പണ്ടും ചാൻസ് ചോദിച്ച് ഞാൻ പോകാറില്ലായിരുന്നു കാരണം അത്തരം വേഷങ്ങളായിരുന്നു ചെയ്തിരുന്നത്, സിനിമയിൽ അടുപ്പമുള്ളവരെ മീറ്റിംഗിന് കാണുംമ്പോൾ സുഖമാണോന്ന് ചോദിക്കും അത്ര തന്നെ ; ചലച്ചിത്രതാരം ബീന പറയുന്നു

in Special Report

കല്യാണ രാമൻ എന്ന ചിത്രത്തിലെ ഭവാനി എന്ന വേലക്കാരി കഥാപാത്രമായി പ്രേക്ഷകരെ ചിരിപ്പിച്ച ബീന കുമ്പളങ്ങിയെ അത്രപെട്ടാനൊന്നും മലയാളികൾ മറന്നു കാണില്ല. സലിം കുമാറിനോപ്പമുള്ള ആ ഒരു ചെറിയ സീനിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുവാൻ താരത്തിന് സാധിച്ചു. ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, കോമരം, ക്രോണിക്കൽ ബാച്ചിലർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറിയ റോളുകൾ ചെയ്യാൻ താരത്തിന് സാധിച്ചു.

ഏകദേശം നാൽപത്തിരണ്ട് വർഷത്തോളമായി ബീന അഭിനയ ജീവിതം ആരംഭിച്ചിട്ട്. കള്ളൻ പവിത്രൻ എന്ന നെടുമുടി വേണു ചിത്രത്തിൽ നായികയിട്ടായിരുന്നു ബീന അഭിനയ രംഗത്തെത്തുന്നത്. പക്ഷേ പിന്നീട് അങ്ങോട്ട് പ്രധാനപെട്ട റോളുകളൊന്നും താരത്തിന് ലഭിച്ചില്ല. തുടർന്ന് അഭിനയ രംഗത്തുനിന്ന് നീണ്ട ഇടവേളഎടുത്ത താരം വിവാഹ ശേഷം ഷാർജ ടു ഷാർജ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തെത്തി.

അപ്പോഴും പ്രതീക്ഷിച്ച റോളുകളൊന്നും താരത്തിന് ലഭിച്ചില്ല. അവരുടെ കുടുംബ പശ്ചാത്തലവും ദയനീയമായിരുന്നു. ഇപ്പോഴിതാ വീണ്ടും സിനിമയിൽ നിന്നും മാറി നിന്നതിനെ കുറിച്ച് പറയുകയാണ് ബീന.
പണ്ടും താൻ ആരോടും ചാൻസ് ചോദിച്ചു പോകാറില്ലായിരുന്നു. കാരണം അങ്ങനെയുള്ള റോളുകളായിരുന്നു താൻ ചെയ്തുകൊണ്ടിരുന്നത്. അന്നൊക്കെ ആ കഥാപാത്രത്തിനനുസരിച് അവർ വിളിക്കുമായിരുന്നു.

ഇപ്പൊ അങ്ങനെയൊന്നും ഇല്ല. പുതിയ ആൾക്കാർക്കൊക്കെ തന്നെ അറിയാനും വഴിയില്ല. പഴയ ആൾക്കാരൊന്നും ഇപ്പോൾ ഇല്ല. വിളിച്ചാൽ ചെയ്യും. സിനിമയിൽ അത്രയ്ക്കും അടുത്ത ആൾക്കാരൊക്കെ മീറ്റിംഗിൽ മറ്റും കാണുമ്പോൾ ചിരിക്കും സുഖമാണോ എന്ന് ചോദിക്കും അത്രയൊക്കെയുള്ളു. ശെരിക്കും ഇപ്പോൾ സിനിമയിൽ നിന്നും ഫീൽഡ് ഔട്ട്‌ ആയതുപോലെയാണെന്ന് താരം പറയുന്നു.