Connect with us

Special Report

നീണ്ട വര്‍ഷത്തെ ബന്ധമായിരുന്നു.. വിവാഹം കഴിഞ്ഞു പക്ഷെ.. നിർഭാഗ്യവശാൽ ഞങ്ങൾ പിരിഞ്ഞു,,ഇപ്പോൾ മറ്റൊരാളുമായി ഡേറ്റിംഗിലാണ്, സമയം ആകുമ്പോൾ വെളിപ്പെടുത്തും!!! ദിവ്യ പിള്ള

Published

on


മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ പിള്ള. വിനീത് കുമാര്‍ ആദ്യം സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലേക്കെത്തുന്നത്. ഊഴമാണ് ദിവ്യ പിള്ളി പിന്നീട് അഭിനയിച്ച ചിത്രം. പിന്നാലെ മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, കള, കാത്തുവാക്കുള്ള രെണ്ട് കാതല്‍, ഷഫീക്കിന്റെ സന്തോഷം ജയിലര്‍, ഗരുഡന്‍, മംഗളവാരം നടികര്‍ തുടങ്ങിയ ചിത്രങ്ങളിലും

ദിവ്യ അഭിനയിച്ചിട്ടുണ്ട്. നടനും അവതാരകനുമായ ജി പി (ഗോവിന്ദ് പദ്മസൂര്യ) അടക്കം ഉള്ളവരുമായി ചേര്‍ന്ന് നടിയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനെതിരെ ദിവ്യ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. നടി നേരത്തെ വിവാഹിതായയിരുന്നുവെന്നും അല്ലെന്നുമുള്ള വാര്‍ത്തകളും ഇടയ്ക്ക് വാര്‍ത്തകള്‍ വരാറുണ്ട്. ദിവ്യ പിള്ളയുടെ മാരിറ്റല്‍ സ്റ്റാറ്റസിനെക്കുറിച്ച് ഒരു നിഗൂഢത നിറഞ്ഞു


നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആ നിഗൂഢത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ഒരു തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമമായ ഐ ഡ്രീം ഗ്ലോബലിലാണ് ദിവ്യ പിള്ളൈ തന്റെ വിവാഹത്തെയും പ്രണയത്തെയും കുറിച്ചൊക്കെ തുറന്നു പറഞ്ഞത്. കമ്മിറ്റ്‌മെന്റ് ഇല്ലാത്ത പ്രണയ ബന്ധങ്ങള്‍ ഇന്ന് വളരെ സാധാരണമായി കഴിഞ്ഞിട്ടുണ്ട്. ഒരു റിലേഷന്‍ഷിപ്പ് പറ്റാതാവുന്ന സാഹചര്യത്തില്‍ അതില്‍

നിന്ന് പുറത്തു കടക്കുക തന്നെയാണ് വേണ്ടതെന്നും തന്റെ വിവാഹ ജീവിതം വളരെ കോംപ്ലിക്കേറ്റഡ് ആണെന്നും ദിവ്യ പിള്ള പറഞ്ഞു. ഇന്നത്തെ സമൂഹത്തില്‍ നമ്മള്‍ പൊതുവെ കാണുന്നത് ആര്‍ക്കും പരസ്പരം കമ്മിറ്റ്‌മെന്റുകളോ വിട്ടുവീഴ്ചകളോ ഇല്ലാത്ത ബന്ധങ്ങളാണ്. പ്രത്യേകിച്ച് പ്രണയ ബന്ധങ്ങളില്‍ അങ്ങനെയാണ് കൂടുതലും നടക്കുന്നത്. ഇരുന്ന് ഒരു റിലേഷന്‍ഷിപ്പ് വര്‍ക്കൗട്ട് ആക്കാനുള്ള ക്ഷമയൊന്നും ആര്‍ക്കുമില്ല.

