പഞ്ച നക്ഷത്ര ഹോട്ടലിൽ അശ്വിന്റെ പിറന്നാൾ ആഘോഷമാക്കി ദിയ കൃഷ്ണ.. ഇനിയും 100 കൊല്ലം ജീവിക്കട്ടെ,

in Special Report

പ്രണയം പ്രഖ്യാപിച്ച ശേഷമുള്ള അശ്വിൻ ഗണേഷിന്റെ ആദ്യ പിറന്നാൾ കെങ്കേമമാക്കി ദിയ കൃഷ്ണ . കഴിഞ്ഞ ദിവസം പഞ്ചനക്ഷത്ര ഹോട്ടലിൽ ജന്മദിനാഘോഷത്തിനുള്ള തയാറെടുപ്പുകൾ ആരംഭിച്ച വിശേഷം ദിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കണ്ടിരുന്നു. പ്രണയാർദ്രമായ കാൻഡിൽ ലൈറ്റ് കേക്ക് കട്ടിങ് ആണ്

ദിയ അശ്വിൻ ഗണേഷിന് വേണ്ടി ഒരുക്കിയത്. കേക്കിനു മുകളിൽ പലവർണ്ണങ്ങളിലെ മെഴുകുതിരികളും ദിയയെ ചുംബിക്കുന്ന അശ്വിൻ ഗണേഷിന്റെ ചിത്രവും ഉണ്ടായിരുന്നു. സുഹൃത്തുക്കളിൽ ചിലരും കൂടെയുളളതായി കാണാം. ഈ ജന്മദിനത്തിൽ അശ്വിന് നൽകാൻ ദിയക്ക് ഒരു സ്‌പെഷൽ ആശംസയുണ്ട്

കാലങ്ങളായി കാത്തിരുന്ന തന്റെ സൂര്യോദയം എന്നാണ് ദിയ അശ്വിൻ ഗണേഷിനെ വിശേഷിപ്പിച്ചത്. ഇനിയും ഒരു 100 കൊല്ലം കൂടി തനിക്കൊപ്പം ജീവിക്കട്ടെ എന്ന് ദിയ ആഗ്രഹിച്ചു പോകുന്നു. സൗഹൃദത്തിൽ ആരംഭിച്ച പ്രണയമായിരുന്നു ഇവരുടേത്. കോമൺ ഫ്രണ്ട് എന്ന നിലയിൽ പരിചയിച്ച

അശ്വിൻ പതിയെ ദിയയുടെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു ദിയയുടെ ഒപ്പം വിദേശ യാത്രയ്ക്ക് വരെ അശ്വിൻ ഗണേഷ് കൂടെയുണ്ടാകും. തമിഴ് പശ്ചാത്തലത്തിൽ നിന്നുമുള്ള അശ്വിന് ഗണേഷ്

‘കണ്ണമ്മ’ എന്ന് ദിയ കൃഷ്ണയെ സ്നേഹത്തോടെ വിളിക്കാറുണ്ട്. ‘തങ്കമകൻ’ എന്നാണ് ദിയ അശ്വിനെ വിളിക്കുക. തിരുവനന്തപുരത്താണ് രണ്ടുപേരും താമസം. അശ്വിന്റെ വീട്ടിൽ ദിയയെ ഇരുകയ്യും നീട്ടി അശ്വിന്റെ അമ്മ സ്വീകരിച്ചു കഴിഞ്ഞു