Skip to content
Home » ന ഗ്‌നയായി അഭിനയിക്കാന്‍ ആദ്യം പേടിയായിരുന്നു; ഭയം മാറ്റി പിന്തുണ നല്‍കിയത് ഭര്‍ത്താവ്; ശരണ്യ പ്രദീപ്

ന ഗ്‌നയായി അഭിനയിക്കാന്‍ ആദ്യം പേടിയായിരുന്നു; ഭയം മാറ്റി പിന്തുണ നല്‍കിയത് ഭര്‍ത്താവ്; ശരണ്യ പ്രദീപ്

  • by

പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി ശരണ്യ പ്രദീപ്. ‘ഫിദ’ എന്ന ചിത്രത്തില്‍ സായ് പല്ലവിയുടെ ചേച്ചിയായി വേഷമിട്ടിരുന്നത് ശരണ്യയാണ്. ‘അമ്പാജിപേട്ട് മാര്യേജ് ബാന്റ്’ എന്ന പുതിയ ചിത്രം താരത്തിന് പ്രശംസകള്‍ നേടിക്കൊടുക്കുകയാണ്. ചിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു രംഗത്തില്‍ ശരണ്യ ന ഗ്‌നയായി അഭിനയിച്ചിട്ടുണ്ട്.



പ്രേക്ഷകരെ ഞെട്ടിച്ച ഈ സീനില്‍ അഭിനയിച്ചതിനെ കുറിച്ച് ശരണ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘സംവിധായകന്‍ ഈ സീനിനെ കുറിച്ച് പറഞ്ഞപ്പോള്‍ എനിക്ക് കുറച്ച് പേടി തോന്നിയിരുന്നു. ഇത്തരം ഒരു സീനില്‍ മുമ്പ് അഭിനയിച്ചിട്ടില്ല. പക്ഷെ എന്റെ ഭര്‍ത്താവാണ് എന്റെ ഭയം മാറ്റി പിന്തുണ നല്‍കിയത്.’

‘വളരെ ശക്തമായ കഥാപാത്രമാണ്. അതിനാല്‍ ധീരമായി തന്നെ ചെയ്യാന്‍ ഭര്‍ത്താവ് ഊര്‍ജ്ജം നല്‍കി. സിനിമയുടെ യൂണിറ്റും വലിയ പിന്തുണയായിരുന്നു. അഞ്ച് പേര്‍ മാത്രമായിരുന്നു ആ സീന്‍ ചിത്രീകരിക്കുമ്പോള്‍ ഉണ്ടായിരുന്നത്. ഡിവിപി, സംവിധായകന്‍, കോസ്റ്റ്യും ഡിസൈനര്‍, അസിസ്റ്റന്റ്, പിന്നൊരാളും കൂടെ.’

‘വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു ഞാന്‍. ആ സീന്‍ വളരെ നന്നായി വന്നത് അവരുടെ സഹകരണം കൊണ്ടാണ്’ എന്നാണ് ശരണ്യ പറഞ്ഞത്. സുഹാസ് നായകനായ സിനിമയുടെ സംവിധാനവും തിരക്കഥയും ദുശ്യന്ത് കട്ടിക്കനേനിയാണ്. ഫെബ്രുവരി 2ന് ആയിരുന്നു അമ്പാജിപേട്ട് മാര്യേജ് ബാന്റ് എന്ന ചിത്രം പുറത്തിറങ്ങിയത്.