വര്‍ക്ക് ആകുന്നില്ലെങ്കില്‍, ഓക്കെ എന്ന് പറഞ്ഞ് രണ്ട് പേരും അവരുടെ വഴിക്ക് പോകും. അത് വിവാഹമായാലും അങ്ങനെ തന്നെയാണ്. വേണ്ടെങ്കില്‍ നമ്മള്‍ ഡിവോഴ്‌സ് വാങ്ങി പോകും. ഇതൊ ക്കെ ഇന്നത്തെ കാലത്ത് വളരെ സാധാരണമാണ്. ഒരാളെയും ജഡ്ജ് ചെയ്യാന്‍ പാടില്ല. നമ്മളെയും ഒരാളും ജഡ്ജ് ചെയ്യേണ്ട കാര്യമില്ല. ഇതൊക്കെയാണ് ജീവിതം എന്ന് പറയുന്നത്. ഒരു ബന്ധം പറ്റില്ലെന്ന് തോന്നുകയാണെങ്കില്‍ അത്

അവിടെ അവസാനിപ്പിക്കുന്നതാണ് നല്ലത്. ഒരു ബന്ധവും നമുക്ക് ആവശ്യമില്ലാതെ കുടുംബത്തെയോ സമൂഹത്തെയോ ഓര്‍ത്ത് വലിച്ചു നീട്ടരുതെന്നും ദിവ്യ പിള്ള പറഞ്ഞു. താന്‍ 12 വര്‍ഷത്തോളം ഒരു റിലേഷനിലായിരുന്നു. അത് ക്ഷേത്രത്തില്‍ വെച്ച് വിവാഹമായി നടത്തിയെന്നും ദിവ്യ പിള്ള പറഞ്ഞു. ‘എല്ലാ ചടങ്ങുകളും നടത്തിയതാണ്. ഞാന്‍ ആദ്യമായിട്ടാണ് ഇതേക്കുറിച്ച് സംസാരിക്കുന്നത്.

മൂകാംബിക ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അദ്ദേഹം ഒരു ബ്രിട്ടീഷ് ഇറാഖി പൗരന്‍ ആണ്. വിവാഹത്തിന് എന്റെ അച്ഛനും അമ്മയുമുണ്ടായിരുന്നു. പക്ഷെ എന്തൊക്കെ കൊണ്ടോ ആ ബന്ധം മുന്നോട്ട് പോയില്ല,’ ദിവ്യ പിള്ള പറയുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഞങ്ങള്‍ വേര്‍പിരിഞ്ഞു. ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായെങ്കിലും ഞങ്ങള്‍ നിയമപരമായി വിവാഹിതരായിട്ടില്ല.

അദ്ദേഹം വേറെ ഒരു രാജ്യത്തിലെ പൗരന്‍ ആയതുകൊണ്ടാണ് അത് നിയമപരമായി ആ സമയത്ത് നടത്താതിരുന്നത്. അന്ന് അത് ഒഫീഷ്യല്‍ ആക്കാന്‍ ചില നിയമക്കുരുക്കുകള്‍ ഒക്കെ ഉണ്ടായിരുന്നു. പക്ഷെ അതുവരെ മുന്നോട്ട് കൊണ്ടു പോകേണ്ടി വന്നിട്ടില്ല. അതിന് മുമ്പ് തന്നെ ഞങ്ങള്‍ പിരിഞ്ഞു. അദ്ദേഹത്തിനും എനിക്കും രണ്ട് തരം ജീവിതമാണുള്ളത്. അതുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.


രണ്ട് പേരും ഒരുമിച്ച് തന്നെയാണ് വേര്‍പിരിഞ്ഞത്. അതുകൊണ്ട് തന്നെ ഡിവോഴ്‌സിന്റെ ആവശ്യം ഉണ്ടായില്ല. പലരും തന്നോട് റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് ചോദിക്കാറുണ്ട്. ആണോ എന്ന് ചോദിച്ചാല്‍ അതെ, പക്ഷെ അതേസമയം നിയമപരമായി വിവാഹിതയുമല്ല. ഞങ്ങള്‍ തമ്മില്‍ ഒരുപാട് വര്‍ഷമായി നീണ്ടുനിന്ന ബന്ധമായിരുന്നു അത് എന്നും ദിവ്യ പിള്ള പറഞ്ഞു.