ വിവാഹം കഴിക്കുന്നതിനോട് അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഹീരെയും അജിത്തിനോട് അകലം

പാലിക്കുകയായിരുന്നു. അങ്ങനെ വേർപിരിയലിന്റെ വക്കിൽ എത്തിയശേഷം ആണ് അജിത്ത് ശാലിനിയെ വിവാഹം കഴിക്കുന്നത്. സഞ്ജയ് ദത്തും അക്ഷയകുമാറും അഭിനയിച്ച രാജശുദ്ധിയുടെ അമാനത എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു. പി രാജേന്ദ്രൻ രചിച്ച സബാഷ് ബാബുവിൽ അമ്മയായി അഭിനയിക്കുന്നതിനു മുൻപ് നടൻ കുമാറിനൊപ്പം താരം നാല് ചിത്രങ്ങളിൽ വേഷം

കൈകാര്യം ചെയ്യുകയുണ്ടായി. ഇതിലെ ഓരോ കഥാപാത്രവും വളരെയധികം ആളുകൾ ശ്രദ്ധിക്കപെട്ടത് തന്നെയായിരുന്നു. ചുരുക്കം ചിത്രങ്ങളിൽ മാത്രമേ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിൽ പോലും അതൊക്കെ ഇന്നും സിനിമ പ്രേമികൾ ഓർത്തിരിക്കുന്നവ തന്നെയാണ്. നിർണയത്തിലെ താരത്തിന്റെ കഥാപാത്രം ഇന്ന് മലയാളി സിനിമ പ്രേക്ഷകർക്ക് മറക്കാൻ സാധിക്കാത്ത ഒന്നുതന്നെയാണ്.ആനി എന്ന ഒരൊറ്റ

കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ ചിരപ്രതിഷ്ഠ നേടുവാൻ ഹീരയ്ക്ക് സാധിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിലും മറ്റും താരത്തിന്റെ വാർത്തകളും വിശേഷങ്ങളും ഇന്നും വലിയ തരംഗമായി തന്നെയാണ് പ്രചരിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയുടെ ഉൾപ്പടെ ഹരമായി മാറിയ താരത്തിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്ന ഒരു കൂട്ടം ആരാധകരും ഉണ്ട്.സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലഘട്ടത്തിൽ ഗ്ലാമർ

വേഷങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിൽ താരത്തിന് യാതൊരു മടിയും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ബോളിവുഡിൽ ഉൾപ്പെടെ ധാരാളം ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിക്കുകയുണ്ടായി. അതിന് പുറമേ നിരവധി അവസരങ്ങളും താരത്തിന് സിനിമയിൽ ലഭിക്കുകയുണ്ടായി. കൈകാര്യം ചെയ്ത വേഷങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതായി അവതരിപ്പിച്ച താരം കരിയറിൽ നിന്ന് വിട്ടു നിന്നത് വളരെ അവിചാരിതമായി തന്നെയാണ്.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company